26
May 2020 - 12:29 pm IST

Download Our Mobile App

Football

pele-sports-special

അന്ന് പെലെയുടെ മണ്ണിൽ

Published:29 March 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്‌​ബോ​ള​റാ​യ പെ​ലെ​യു​ടെ വ​സ​തി​യി​ലേ​ക്കും പെ​ലെ​യു​ടെ ക്ല​ബ്ബാ​യ സാ​ന്തോ​സി​ലേ​ക്കും ലേ​ഖ​ക​ൻ ന​ട​ത്തി​യ യാ​ത്ര

ദാ​രി​ദ്ര്യ​മാ​യി​രു​ന്നു പ്ര​ശ്‌​നം, ദാ​രി​ദ്ര്യം മ​ന​സി​നെ മ​ര​വി​പ്പി​ക്കും, ഉ​ത്സാ​ഹം കെ​ടു​ത്തും, ആ​ത്മാ​ഭി​മാ​നം ചോ​ര്‍ത്തും. അ​തു മ​റ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ച്ചു -പെ​ലെ

ഫു​ട്‌​ബോ​ളി​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ച ഇ​തി​ഹാ​സ താ​രം എ​ഡ്‌​സ​ണ്‍ അ​രാ​ന്‍റ​സ് ഡോ ​നാ​സി​മെ​ന്‍റോ എ​ന്ന പെ​ലെ​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് സാ​ന്തോ​സി​ന​ടു​ത്തു​ള്ള പ്രാ​യ​ഗ്രാ​ന്‍ചി എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ്.  പോ​ലീ​സു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍ത്ത​ക​നു​മാ​യ മോ​യ​സ​സ് എ​ന്ന ബ്ര​സീ​ലു​കാ​ര​നും ഒ​പ്പം മ​ല​യാ​ളി​യാ​യ സി​സ്റ്റ​ര്‍ റീ​നു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്രാ​യ​ഗ്രാ​ന്‍ചി​യി​ല്‍നി​ന്ന് 17 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്  തു​റ​മു​ഖ ന​ഗ​ര​മാ​യ സാ​ന്തോ​സ്. 

ഇ​വി​ട​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ സാ​ന്തോ​സ് ക്ല​ബ്ബി​ലേ​ക്കാ​ണ് ആ​ദ്യം പോ​യ​ത്. പെ​ലെ​യു​ടെ കാ​ല്പാ​ടു​ക​ള്‍ പ​തി​ഞ്ഞ സാ​ന്തോ​സ് ക്ല​ബ്ബി​ന്‍റെ മു​ന്നി​ല്‍ വാ​ഹ​നം നി​ര്‍ത്തു​മ്പോ​ള്‍ വ​ള​രെ ആ​കാം​ക്ഷ​യാ​യി​രു​ന്നു. ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ല്‍ പെ​ലെ പി​ന്നി​ട്ട വ​ഴി​ക​ള്‍ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ന്നാ​ല്‍, പെ​ലെ​യു​ടെ ന​ട​വ​ഴി​ക​ളി​ല്‍ പ​ട്ടു​മെ​ത്ത വി​രി​ച്ചു ന​ല്‍കി​യ​ത് സാ​ന്തോ​സ് ക്ല​ബ്ബാ​യി​രു​ന്നു. ക്ല​ബ്ബി​നു​മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പെ​ലെ​യു​ടെ വ​ലി​യ പ്ര​തി​മ ഞ​ങ്ങ​ളെ വ​ര​വേ​റ്റു. 

സാ​ന്തോ​സ് ക്ല​ബ്ബി​ന്‍റെ വ​ലി​യ വാ​തി​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു അ​പ്പോ​ള്‍. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​റ​ത്തേ​ക്കു​വ​ന്നു. മോ​യി​സ​സ് എ​ന്തൊ​ക്കെ​യോ പോ​ര്‍ച്ചു​ഗീ​സ് ഭാ​ഷ​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞു. പി​ന്നീ​ട് ക്ല​ബ്ബി​ന​ക​ത്തേ​ക്കു പോ​യി. കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു യു​വ​തി ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. പെ​ലെ​യെ​യും ഫു​ട്‌​ബോ​ളി​നെ​യും സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ക്ക് സാ​ന്തോ​സ് ക്ല​ബ്ബ്  ഒ​രു അ​ദ്ഭു​ത ലോ​ക​മാ​ണ്. ലോ​ക​ത്തി​നു​മു​ന്നി​ല്‍ സാ​ന്തോ​സ് ക്ല​ബ് സം​ഭാ​വ​ന ന​ല്കി​യ ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളു​ടെ മു​ദ്ര​ക​ളാ​യി​രു​ന്നു അ​തി​നു​ള്ളി​ലെ​വി​ടെ​യും. 

