26
May 2020 - 11:08 am IST

Download Our Mobile App

Cricket

ms-dhoni

ധോ​ണി വി​ര​മി​ക്കു​ന്നു?

Published:29 March 2020

ക​ഴി​ഞ്ഞ വ​ര്‍ഷം ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ​യാ​ണ് ധോ​ണി അ​വ​സാ​ന​മാ​യി ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ക​ളി​ച്ച​ത്. അ​തി​നു ശേ​ഷം ദേ​ശീ​യ ടീ​മി​ല്‍ നി​ന്നു മാ​ത്ര​മ​ല്ല ക്രി​ക്ക​റ്റി​ല്‍ നി​ന്നും അ​നി​ശ്ചി​ത​മാ​യി വി​ട്ടു നി​ല്‍ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ പു​തി​യ ത​ല​ത്തി​ലേ​ക്കെ​ത്തി​ച്ച നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക്രി​ക്ക​റ്റി​നോ​ടു വി​ട പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ളി മ​തി​യാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് താ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യും അ​ധി​കം വൈ​കാ​തെ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു​മാ​ണ് ധോ​ണി ത​ങ്ങ​ളോ​ടു സൂ​ചി​പ്പി​ച്ച​തെ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ​യാ​ണ് ധോ​ണി അ​വ​സാ​ന​മാ​യി ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ക​ളി​ച്ച​ത്. അ​തി​നു ശേ​ഷം ദേ​ശീ​യ ടീ​മി​ല്‍ നി​ന്നു മാ​ത്ര​മ​ല്ല ക്രി​ക്ക​റ്റി​ല്‍ നി​ന്നും അ​നി​ശ്ചി​ത​മാ​യി വി​ട്ടു നി​ല്‍ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സി​നു വേ​ണ്ടി ക​ളി​ച്ച് ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ ധോ​ണി ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ തു​ട​ര്‍ന്ന് ഐ​പി​എ​ല്‍ മാ​റ്റി വ​ച്ച​ത്. ഈ ​വ​ര്‍ഷം ഇ​നി ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​ത്തി​ലാ​ണ്. വി​ര​മി​ക്കാ​ന്‍ മാ​ന​സി​ക​മാ​യി ധോ​ണി ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. അ​തേ​ക്കു​റി​ച്ച് ത​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ബി​സി​സി​ഐ ഒ​ഫീ​ഷ്യ​ലു​ക​ളു​മാ​യി ധോ​ണി ഇ​തേ​ക്കു​റി​ച്ചു സം​സാ​രി​ച്ചി​ട്ടി​ല്ല. ശ​രി​യാ​യ സ​മ​യ​ത്തു ത​ന്നെ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​വ​രെ അ​റി​യി​ക്കു​മെ​ന്നും അ​ടു​ത്ത സു​ഹൃ​ത്ത​ക​ള്‍ പ​റ​യു​ന്നു.

