26
May 2020 - 12:34 pm IST

Download Our Mobile App

National

covid-death.jpg

കോവിഡ്: രാജ്യത്ത് മരണം 20 ആയി, 873 പേർ രോഗബാധിതർ

Published:28 March 2020

കൊച്ചി കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന 69 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. നിലവിൽ രാജ്യത്ത് 873 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്.

ന്യൂഡൽഹി: സംസ്ഥാനത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. കൊച്ചി കളമശേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന 69 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. നിലവിൽ രാജ്യത്ത് 873 പേരാണ് കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്.

ഇതിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. 24 മണിക്കൂറിനിടെ രാജ്യത്ത് 150 ഓളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ തമിഴ്നാട്ടിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രണ്ടു കേസുകളും ഉൾപ്പെടും. സംസ്ഥാനങ്ങളിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകൾ. ഇരു സംസ്ഥാനങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം 150 കടന്നു. കർണാടകയിലും ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം 50 ന് മുകളിലാണ്.

മഹാരാഷ്ട്രയിൽ എട്ട് പേർക്കും ഗുജറാത്തിൽ ആറ് പേർക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ രണ്ട് ഡോക്റ്റർമാർക്ക് കൊറോണ സ്ഥിരീകരിച്ചു.


വാർത്തകൾ

Sign up for Newsletter



top