പെ​ലെ​യും കു​ട്ടീ​ഞ്ഞോ​യും റൊ​ബീ​ഞ്ഞോ​യും നെ​യ്മ​റു​മൊ​ക്കെ  ഇ​വി​ടെ നി​റ​ഞ്ഞു​നി​ല്‍ക്കു​ക​യാ​ണ്. അ​വ​ര്‍ ക്ല​ബ്ബി​നു ന​ല്‍കി​യ സം​ഭാ​വ​ന​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ലി​ഖി​ത​ങ്ങ​ളും ട്രോ​ഫി​ക​ളും കീ​ര്‍ത്തി മു​ദ്ര​ക​ളു​മൊ​ക്കെ യാ​തൊ​രു കേ​ടു​പാ​ടും കൂ​ടാ​തെ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ലാ​റി​സ എ​ന്ന യു​വ​തി ഓ​രോ കാ​ര്യ​ങ്ങ​ളും ഞ​ങ്ങ​ള്‍ക്കു മു​ന്നി​ന്‍ വി​ശ​ദീ​ക​രി​ച്ചു. എ​ത്ര​യോ ലോ​കോ​ത്ത​ര താ​ര​ങ്ങ​ള്‍ വ​ന്നു​പോ​യാ​ലും ഈ ​ക്ല​ബ്ബി​ന്‍റെ മു​ഖം പെ​ലെ​യാ​ണ് എ​ന്ന​വ​ര്‍ പ​റ​യു​മ്പോ​ള്‍ ആ ​ക​ണ്ണു​ക​ളി​ലെ തി​ള​ക്കം കൂ​ടി​വ​ന്നു. പെ​ലെ​യെ​ക്കു​റി​ച്ച് അ​വ​ര്‍ വ​ള​രെ അ​ഭി​മാ​ന​ത്തോ​ടെ സം​സാ​രി​ക്കു​മ്പോ​ള്‍ ഈ ​ത​ല​മു​റ​യി​ലു​ള്ള ബ്ര​സീ​ലു​കാ​രും പെ​ലെ​യെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്നു മ​ന​സി​ലാ​കും. താ​ര​ങ്ങ​ള്‍ ഒ​രു​പാ​ടു വ​രും പോ​കും എ​ന്നാ​ല്‍, ഇ​നി​യൊ​രു പെ​ലെ​യോ പെ​ലെ​യെ പോ​ലെ ഒ​രു ക​ളി​ക്കാ​ര​നോ ഉ​ണ്ടാ​കി​ല്ല എ​ന്ന​വ​ര്‍ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. 

1956ല്‍ ​ബാ​രു എ​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ന്തോ​സി​ലേ​ക്ക് വ​ന്ന പെ​ലെ 18 വ​ര്‍ഷ​മാ​ണ് ഇ​വി​ടെ ക​ളി​ച്ച​ത്. പെ​ലെ ത​ന്‍റെ ക​രി​യ​റി​ന്‍റെ അ​വ​സാ​ന കാ​ല​ത്തു മാ​ത്ര​മാ​ണ് ഈ ​ക്ല​ബ് വി​ട്ട് ന്യൂ​യോ​ര്‍ക്ക് കോ​സ്‌​മോ​സി​ലേ​ക്കു മാ​റി​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ പെ​ലെ​യെ വ​ള​ര്‍ത്തി​യ​തും ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച​തു​മൊ​ക്കെ ഈ ​ക്ല​ബ്ബാ​ണ്. പെ​ലെ​ക്ക് ഈ ​ക്ല​ബ്ബി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധം വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട​ല്ലോ. വെ​ള്ള​യും ക​റു​പ്പും നി​റ​ഞ്ഞ ജേ​ഴ്‌​സി​ക്കു​ള്ളി​ല്‍ പെ​ലെ ക​യ​റി​യാ​ല്‍ പെ​ലെ സ്വ​ന്തം രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ളി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് ലാ​റി​സ പ​റ​ഞ്ഞു. പെ​ലെ​യു​ടെ ക​രി​യ​റി​ലെ മി​ന്നും ഗോ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. 

