29
May 2020 - 6:24 am IST

Download Our Mobile App

Flash News
Archives

Market

m-a-yusafali

മ​ണ​ലാ​ര​ണ്യ​ത്തി​ല്‍ ന​ന്മ വി​ള​യി​ച്ച ലോ​കജേ​താ​വ്

Published:30 March 2020

# പി.​ബി. ബാ​ലു

ലോ​ക​ത്തി​ലെ ഏ​തൊ​രു സം​രം​ഭ​ക​നും റോ​ള്‍ മോ​ഡ​ല്‍ ആ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് മു​ന്നി​ല്‍ അ​ദേ​ഹം തു​റ​ന്നു വ​യ്ക്കു​ന്ന​ത് സ്വ​ന്തം ജീ​വി​ത ക​ഥ​യാ​ണ്. ഗ​ള്‍ഫി​ല്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​മു​​ള്ള യൂ​സ​ഫ് അ​ലി​യെ ആ​ണ് പു​തു ത​ല​മു​റ​യ്ക്ക് പ​രി​ച​യം. പ​ക്ഷെ ഇ​ന്ത്യ​യി​ലെ അ​ഹ​മ്മദാബാ​ദി​ല്‍ നി​ന്ന് ബി​സി​ന​സ് പ​ഠി​ച്ച് ഗ​ള്‍ഫി​ലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ല്‍ വി​ശ​ന്നു ക​ഴി​ഞ്ഞ ഒ​രു കാ​ല​വും ഉ​ണ്ടാ​യി​രു​ന്നു ലോ​ക​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട യൂ​സ​ഫ്ഭാ​യ്ക്ക്

അ​ന്താ​രാഷ്‌ട്ര റീ​ട്ടെ‌യ്‌ൽ രം​ഗ​ത്തെ അ​തി​കാ​യ​ന്‍, ലോ​ക​ത്തെ ശ​ത​കോ​ടീ​ശ്വ​ര​ന്‍മാ​രി​ല്‍ ഒ​രാ​ള്‍, ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ മ​ല​യാ​ളി, പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​ര​ന്‍, 28 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​ധി​പ​ന്‍, ലോ​ക വ്യ​വ​സാ​യ​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് എ​ത്തി​യ മു​സ്‌​ലി​യാം വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ യൂ​സ​ഫ​ലി എ​ന്ന എം.​എ. യൂ​സ​ഫ​ലി. കോ​ടി​ക​ളു​ടെ ബി​സി​ന​സ് ക​യ്യാ​ളു​മ്പോ​ഴും ലാ​ളി​ത്യ​വും എ​ളി​മ​യും കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ക്കാ​ര്‍ക്കു പോ​ലും പ്രി​യ​ങ്ക​ര​നാ​ണ് ബി​സി​ന​സ് ലോ​ക​ത്തെ ഈ ​ആ​രാ​ധ്യ​പു​രു​ഷ​ന്‍. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍കി​യും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ വ​ള​ര്‍ത്തി​യും ശ്ര​ദ്ധേ​യ​നാ​യ യൂ​സ​ഫ​ലി എ​ന്ന മ​ല​യാ​ളി വ്യ​വ​സാ​യി പ​റ​യു​ന്ന​ത്, എ​ത്ര ചെ​റി​യ തൊ​ഴി​ലി​ല്‍നി​ന്നും വ​ന്‍കി​ട ബി​സി​ന​സ് കെ​ട്ടി​പ്പ​ടു​ക്കാം എ​ന്നാ​ണ്.

