29
May 2020 - 7:21 am IST

Download Our Mobile App

Flash News
Archives

World

abba

കോവിഡ് 19: എത്യോപ്യയുടെ ‘അബ്ബ’ യാത്രയായി....

Published:30 March 2020

കോവിഡ് 19 മൂലം മരണമടയുന്ന ആദ്യത്തെ ബിഷപ്പാണ് 67 വയസുകാരനായ ഇദ്ദേഹം. പാവങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി നിർവഹിച്ച സുത്യർഹമായ സേവനത്താൽ ‘അപ്പച്ചൻ’ എന്ന അർഥത്തിൽ ‘അബ്ബ’ എന്നാണ് എത്യോപ്യൻ ജനത അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഇറ്റലി: ജന്മം കൊണ്ട് ഇറ്റാലിയനെങ്കിലും കർമം കൊണ്ട് എത്യോപ്യൻ ജനതയുടെ പ്രിയങ്കരനായി മാറിയ ബിഷപ്പ് ആഞ്ചലോ മൊറേഷി കോവിഡ് ബാധിച്ച് ദിവംഗതനായി. കോവിഡ് 19 മൂലം മരണമടയുന്ന ആദ്യത്തെ ബിഷപ്പാണ് 67 വയസുകാരനായ ഇദ്ദേഹം. പാവങ്ങൾക്കും യുവജനങ്ങൾക്കും വേണ്ടി നിർവഹിച്ച സുത്യർഹമായ സേവനത്താൽ ‘അപ്പച്ചൻ’ എന്ന അർഥത്തിൽ ‘അബ്ബ’ എന്നാണ് എത്യോപ്യൻ ജനത അദ്ദേഹത്തെ വിളിച്ചിരുന്നത്.

എത്യോപ്യയിലെ മിഷനറി മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഇദ്ദേഹത്തിന്‍റെ വിയോഗം മാർച്ച് 25 ന് ഇറ്റാലിയൻ നഗരമായ ലൊംബാർദിയായിലെ ബ്രെസിയയിലായിരുന്നു. സലേഷ്യൻ സഭംഗമായ ഇദ്ദേഹം 1991 ലാണ് എത്യോപ്യൻ മേഖലയിൽ മിഷനറി ദൗത്യം ആരംഭിച്ചത്. 2010 ജനുവരിയിൽ ബിഷപ്പായി നിയമിക്കപ്പെട്ടു. എത്യോപ്യയിലെ പടിഞ്ഞാറൻ ഭാഗത്ത് ഏകദേശം 25,000 ത്തിൽപ്പരം കത്തോലിക്കർ അധിവസിക്കുന്ന ഗാംബെല്ലയിലെയിലായിരുന്നു അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നത്.

അതേസമയം, കോവിഡ് 19 സ്ഥിരീകരിച്ച അമെരിക്കയിലെ ന്യൂ ഓർലിയൻസ് ആർച്ച്ബിഷപ്പ് ഗ്രിഗറി എയ്മണ്ട് സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചു. തന്‍റെ രോഗവിവരം പരസ്യമാക്കിയതോടൊപ്പം ലോകത്തിനു മുഴുവൻ പ്രത്യേകം പ്രാർഥിക്കാൻ ചെലവിടുമെന്നും സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഫെയ്സ്ബുക്കിലൂടെയും രൂപതാ വെബ്‌സൈറ്റിലൂടെയും വിശ്വാസികളുമായി സംവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top