29
May 2020 - 6:07 am IST

Download Our Mobile App

Flash News
Archives

National

spicejet

സ്പൈസ് ജെറ്റ് പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു

Published:29 March 2020

മാർച്ചിൽ ഇദ്ദേഹം മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടില്ലെന്നും സ്പൈസ് ജെറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇദ്ദേഹം.

ന്യൂഡൽഹി: സ്പൈസ് ജെറ്റ് പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 21 ന് ചെന്നൈയിൽ നിന്നും ഡൽഹിയിലേക്കുള്ള സർവീസിലാണ് ഇദ്ദേഹം അവസാനമായി ജോലി ചെയ്തത്. മാർച്ചിൽ ഇദ്ദേഹം മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടില്ലെന്നും സ്പൈസ് ജെറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇദ്ദേഹം.

ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാ ജീവനക്കാരോടും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയാൻ കമ്പനി നിർദേശിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഇന്ത്യൻ ഗവൺമെന്‍റും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഗൗരവത്തോടെ പിന്തുടരുന്നുണ്ട്.

ജനുവരി അവസാനം മുതൽ ഞങ്ങളുടെ എല്ലാ വിമാനങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top