29
May 2020 - 6:48 am IST

Download Our Mobile App

Flash News
Archives

World

covid

ലോകത്തെ നിശ്ചലമാക്കി കോവിഡ്: മരണം മുപ്പത്തിനാലായിരത്തിലേക്ക്

Published:30 March 2020

കൊറോണ മൂലമുള്ള ആഗോള മരണനിരക്ക് മുപ്പത്തിനാലായിരമായി. ഇന്നലെ മാത്രം ലോകത്താകെ 3905 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 33,956 ആയി. ഇതുവരെ 721,412 പേർക്കാണ് രോഗം ബാധിച്ചത്.

വാഷിംഗ്ടൺ: ലോകത്തെ വിറപ്പിച്ച് കോവിഡ് വ്യാപനം തുടരുന്നു. കൊറോണ മൂലമുള്ള ആഗോള മരണനിരക്ക് മുപ്പത്തിനാലായിരമായി. ഇന്നലെ മാത്രം ലോകത്താകെ 3905 പേരാണ് മരിച്ചത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 33,956 ആയി. ഇതുവരെ 721,412 പേർക്കാണ് രോഗം ബാധിച്ചത്. ഞായറാഴ്ച 58,285 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അമെരിക്കയാണ് കൊറോണ ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. അമെരിക്കയിൽ ഞായറാഴ്ച മാത്രം 18,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷമായി. 255 പേർ ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 2475 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമെരിക്കയ്ക്ക് പിന്നിൽ സ്പെയിനാണുള്ളത്.

പുതിയതായി 6875 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 821 പേരാണ് രോഗം മൂലം ഞായറാഴ്ച മരിച്ചത്. ഇറ്റലിയിൽ 5217 പുതിയ കേസുകളും 756 മരണങ്ങളും റിപ്പോർട്ട് ചെയ്തു.


വാർത്തകൾ

Sign up for Newsletter



top