ലോ​ക​ത്തി​ലെ ഏ​തൊ​രു സം​രം​ഭ​ക​നും റോ​ള്‍ മോ​ഡ​ല്‍ ആ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് മു​ന്നി​ല്‍ അ​ദേ​ഹം തു​റ​ന്നു വ​യ്ക്കു​ന്ന​ത് സ്വ​ന്തം ജീ​വി​ത ക​ഥ​യാ​ണ്. ഗ​ള്‍ഫി​ല്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​മു​​ള്ള യൂ​സ​ഫ് അ​ലി​യെ ആ​ണ് പു​തു ത​ല​മു​റ​യ്ക്ക് പ​രി​ച​യം. പ​ക്ഷെ ഇ​ന്ത്യ​യി​ലെ അ​ഹ​മ്മദാബാ​ദി​ല്‍ നി​ന്ന് ബി​സി​ന​സ് പ​ഠി​ച്ച് ഗ​ള്‍ഫി​ലെ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ല്‍ വി​ശ​ന്നു ക​ഴി​ഞ്ഞ ഒ​രു കാ​ല​വും ഉ​ണ്ടാ​യി​രു​ന്നു ലോ​ക​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട യൂ​സ​ഫ്ഭാ​യ്ക്ക്. 

വ്യാ​പാര​ത്തി​ലേ​ക്കു​ള്ള വ​ഴി

തൃ​ശൂ​ര്‍ നാ​ട്ടി​ക മു​സ്‌ലി​യാം കു​ടും​ബ​ക്കാ​ര്‍ പാ​ര​മ്പ​ര്യ​മാ​യി ക​ച്ച​വ​ട​ക്കാ​രാ​യി​രു​ന്നു. അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ മ​ക​ന്‍ യൂ​സ​ഫ​ലി​യും ആ ​വ​ഴി​ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​താ​വാ​യ എം.​കെ. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ ഹാ​ജി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് കു​ഞ്ഞ​ഹ​മ്മു ഹാ​ജി​യും സ​ഹോ​ദ​ര​ങ്ങ​ളു​മെ​ല്ലാം ബി​സി​ന​സ് വ​ഴി​ക​ളി​ലാ​യി​രു​ന്നു. ഗു​ജ​റാ​ത്ത് വ​രെ നീ​ണ്ടി​രു​ന്നു ഈ ​കൊ​ച്ചു കു​ടും​ബ ബി​സി​ന​സിന്‍റെ ശാ​ഖ​ക​ള്‍. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ പ​ഠി​ക്കാ​നും ബി​സി​ന​സി​ല്‍ സ​ഹാ​യി​ക്കാ​നു​മാ​യി യൂ​സ​ഫ​ലി​യും ഗു​ജ​റാ​ത്തി​ലേ​ക്ക് തി​രി​ച്ചു. അ​വി​ടെ ജ​ന​റ​ല്‍ സ്റ്റോ​റും പ്ര​സ്റ്റീ​ജ് കു​ക്ക​റു​ക​ളു​ടെ ഏ​ജ​ന്‍സി​യും ഉ​ണ്ടാ​യി​രു​ന്നു. ക​ച്ച​വ​ട​ത്തി​ല്‍ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​രു ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചേ​ര്‍ന്ന് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍ ഡി​പ്ലോ​മ​യും ക​ര​സ്ഥ​മാ​ക്കി യൂ​സ​ഫ​ലി. അ​വി​ടെ നി​ന്ന് ഈ ​വ്യ​വസാ​യ പ്ര​മു​ഖ​ന്‍ പ​ഠി​ച്ച പാ​ഠം 

