26
May 2020 - 12:52 pm IST

Download Our Mobile App

World

spain

കോവിഡ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിച്ചു

Published:29 March 2020

കൊറോണ വൈറസ് ബാധയെത്തുടർന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവർ. സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്‍റെ ബന്ധു കൂടിയാണിവർ. 1933 ൽ ജനിച്ച് തെരേസ ഫ്രാൻസിലാണ് തന്‍റെ പഠനം പൂർത്തിയാക്കിയത്.

മാഡ്രിഡ്: കോവിഡ് ബാധിച്ച് സ്പെയിൻ രാജകുടുംബാംഗം മരിച്ചു. രാജകുടുംബാംഗമായ ബാർബോൺ പർമയിലെ അംഗമായ മരിയ തെരേസ രാജകുമാരിയാണ് (86) മരിച്ചത്. കൊറോണ വൈറസ് ബാധയെത്തുടർന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവർ. സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്‍റെ ബന്ധു കൂടിയാണിവർ. 1933 ൽ ജനിച്ച് തെരേസ ഫ്രാൻസിലാണ് തന്‍റെ പഠനം പൂർത്തിയാക്കിയത്.

സാമൂഹിക കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ഇവർ. ചാൾസ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യ രാജകുടുംബാംഗം. സ്പെയിനിൽ 73,235 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5,600 പേർ രാജ്യത്ത് മരിച്ചു.


വാർത്തകൾ

Sign up for Newsletter



top