പു​റം ലോ​കം അ​ധി​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത ഗോ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ലോ​ക​ക​പ്പി​ല്‍ പെ​ലെ നേ​ടി​യ ആ​ദ്യ ഗോ​ളി​ന്‍റെ ജീ​വ​ന്‍ തു​ടി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. വി​യ​ര്‍പ്പു​തു​ള്ളി​ക​ള്‍ നി​ല​ത്തു​വീ​ഴാ​ന്‍ വെ​മ്പു​ന്ന പെ​ലെ​യു​ടെ വ​ലി​യ മു​ഖം അ​തി​മ​നോ​ഹ​ര​മാ​ണ്. വി​വി​ധ കാ​ല​യ​ള​വു​ക​ളി​ല്‍ പെ​ലെ​യ്‌​ക്കൊ​പ്പം ക​ളി​ച്ച​വ​രു​ടെ​യും മ​റ്റും ചി​ത്ര​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. 

സാ​ന്തോ​സ് ക്ല​ബ്ബ് സ​ന്ദ​ര്‍ശ​ന​ത്തി​ന ശേ​ഷം പെ​ലെ​യു​ടെ വീ​ട്ടി​ലേ​ക്ക്. സാ​ന്തോ​സ് ക്ല​ബ്ബി​ലാ​യി​രി​ക്കു​മ്പോ​ള്‍ പെ​ലെ താ​മ​സി​ച്ച വ​സ​തി​യാ​ണ് ഇ​ത്. സാ​ന്തോ​സി​ല്‍നി​ന്ന് ഏ​താ​ണ്ട് 25 കി​ലോ​മീ​റ്റ​ര്‍ മാ​റി ഗ​രൂ​ജ എ​ന്ന അ​തി​മ​നോ​ഹ​ര​മാ​യ സ്ഥാ​ല​ത്താ​ണ് പെ​ലെ​യു​ടെ ര​മ്യ​ഹ​ര്‍മ്യം. ബ്ര​സീ​ലി​ന്‍റെ യ​ഥാ​ര്‍ഥ അ​വ​കാ​ശി​ക​ളാ​ണ് ഗ​രൂ​ജ​യി​ലു​ള്ള​വ​ര്‍. ഇ​വി​ടെ നേ​ര​ത്തെ വ​ലി​യ കാ​ടാ​യി​രു​ന്നു​വ​ത്രേ. മ​ല​നി​ര​ക​ളെ​യും മ​ഴ​ക്കാ​ടു​ക​ളെ​യും സ്‌​നേ​ഹി​ച്ചു ന​ട​ന്നി​രു​ന്ന ഇ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് പോ​ര്‍ച്ചു​ഗീ​സു​കാ​രും മ​റ്റും എ​ത്തി അ​ധീ​ശ​ത്വം സ്ഥാ​പി​ച്ച​ത്. ഇ​വി​ടു​ത്തെ തു​റ​മു​ഖ​ത്ത് ക​പ്പ​ലി​റ​ങ്ങി​യ പാ​ശ്ചാ​ത്യ​ര്‍ അ​വ​രെ​യെ​ല്ലാം കൊ​ന്നൊ​ടു​ക്കി​യെ​ന്നു ച​രി​ത്രം.  ബ്ര​സീ​ലി​ന്‍റെ പെ​ലെ ഓ​ടി ന​ട​ന്നു പ​ന്തു​ത​ട്ടി​യ വ​ഴി​ക​ള്‍ ഇ​ന്ന് അ​തീ​വ സു​ന്ദ​ര​ങ്ങ​ളാ​ണ്. ദാ​രി​ദ്ര്യ്ത്തി​ന്‍റെ​യും വി​ശ​പ്പി​ന്‍റെ​യും പ​ട്ടി​ണി​യു​ടെ​യും ന​ടു​വി​ലാ​ണ് പെ​ലെ പ​ന്തു ത​ട്ടി​യ​തെ​ങ്കി​ലും ഇ​ന്ന് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​മാ​ണ് എ​ല്ലാ​യി​ട​ത്തും. 