ഐ​പി​എ​ൽ ന​ട​ക്കു​മോ ഇ​ല്ല​യോ എ​ന്നു കാ​ത്തി​രി​ക്കു​ക​യാ​ണ് ധോ​ണി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഐ​പി​എ​ൽ കൂ​ടി വേ​ണ്ടെ​ന്നു വ​ച്ചാ​ൽ ധോ​ണി വി​ര​മി​ച്ചേ​ക്കും.  ഐ​പി​എ​ൽ ന​ട​ന്നാ​ൽ,  സ്വ​ന്തം പ്ര​ക​ട​നം കൂ​ടി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ വി​ര​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കൂ. ഐ​പി​എ​ല്ലി​നു വേ​ണ്ടി​യാ​ണ് ധോ​ണി കാ​ത്തി​രു​ന്ന​ത്. ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ വ​ള​രെ മു​മ്പ് ത​ന്നെ അ​ദ്ദേ​ഹം ക​ളി നി​ര്‍ത്തു​മാ​യി​രു​ന്നു​വെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സി​നെ ഒ​രി​ക്ക​ല്‍ക്കൂ​ടി ന​യി​ക്കാ​നു​ള്ള പ​ട​യൊ​രു​ക്ക​ത്തി​ലാ​യി​രു​ന്നു ധോ​ണി. സി​എ​സ്‌​കെ ടീ​മി​നൊ​പ്പം ഈ ​മാ​സ​മാ​ദ്യം ചേ​ര്‍ന്ന അ​ദ്ദേ​ഹം കു​റ​ച്ചു പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കൊ​റോ​ണ വൈ​റ​സ് രാ​ജ്യ​ത്തു കൂ​ടു​ത​ല്‍ പേ​ര്‍ക്കു സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​എ​സ്‌​കെ​യു​ടെ ക്യാം​പ് റ​ദ്ദാ​ക്കു​ക​യും തു​ട​ര്‍ന്നു ധോ​ണി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പി​ല്‍ കൂ​ടി ധോ​ണി​ക്കു അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നു ധോ​ണി​യു​ടെ ബാ​ല്യ​കാ​ല കോ​ച്ച് കേ​ശ​വ് ബാ​ന​ര്‍ജി പ​റ​യു​ന്നു. ക​രി​യ​റി​ല്‍ ധോ​ണി​യു​ടെ അ​വ​സാ​ന​ത്തെ ടൂ​ര്‍ണ​മെ​ന്‍റും ഇ​തു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ഐ​പി​എ​ല്‍ റ​ദ്ദാ​ക്കി​യാ​ലും അ​ദ്ദേ​ഹ​ത്തി​ന് ടീ​മി​നും ഇ​ടം ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ടെ​ന്നും ബാ​ന​ര്‍ജി പ​റ​ഞ്ഞി​രു​ന്നു. 

നാ​യ​ക​നെ​ന്ന നി​ല​യി​ൽ മി​ക​ച്ച റെ​ക്കോ​ഡാ​ണ് ധോ​ണി​ക്കു​ള്ള​ത്. 60 ടെ​സ്റ്റു​ക​ളി​ൽ ടീ​മി​നെ ന​യി​ച്ച ധോ​ണി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ 27 മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ 18ൽ ​തോ​റ്റു. 15 മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. 200 ഏ​ക​ദി​ന​ങ്ങ​ളി​ൽ ടീ​മി​നെ ന‍യി​ച്ച ധോ​ണി 110 മ​ത്സ​ര​ങ്ങ​ളി​ൽ ജ​യം ക​ണ്ടു. 74ൽ ​തോ​റ്റ​പ്പോ​ൾ അ​ഞ്ചെ​ണ്ണം ടൈ​യി​ൽ ക​ലാ​ശി​ച്ചു. 11 മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു. 72 ടി-20 ​പോ​രാ​ട്ട​ങ്ങ​ളി​ലാ​ണ് ധോ​ണി ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ഇ​തി​ൽ 41 ജ​യ​വും 28 പ​രാ​ജ​യ​വു​മു​ണ്ട്. ഒ​രു മ​ത്സ​രം ടൈ​യി​ൽ ക​ലാ​ശി​ച്ച​പ്പോ​ൾ ര​ണ്ടെ​ണ്ണം ഉ​പേ​ക്ഷി​ച്ചു.  90 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്  4876 റ​ൺ​സും 350 ഏ‌​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 10773 റ​ൺ​സും 98 ടി-20​ക​ളി​ൽ​നി​ന്ന് 1617 റ​ൺ​സും ധോ​ണി നേ​ടി​യി​ട്ടു​ണ്ട്. 