ക​ച്ച​വ​ടം സ്‌​കൂ​ളി​ല്‍പോ​യി പ​ഠി​ക്കാ​വു​ന്നത​ല്ല. അ​തൊ​രു കു​ട്ടി ന​ട​ക്കാ​ന്‍ പ​ഠി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്. എ​പ്പോ​ഴാ​ണ് പ​ഠി​ച്ച​തെ​ന്നു പ​റ​യാ​നാ​കി​ല്ല. ഓ​രോ ചു​വ​ടു​വ​യ്പ്പും ഒ​രു പാ​ഠ​മാ​ണ്. എ​നി​ക്ക് എ​ന്നും ചാ​യ ത​രു​ന്ന ഈ ​കു​ട്ടി​യി​ല്‍നി​ന്നു​പോ​ലും ഞാ​ന്‍ എ​ത്ര​യോ കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്. ക​ണ്ടി​ട്ടും മ​നസി​ലാ​കാ​ത്ത​തു ചോ​ദി​ച്ചു മ​നസി​ലാ​ക്ക​ണം എ​ന്നു​ള്ള​താ​ണ്. ഇ​ന്നും അ​ത് പിന്തു​ട​രു​ന്നു, അ​താ​ണ് വി​ജ​യ ര​ഹ​സ്യ​വും.  ക​ഴി​ഞ്ഞ ത​വ​ണ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ വാ​ങ്ങാ​നാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ പോ​യ യൂ​സ​ഫ് അ​ലി പ​ഴ​യ തെ​രു​വി​ലൂ​ടെ ന​ട​ക്കു​ക​യും കീ-ട്രെ​ഡേ​ഴ്‌​സ് എ​ന്ന ക​ട കാ​ണു​ക​യും ചെ​യ്തു. ക​ച്ച​വ​ട​മാ​കെ മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ലും നാ​ല് ​പ​തി​റ്റാ​ണ്ടു വ​ര്‍ഷം മു​മ്പു​ള്ള നി​ലം അ​തേ പോ​ലെ നി​ല​നി​ര്‍ത്തി​യി​രു​ന്നു. 
 
ഗ​ള്‍ഫി​ലേ​ക്കു​ള്ള യാ​ത്ര  

അ​വ​സ​ര​ങ്ങ​ള്‍ യൂ​സ​ഫ​ലി​യെ കാ​ത്തി​രു​ന്ന​ത് അ​ബുദാ​ബി​യി​ലാ​യി​രു​ന്നു. പി​തൃ​സ​ഹോ​ദ​ര​നാ​യ എം.കെ. അ​ബ്ദു​ള്ള തു​ട​ങ്ങി​യ എം.​കെ. സ്റ്റോ​റി​ല്‍ ചേ​രാ​നാ​യി ബോം​ബെ​യി​ല്‍ നി​ന്ന് അ​ബു​ദാബി​ക്ക് യാ​ത്ര തി​രി​ക്കു​മ്പോ​ള്‍ ആ​രും ക​രു​തി​യി​ല്ല അ​ത് ച​രി​ത്രം സൃ​ഷ്ടി​ക്കു​മെ​ന്ന്. യൂ​സ​ഫ​ലി​ക്ക് അ​ന്ന് വ​യ​സ് 18. 1973 ഡി​സം​ബ​റി​ലാ​യി​രു​ന്നു അ​ത്. ഒ​ന്‍പ​തു രാ​ത്രി​ക​ള്‍ ക​ട​ലി​ല്‍ ചെല​വ​ഴി​ച്ച​ത് മ​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ഉ​റ​ങ്ങി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. വാ​രി​ക​ക​ളു​ടെ ര​ണ്ടു​കെ​ട്ട് ഞാ​ന്‍കൂ​ടെ കൊ​ണ്ടു​പോ​യി​രു​ന്നു.​അ​വ വീ​ണ്ടും വീ​ണ്ടും വാ​യി​ച്ചു. ബോ​ബ​നും മോ​ളി​യും വാ​യി​ച്ചാ​ണ് ടെ​ന്‍ഷ​ന്‍ കു​റ​ച്ച​ത്. രാ​ത്രി ഉ​റ​ങ്ങാ​തെ ആ​ലോ​ചി​ച്ചു​കൊ​ണ്ടു കി​ട​ക്കും. പു​തി​യ രാ​ജ്യം, പു​തി​യ ഭാ​ഷ, പു​തി​യ ക​ച്ച​വ​ടം അ​ങ്ങ​നെ മ​ന​സി​ല്‍ പ​ല പേ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. 1973 ഡി​സം​ബ​ര്‍ 31ന് ​മ​ല​രാ​ണ്യത്തി​ല്‍ എ​ത്തി​യ​ത്. 

