26
May 2020 - 12:28 pm IST

Download Our Mobile App

World

wuhan

കോവിഡിനെ അതിജീവിച്ച് ചൈന; വുഹാൻ ഭാഗികമായി തുറക്കുന്നു

Published:29 March 2020

മാസങ്ങളുടെ ഐസൊലേഷനു ശേഷമാണ് നഗരം വീണ്ടും തിരക്കുകളിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മുതൽ ട്രെയ്നുകൾ സർവീസ് ആരംഭിച്ചു. വുഹാൻ റെയ്‌ൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ വന്നിറങ്ങി.

വുഹാൻ: കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ സാധാരണ നിലയിലേക്ക്. വുഹാനിലെ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. മാസങ്ങളുടെ ഐസൊലേഷനു ശേഷമാണ് നഗരം വീണ്ടും തിരക്കുകളിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മുതൽ ട്രെയ്നുകൾ സർവീസ് ആരംഭിച്ചു. വുഹാൻ റെയ്‌ൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ വന്നിറങ്ങി.

നഗരത്തിലേക്ക് വരാൻ അനുവാദമുണ്ടെങ്കിലും ഇവിടെ നിന്നും പുറത്തേക്ക് പോകാൻ ഇപ്പോഴും നിയന്ത്രണമുണ്ട്. 50,000 ൽ അധികം കൊറോണ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഹുബൈയിൽ മൂവായിരം പേരെങ്കിലും രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്.

ശനിയാഴ്ച പുതിയതായി 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിയോടെയാണ് വുഹാൻ നഗരം അടച്ചത്. അതിർത്തികളിലെ റോഡുകളെല്ലാം അടച്ചു. യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്ന ഏപ്രിൽ എട്ട് മുതൽ വുഹാനിൽ നിന്ന് ആളുകൾക്ക് പുറത്തേക്ക് പോകാനുള്ള നിയന്ത്രണങ്ങൾ നീക്കും.


വാർത്തകൾ

Sign up for Newsletter



top