കു​ന്നി​ന്‍ ച​രി​വു​ക​ളി​ല​ടെ​യാ​ണ് പെ​ലെ​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള യാ​ത്ര. സാ​ന്തോ​സി​ല്‍നി​ന്ന് ഏ​താ​ണ്ട് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഞ​ങ്ങ​ള്‍ ഗ​രൂ​ജ​യി​ലെ​ത്തി. പെ​ലെ നി​ര്‍മി​ച്ച ഒ​ന്നി​ല​ധി​കം വീ​ടു​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. പെ​ലെ ഇ​വി​ടെ​യെ​ത്തി​യാ​ല്‍ സ്ഥി​രം താ​മ​സി​ക്കു​ന്ന വ​സ​തി​ക്കു​മു​ന്നി​ലാ​ണ് ഞ​ങ്ങ​ള്‍ വാ​ഹ​നം നി​ര്‍ത്തി​യ​ത്. കൂ​റ്റ​ന്‍ മ​തി​ലി​ന​പ്പു​റ​ത്താ​യാ​ണ് ആ ​വീ​ട്. ഇ​ന്ത്യ​യി​ല്‍നി​ന്ന് മ​റ്റൊ​രു മാ​ധ്യ​മ​വും ഇ​വി​ടെ​യെ​ത്തി പെ​ലെ​യു​ടെ വീ​ട് സ​ന്ദ​ര്‍ശി​ച്ചി​ട്ടി​ല്ല എ​ന്ന് മോ​യി​സ​സ് പ​റ​ഞ്ഞ​പ്പോ​ള്‍ ഈ ​ഭാ​ഗ്യ​ത്തി​ന്‍റെ തീ​വ്ര​ത എ​ത്ര​ത്തോ​ള​മെ​ന്ന് അ​റി​യു​ക​യാ​യി​രു​ന്നു. വ​ലി​യ മ​തി​ലി​ലെ വാ​തി​ലി​നി​ട​യി​ലൂ​ടെ തോ​ട്ട​ക്കാ​ര​ന്‍ ത​ല പു​റ​ത്തേ​ക്കി​ട്ടു നോ​ക്കി. അ​പ​രി​ചി​ത​രാ​ണെ​ന്നു ക​ണ്ട് അ​ദ്ദേ​ഹം അ​പ്പോ​ള്‍ത്ത​ന്നെ വാ​തി​ല​ട​ച്ചു. എ​ങ്കി​ലും കി​ളി​വാ​തി​ലി​ലൂ​ടെ അ​ദ്ദേ​ഹം മോ​യി​സ​സി​നോ​ടു സം​സാ​രി​ച്ചു. 

വ​സ​തി​യി​ല്‍ ഇ​പ്പോ​ള്‍ ആ​രു​മി​ല്ലെ​ന്നു മ​ന​സി​ലാ​യി. അ​യ​ല്‍പ​ക്ക​ത്തു​ള്ള​വ​ര്‍ പെ​ലെ​യെ​ക്കു​റി​ച്ചു വാ​ചാ​ല​രാ​യി. അ​വ​രി​ല്‍പ​ല​രും പെ​ലെ​യു​ടെ വ​ള​ര്‍ച്ച​യി​ല്‍ നി​ര്‍ണാ​യ​ക സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​വ​രാ​ണ്. ഒ​ടു​വി​ല്‍ പെ​ലെ​യു​ടെ വ​സ​തി​യു​ടെ ഏ​താ​നും ചി​ത്ര​ങ്ങ​ളെ​ടു​ത്ത് അ​വി​ടെ​നി​ന്നു മ​ട​ങ്ങു​മ്പോ​ള് നേ​രം സ​ന്ധ്യ മ​യ​ങ്ങി​യി​രു​ന്നു. എ​ങ്കി​ലും മ​ന​സി​ല്‍ പെ​ലെ എ​ന്ന ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ വ​സ​തി​യും പെ​ലെ​യു​ടെ കാ​ല്പാ​ടു​ക​ള്‍ പ​തി​ഞ്ഞ വ​ഴി​ക​ളും തെ​ളി​മ​യോ​ടെ തി​ള​ങ്ങി. 

(തുടരും..)
 


വാർത്തകൾ

Sign up for Newsletter



top