26
May 2020 - 11:42 am IST

Download Our Mobile App

Trends

jaquline1

ചുവപ്പു പട്ടിൽ ട്രെഡീഷണൽ ലുക്കിൽ ജാക്വിലിൻ

Published:28 March 2020

രണ്ട് കൈകളിലും ചുവപ്പ് വളകളും വലിയ ജിമ്മിക്കിയും പരമ്പരാഗത രീതിയിലുള്ള മാലകളും വലിയ വട്ടപ്പൊട്ടുമൊക്കെയായി സുന്ദരിയായാണ് താരമെത്തിയിരിക്കുന്നത്.

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ട്രെഡീഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻലോകത്ത് ശ്രദ്ധേയമാകുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മ്യൂസിക് വിഡിയോയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങളാണിത്.

പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ  ബംഗാളി ട്രെഡീഷണൽ ലുക്കിലാണ് താരം. ചുവപ്പ് നിറത്തിലുള്ള ബ്ലൗസാണ് താരം ധരിച്ചത്. രണ്ട് കൈകളിലും ചുവപ്പ് വളകളും വലിയ ജിമ്മിക്കിയും പരമ്പരാഗത രീതിയിലുള്ള മാലകളും വലിയ വട്ടപ്പൊട്ടുമൊക്കെയായി സുന്ദരിയായാണ് താരമെത്തിയിരിക്കുന്നത്.

പ്രശസ്ത താരം ഗായകൻ ബാദ്ഷായുടെ ഗാനത്തിന് വേണ്ടിയാണ് താരം ഈ ലുക്കിൽ എത്തിയത്. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top