കൊ​ച്ചാ​പ്പ എം.​കെ. ​അ​ബ്ദു​ള്ള​യാ​ണ് തു​റ​മു​ഖ​ത്ത് വ​ന്ന് കൂ​ട്ടി​യ​ത്. അ​ന്ന​ത്തെ ഗ​ള്‍ഫ് ഇന്ന് കാ​ണു​ന്ന പ​കി​ട്ടു​ള്ള ഗ​ള്‍ഫ​ല്ല. ശ​രി​ക്കും മ​രു​ഭൂ​മി​യാ​യി​രു​ന്നു. വ​ലി​യ കെ​ട്ടി​ട​ങ്ങ​ള്‍പോ​ലും അ​പൂ​ര്‍വ്വം. അ​ന്ന് കു​റ​ച്ചു സ​മ​യ​മേ വൈ​ദ്യു​തി ഉ​ണ്ടാ​കൂ. ര​ണ്ടു ന​ല്ല റോ​ഡു​ക​ളെ​യു​ള്ളൂ. എ​യ​ര്‍ക​ണ്ടീ​ഷ​ന​ര്‍ വ​ലി​യ പ​ണ​ക്കാ​ര്‍ക്കു മാ​ത്ര​മു​ള്ള ല​ക്ഷ്വ​റി​യാ​യി​രു​ന്നു. ചൂ​ട് പ​ല​പ്പോ​ഴും 50 ഡി​ഗ്രി ക​ട​ക്കും. 

പാ​ഞ്ച്ക്വ എ​ന്ന സ്ഥ​ല​ത്തെ ചെ​റി​യൊ​രു മു​റി​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ന​ല്ല ഭാ​വി സ്വ​പ്നം​ ക​ണ്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു. ത​ന്നെ ര​ക്ഷി​ച്ച​തും ആ ​സ്വ​പ്ന​ങ്ങ​ളാ​ണ്. അ​ന്നൊ​ന്നും ര​ണ്ടു വ​ര്‍ഷം​ കൂ​ടു​മ്പോ​ള്‍പോ​ലും നാ​ട്ടി​ല്‍പോ​കാ​ന്‍ പ​റ്റി​ല്ല. ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ കാ​ശു​ണ്ടെ​ങ്കി​ല്‍പ്പോ​ലും എ​ടു​ക്കി​ല്ല. ഇ​വി​ടു​ത്തെ ജോ​ലി മു​ട​ങ്ങു​മോ എ​ന്ന പേ​ടി​യാ​യി​രു​ന്നു. എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​യി​ട്ടു നാ​ട്ടി​ല്‍ പോ​കാ​മെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ചി​ന്ത.