ഒ​രു ദി​വസം ധോ​ണി വി​ര​മി​ച്ചു എ​ന്നു  കേ​ൾ​ക്കാം: ഹ​ർ​ഷ ഭോ​ഗ്‌​ലെ

ഇ​ന്ത്യ​ക്കാ​യി ക​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ധോ​ണി ഇ​നി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ശ​സ്ത ക​മ​ന്‍റേ​റ്റ​ർ ഹ​ർ​ഷ ഭോ​ഗ്‍ലെ. ഈ ​വ​ർ​ഷം ന​ട​ക്കേ​ണ്ട ട്വ​ന്‍റി20 ലോ​ക​ക​പ്പി​നാ​യി ധോ​ണി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​രു​തു​ന്നി​ല്ലെ​ന്നും ഭോ​ഗ്‍ലെ വ്യ​ക്ത​മാ​ക്കി. ധോ​ണി​യു​ടെ മ​ന​സ്സി​ലി​രി​പ്പ് എ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലി​നു​പോ​ലും അ​റി​യാ​ൻ സാ​ധ്യ​ത​യി​ല്ല. പെ​ട്ടെ​ന്നൊ​രു ദി​വ​സം നാം ​ആ സ​ത്യം മ​ന​സ്സി​ലാ​ക്കും: ധോ​ണി വി​ര​മി​ച്ചു – ഹ​ർ​ഷ ഭോ​ഗ്‍ലെ പ​റ​ഞ്ഞു. 

‘ധോ​ണി എ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ൻ യാ​തൊ​രു നി​ർ​വാ​ഹ​വു​മി​ല്ല. ധോ​ണി​യു​ടെ നി​ഴ​ലി​നു പോ​ലും അ​ത​റി​യാ​ൻ വ​ഴി​യി​ല്ല. അ​ത്ര​യ്ക്ക് ര​ഹ​സ്യാ​ത്മ​ക​മാ​ണ് ധോ​ണി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും നീ​ക്ക​ങ്ങ​ളും’ – ഭോ​ഗ്‌​ലെ ചൂ​ണ്ടി​ക്കാ​ട്ടി.  പ​ക്ഷേ എ​ന്‍റെ ഉ​റ​ച്ച ബോ​ധ്യം ഇ​തു​ത​ന്നെ​യാ​ണ്. ധോ​ണി ക്യാ​പ്റ്റ​ൻ​സി ഉ​പേ​ക്ഷി​ച്ച​പ്പോ​ഴും ടെ​സ്റ്റി​ൽ​നി​ന്ന് വി​ര​മി​ച്ച​പ്പോ​ഴും ഇ​തേ​ക്കു​റി​ച്ച് ഞാ​ൻ വി​ശ​ദീ​ക​രി​ച്ച​താ​ണ്. ഏ​താ​ണ്ട് അ​തേ​പോ​ലെ ത​ന്നെ​യാ​കും ധോ​ണി​യു​ടെ വി​ട​പ​റ​ച്ചി​ലും. ഒ​രു ദി​വ​സം അ​പ്ര​തീ​ക്ഷി​ത​മാ​യി നാം ​ആ സ​ത്യം മ​ന​സ്സി​ലാ​ക്കും: ധോ​ണി ക​ളി​നി​ർ​ത്തി!’ – ഭോ​ഗ്‍ലെ പ​റ​ഞ്ഞു.

‘ഇ​പ്പോ​ൾ എ​ല്ലാ​റ്റി​ലും നി​ന്ന് വ​ഴു​തി​മാ​റി സ്വ​ന്തം കാ​ര്യം നോ​ക്കി​യാ​ണ് ധോ​ണി​യു​ടെ ജീ​വി​തം. ഇ​നി​യും ഇ​ന്ത്യ​ൻ ജ​ഴ്സി​യി​ൽ ക​ളി​ക്കാ​ൻ ധോ​ണി​ക്കു മോ​ഹ​മു​ണ്ടാ​കി​ല്ലെ​ന്ന് ഞാ​ൻ പ​റ​യു​ന്ന​തി​ന്‍റെ സാം​ഗ​ത്യ​വും അ​തു​ത​ന്നെ​യാ​ണ്. സെ​പ്റ്റം​ബ​ർ – ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലോ ഒ​ക്ടോ​ബ​ർ – ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലോ ന​ട​ക്കേ​ണ്ട ട്വ​ന്‍റി20 ലോ​ക​ക​പ്പി​നാ​യി അ​ദ്ദേ​ഹം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും എ​നി​ക്കു തോ​ന്നു​ന്നി​ല്ല. ഐ​പി​എ​ല്ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ചി​ല​പ്പോ​ൾ അ​തു സം​ഭ​വി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​യ്യി​ല​ല്ല’ – ഭോ​ഗ്‍ലെ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top