26
May 2020 - 1:23 pm IST

Download Our Mobile App

Flash News
Archives

Kerala

sunilkumar.jpg

അതിഥി തൊഴിലാളികൾ പുറത്തിറങ്ങിയാൽ കരാറുകാർക്കെതിരെ നടപടി; മന്ത്രി സുനിൽ കുമാർ

Published:29 March 2020

ലോക്ക്ഡൗൺ കാലയളവ് കഴിഞ്ഞാൽ ഇവർക്ക് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.

കൊച്ചി: അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ ലംഘിച്ചാൽ കരാറുകാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ലോക്ക്ഡൗൺ കാലയളവ് കഴിഞ്ഞാൽ ഇവർക്ക് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്.

സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നുണ്ട്. തൊഴിലാളികൾക്ക് വേണ്ട താമസം, ഭക്ഷണം, വൈദ്യസഹായം തുടങ്ങി എല്ലാം സർക്കാർ നൽകുന്നുണ്ട്. അവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ സൗകര്യവും ലോക്ക്ഡൗൺ കഴിയുന്നതോടെ സർക്കാർ ഒരുക്കും. നിലവിലെ സാഹചര്യത്തിൽ അവരെ നാട്ടിലേക്ക് മടക്കി അയ്ക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ സാധിക്കില്ല.

തൊഴിലാളികൾ താമസസ്ഥലം വിട്ട് പുറത്തുപോയാൽ അതിന് ഉത്തരവാദികൾ കോൺട്രാക്‌ടർമാരായിരിക്കും. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ കോൺട്രാക്‌ടർമാർക്കെതിരെ ശക്തമായ നടപടി എടുക്കും. അതിഥി തൊഴിലാളികളഅ് 45,855 പേർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണക്കിൽപ്പെടാത്ത കുറേ പേർ ഉണ്ട്. നിലവിൽ നടത്തിയ കണക്കെടുപ്പിൽ അവർ എണ്ണായിരത്തിൽ അധികം പേരുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top