ലു​ലു​വിന്‍റെ തു​ട​ക്കം 

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ക​ട ന​ട​ത്തി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് കൈ​മു​ത​ല്‍, അ​തു​മാ​യി അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ എ​ല്ലാം കി​ട്ടു​ന്നൊ​രു ജ​ന​റ​ല്‍ സ്റ്റോ​ര്‍ എ​ന്നു വി​ളി​ക്കു​ന്ന പ​ല​ച​ര​ക്കു ക​ട​യി​ല്‍നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്.  പ​ക​ല്‍ അ​ധി​ക​മാ​രും പു​റ​ത്തി​റ​ങ്ങി​ല്ല. കാ​ര്യ​മാ​യ വ്യ​വ​സാ​യ​ങ്ങ​ളു​മി​ല്ല. എ​ന്നാ​ലും ഞ​ങ്ങ​ള്‍ മോ​ശ​മി​ല്ലാ​തെ ക​ച്ച​വ​ടം ചെ​യ്തു. പ​ല സാ​ധ​ന​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ പ​ല​രി​ല്‍നി​ന്നു ശേ​ഖ​രി​ച്ചു വി​ല്‍ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് ഇ​വ നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്തു വി​റ്റു​കൂ​ടാ എ​ന്നു തോ​ന്നി​യ നി​മി​ഷ​മാ​ണ് ലു​ലു​വി​ന്‍റെ ജ​ന​നം എ​ന്നു പ​റ​യാം. അ​ങ്ങനെ ചി​ന്തി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഒ​രു സാ​ധാ​ര​ണ ക​ച്ച​വ​ട​മാ​യി ഞ​ങ്ങ​ളു​ടെ ക​ച്ച​വ​ട​വും മാ​റി​പ്പോ​യെ​നെ. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വ​ഴി അ​ന്വേ​ഷി​ച്ചു പോ​യ​തോ​ടെ പു​തി​യ ലോ​കം തു​റ​ന്നു തു​ട​ങ്ങി. അ​വ​രും ഞ​ങ്ങ​ളും നേ​രി​ട്ടാ​യി ക​ച്ച​വ​ടം. പി​ന്നീ​ടു ഞ​ങ്ങ​ള്‍ ചെ​റു​കി​ട ക​ച്ച​വ​ട​ത്തോ​ടൊ​പ്പം ഇ​റ​ക്കു​മ​തി​ക്കാ​രു​മാ​യി വ​ള​ര്‍ന്നു. അ​ങ്ങ​നെ​യാണ് ലു​ലു ചെ​റി​യ ക​ട​ക​ളും പി​ന്നീ​ടു വ​ലി​യ ക​ട​ക​ളും സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളും മാ​ളു​ക​ളും തു​ട​ങ്ങി​യ​ത്.  

ആ​ശ​യം ഹോ​ങ്കാ​ങി​ല്‍ നി​ന്ന് 

1983ല്‍ ​ഹോ​ങ്കോ​ങും ഓ​സ്‌​ട്രേ​ലി​യ​യും സ​ന്ദ​ര്‍ശി​ച്ച് സിം​ഗ​പ്പൂ​ര്‍ വ​ഴി തി​രി​ച്ചു​വ​രു​മ്പോ​ള്‍ അ​വി​ടു​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പിങ് മാ​ള്‍ സ​ന്ദ​ര്‍ശി​ച്ച​തോ​ടെ​യാ​ണ് സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് എ​ന്ന ആ​ശ​യം ത​നി​ക്കും സാ​ധി​ക്കു​മോ എ​ന്ന ചി​ന്ത യൂ​സ​ഫ​ലി​യു​ടെ മ​ന​സി​ലു​ട​ക്കി​യ​ത്. സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എ​ന്ന സ്വ​പ്ന​ത്തി​നാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ര്‍ത്തി​യാ​വു​ന്ന സ​മ​യ​ത്താ​ണ് 1990ല്‍ ​ഗ​ള്‍ഫ് യു​ദ്ധ​മെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പി​ന്‍വാ​ങ്ങി​യി​ല്ല. യു​ദ്ധം മൂ​ർധ​ന്യ​ത്തി​ല്‍ നി​ല്‍ക്ക​വെ അ​ബു​ദാ​ബി​യി​ല്‍ എ​മി​റേ​റ്റ്‌​സ് ജ​ന​റ​ല്‍ മാ​ര്‍ക്ക​റ്റ് തു​ട​ങ്ങാ​ന്‍ യൂ​സ​ഫ​ലി തീ​രു​മാ​നി​ച്ച​ത് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു. എ​ല്ലാ ബി​സി​ന​സ് നി​യ​മ​ങ്ങ​ള്‍ക്കും വി​രു​ദ്ധ​മാ​യി​രു​ന്നു ആ ​തീ​രു​മാ​നം.

