26
May 2020 - 11:26 am IST

Download Our Mobile App

Kerala

migrant

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളെ ഇപ്പോൾ നാട്ടിലേക്ക് അയക്കാനാകില്ലെന്ന് കലക്റ്റർ

Published:29 March 2020

ജില്ല കലക്റ്റർ പി.കെ സുധീർ ബാബുവും എസ്പി ജയദേവ് ഐപിഎസും സ്ഥലത്തെത്തി. ഭക്ഷണം ലഭിക്കുന്നില്ല എന്നതല്ല ഇപ്പോൾ തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയം എന്ന് കലക്റ്റർ പറഞ്ഞു. 

കോട്ടയം: ലോക്ക്ഡൗൺ നിലനിൽക്കെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികൾ പായിപ്പാട്ട് നടത്തുന്ന പ്രതിഷേധം തുടരുന്നു. ജില്ല കലക്റ്റർ പി.കെ സുധീർ ബാബുവും എസ്പി ജയദേവ് ഐപിഎസും സ്ഥലത്തെത്തി. ഭക്ഷണം ലഭിക്കുന്നില്ല എന്നതല്ല ഇപ്പോൾ തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയം എന്ന് കലക്റ്റർ പറഞ്ഞു. 

 

തൊഴിലാളികൾക്ക് പാകം ചെയ്ത ആഹാരം വേണ്ട എന്ന് പറഞ്ഞിരുന്നതിനാൽ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആളുകൾ കൂട്ടമായി പ്രതിഷേധിച്ച് എത്തിയ സംഭവം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഇവിടെ യോഗം ചേർന്നിരുന്നുവെന്നും ആ യോഗത്തിൽ പോലും ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് അയക്കുന്നത് കണ്ടാകാം ഇവരെും ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ പ്രേരിപ്പിച്ചതെന്നും കലക്റ്റർ പറഞ്ഞു. 

 

നാട്ടിൽ പോകാൻ കഴിയുമെന്ന വിശ്വാസത്തിൽ 3500 ഓളം അന്യസംസ്ഥാന തൊഴിലാളികൾ പെട്ടെന്ന് സംഘടിക്കുകയായിരുന്നുവെന്ന് കലക്റ്റർ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അന്യസംസ്ഥാന തൊഴിലാളികളെ തിരിക്കാൻ പായിപ്പാട്ട് ബോധപൂർവ ശ്രമം നടന്നതായി ബിജെപി നേതാവ് രാധാകൃഷ്ണമേനോൻ പറഞ്ഞു. അതേസമയം തൊഴിലാളികൾ പുറത്തിറങ്ങിയാൽ അവരെക്കൊണ്ടു വന്ന കരാറുകർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുനിൽ കുമാർ വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top