26
May 2020 - 11:11 am IST

Download Our Mobile App

World

corona

കോവിഡിൽ മരണം 30,000 കടന്നു; അമെരിക്കയിൽ പിഞ്ചുകുഞ്ഞ് മരിച്ചു

Published:29 March 2020

ലോകെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ലോകത്ത് മരണസംഖ്യ 30,851 ആയി. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,62,543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വാഷിംഗ്ടൺ: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടരുന്നു. ലോകെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,000 കടന്നു. ലോകത്ത് മരണസംഖ്യ 30,851 ആയി. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,62,543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ശനിയാഴ്ച അമെരിക്കയിൽ പിഞ്ചു കുഞ്ഞും മരണത്തിന് കീഴടങ്ങി. ഇല്ലിനോയിലെ ചിക്കാഗോയിലാണ് മരണം സംഭവിച്ചത്. കൊറോണ ബാധിച്ച് ആദ്യമായാണ് പിഞ്ച് കുഞ്ഞ് മരിച്ചത്. കുട്ടിക്ക് ഒരു വയസിൽ താഴെയാണ് പ്രായം. കഴിഞ്ഞ ആഴ്ച കാലിഫോർണിയയിൽ കൊറോണ ബാധിച്ച് കൗമാരക്കാരൻ മരിച്ചിരുന്നു.

അമെരിക്കയിൽ മരണം 2000 കടന്നു. ഇതുവരെ 2211 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 19,302 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 123,428 ആയി. ഇന്നലെ ഒറ്റ ദിവസം 515 മരണവും റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇവിടെ ശനിയാഴ്ച 277 പേർ മരിച്ചു. 7131 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ഇറ്റലിയിൽ മരണം പതിനായിരം കടന്നു. 10,023 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 889 മരണം റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 5982 പേരും, ഫ്രാൻസിൽ 2314 പേരും, ഇറാനിൽ 2517 പേരും, ചൈനയിൽ 3300 പേരും മരിച്ചു. 


വാർത്തകൾ

Sign up for Newsletter



top