യു​ദ്ധ​കാ​ല​ത്ത് എ​ല്ലാ​വ​രും ഗ​ള്‍ഫി​ലെ ബി​സി​ന​സ് ഉ​പേ​ക്ഷി​ക്കു​മ്പോ​ള്‍ വി​ദേ​ശി​യാ​യ യൂ​സ​ഫ​ലി തു​ട​ങ്ങി​യ വ​മ്പ​ന്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി. ലു​ലു ശൃം​ഖ​ല​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു അ​ത്. ത​ന്നെ വ​ള​ര്‍ത്തി​യ ഈ ​രാ​ജ്യം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ വി​ട്ടു​പോ​കാ​ന്‍ മ​ന​സ് അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്ന് അ​ന്നു​യ​ര്‍ന്ന്  ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ​ന​സു നി​റ​ച്ച സ​മ്മാ​നം

പ്ര​ശ്‌​ന​ഘ​ട്ട​ത്തി​ലും ത​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ന്‍ തയാ​റാ​യ യൂ​സ​ഫ​ലി​ക്ക് അ​ബു​ദാ​ബി​യു​ടെ ഭ​ര​ണ​ക​ര്‍ത്താ​ക്ക​ളാ​യ അ​ല്‍ ന​ഹ്യാ​ന്‍ കു​ടും​ബം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ 28 ഏ​ക്ക​ര്‍ സ്ഥ​ലം സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​ന്‍ ന​ല്‍കി. ഇ​തോ​ടൊ​പ്പം അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ് 600 കോ​ടി രൂ​പ മു​ട​ക്കി മു​ഷ്‌​റി​ഫ് മാ​ള്‍ യൂ​സ​ഫ​ലി നി​ര്‍മി​ച്ച​ത്. പി​ന്നീ​ട് സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റും ഡി​പ്പാ​ർട്ട്മെന്‍റ​ല്‍ സ്റ്റോ​റും ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റും ക​ട​ന്ന് രാ​ജ്യാ​ന്ത​ര ഷോ​പ്പിങ് അ​നു​ഭ​വ​വു​മാ​യി മാ​ളു​ക​ള്‍ വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​വ​സാ​യ ശൃം​ഖ​ല നീ​ണ്ടു. റീ​ട്ടെ​യ്ല്‍ മേ​ഖ​ല​യ്‌​ക്കൊ​പ്പം മൊ​ത്ത വ്യാ​പാ​രം, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം, ക​യ​റ്റു​മ​തി-​ഇ​റ​ക്കു​മ​തി, ഷി​പ്പിങ്, ഐടി, ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഇ​ന്ന് ലു​ലു ഗ്രൂ​പ്പി​ന്‍റെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മു​ണ്ട്.

ആ​ഗോ​ള ക​ണ്‍സ​ള്‍ട്ടി ഡെ​ലോ​യ്റ്റി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ന് ലോ​ക​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന പ​ത്ത് റീ​ട്ടെ​യ്ല്‍ ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ലു​ലു. 2022 ആ​കു​മ്പോ​ഴേ​ക്കും 10 ബി​ല്യ​ണ്‍ ഡോ​ള​ര്‍ അ​താ​യ​ത് 60,000 കോ​ടി രൂ​പ സ്വ​ന്ത​മാ​ക്കാ​നാ​ണ് ശ്ര​മം. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ലു​ലു ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും ഇ​തു​ത​ന്നെ. ഇ​നി​യും കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍... കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍... എ​ന്ന ചി​ന്ത​യാ​ണ് ഈ ​ബി​സി​ന​സ് സാ​മ്രാ​ട്ടി​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്.

കേ​ര​ള നി​ക്ഷേ​പം 

എ​ന്തു​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ന്നി​ല്ല എ​ന്ന ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​ണ് കൊ​ച്ചി​യി​ലെ ലു​ലു മാ​ള്‍, തി​രു​വ​ന്ത​പു​ര​ത്തെ മാ​ള്‍ തൃ​ശൂ​രി​ലെ ലു​ലു ക​ണ്‍വ​ന്‍ഷ​ന്‍ സെന്‍റ​ര്‍, മാ​രി​യ​റ്റ് ഹോ​ട്ട​ല്‍ എ​ന്നി​വ​യെ​ല്ലാം. ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​രം​ഗ​ത്ത് കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് നെ​ടു​മ്പാ​ശേ​രി അ​ബാ​ദ് ഹോ​ട്ട​ലും ഏ​റ്റെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ ഇ​നി​യും പു​തി​യ പ​ദ്ധ​തി​ക​ള്‍ പ്ലാ​ന്‍ ചെ​യ്യു​ന്നു യൂ​സ​ഫ​ലി. ഗ​ള്‍ഫി​നൊ​പ്പം ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ലു​ലു​വി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​ണി​ന്ന്.

