26
May 2020 - 10:54 am IST

Download Our Mobile App

National

prison

കോവിഡ് പ്രതിരോധം: തിഹാർ ജയിലിലെ നാനൂറിലധികം തടവുകാർക്ക് പരോൾ

Published:29 March 2020

ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാർക്ക് പ്രത്യേക പരോളോ താത്ക്കാലിക വിടുതലോ നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു.

ന്യൂഡൽഹി: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ തിഹാർ ജയിലിലെ 419 തടവുകാർക്ക് പരോൾ അനുവദിച്ചു. പരോൾ നൽകിയ തടവുകാരുടെ പട്ടികയിൽ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടിട്ടില്ലെന്നും തിഹാർ ജയിൽ അധികൃതർ വിശദമാക്കി.

356 പേർക്ക് 45 ദിവസത്തെ ഇടക്കാല പരോളും 63 പേർക്ക് എട്ടാഴ്ചത്തെ അടിയന്തര പരോളുമാണ് അനുവദിച്ചത്. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിന് തടവുകാർക്ക് പ്രത്യേക പരോളോ താത്ക്കാലിക വിടുതലോ നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top