കേ​ര​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ ബാ​ങ്കു​ക​ളി​ലും ഓ​ഹ​രി​യു​ള്ള വ്യ​വ​സാ​യി​യാ​ണ് യൂ​സ​ഫ​ലി. ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യ രം​ഗ​ത്തി​ന് ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി​വ​ന്നു,പ​ത്മ​ശ്രീ​യും. ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ നി​ന്ന് പ​ത്മ പു​ര​സ്‌​കാ​രം നേ​ടു​ന്ന ആ​ദ്യ വ്യ​ക്തി​യു​മാ​യ യൂ​സ​ഫ​ലി അ​ബു​ദാബി ചേം​ബ​ര്‍ ഒ​ഫ് കൊ​മേ​ഴ്‌​സി​ന്റെ ഡ​യ​റ​ക്റ്റ​ര്‍ ബോ​ര്‍ഡ് അം​ഗ​മാ​യ ആ​ദ്യ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്.

ഫോ​ബ്‌​സ് മാ​സി​ക​യു​ടെ പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ചു ലോ​ക​ത്തെ ഏ​റ്റ​വും ധ​നി​ക​നാ​യ മ​ല​യാ​ളി എം.​എ. യൂ​സ​ഫ​ലി​യാ​ണ്. 32,500 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​മാ​യാ​ണ് ലുലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സ​ഫ​ലി ഫോ​ബ്‌​സ് പ​ട്ടി​ക​യി​ലെ സ​മ്പ​ന്ന​നാ​യ മ​ല​യാ​ളി​യാ​യ​ത്. സ​മ്പ​ത്തു​ണ്ടാ​ക്കു​ക എ​ന്ന​ത​ല്ല, മ​റി​ച്ച് സ്വ​ത്ത് നി​ല​നി​ര്‍ത്താ​നാ​കു​ക​യും സ​മൂ​ഹ​ത്തിന്‍റെ ന​ന്മ​യ്ക്കാ​യി അ​തി​നെ വി​നി​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് വി​ജ​യ​ത്തി​ന്‍റെ അ​ട​യാ​ളം. എ​ങ്കി​ല്‍ മാ​ത്ര​മേ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ടം നേ​ടാ​നാ​കൂ എ​ന്ന് അ​ദ്ദേ​ഹം വി​ശ്വ​സി​ക്കു​ന്നു. രാ​ഷ്‌‌ട്രീയ, മ​ത​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ വ്യ​ക്തി​ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യി കാ​ണാ​നാ​വു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വം വ​ര്‍ധി​പ്പി​ക്കു​ന്നു.    എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പി​ന്തു​ണ​യു​മാ​യി ഭാ​ര്യ സാ​ബി​റ​യു​ണ്ട്. മൂ​ന്ന് പെ​ണ്‍മ​ക്ക​ളും - ഷ​ബീ​ന, ഷ​ഫീ​ന, ഷി​ഫ. മ​രു​മ​ക്ക​ളാ​യ ഡോ. ​ഷം​ഷീ​ര്‍, അ​ദീ​ബ് അ​ഹ​മ്മ​ദ്, ഷാ​രു​ണ്‍ എ​ന്നി​വ​ര്‍ വ്യ​ത്യ​സ്ത ബി​സി​ന​സു​ക​ളി​ലാ​ണ്. ഒ​മ്പ​ത് പേ​ര​ക്കു​ട്ടി​ക​ളു​മുണ്ട് യൂ​സ​ഫ​ലി​ക്ക്.


വാർത്തകൾ

Sign up for Newsletter



top