26
May 2020 - 1:14 pm IST

Download Our Mobile App

Analysis

chciken-beef

മീ​നി​ല്ല; വി​ല​യേ​റി ചി​ക്ക​നും ബീ​ഫും

Published:30 March 2020

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി  

മ​ത്സ്യ മാ​ര്‍ക്ക​റ്റ് തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ത്സ്യവ​ര​വ് കു​റ​ഞ്ഞ​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ണ്.  കേ​ര​ള​ത്തി​ലെ ഹാ​ര്‍ബ​റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​തി​നു പു​റ​മേ ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​രിന്‍റെ അ​തി​ര്‍ത്തി​ക​ള്‍ കൂ​ടി അ​ട​ച്ച​തോ​ടെ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​വ​ര​വ് നി​ല​ച്ച​താ​ണ് കാ​ര​ണം. ഇ​തോ​ടൊ​പ്പം ഡാം, ​പു​ഴ മീ​നു​ക​ളു​ടെ ല​ഭ്യ​ത​യും വ​ര​വും കു​റ​ഞ്ഞു

കോ​ട്ട​യം: രാ​ജ്യ​ത്താ​കെ​യു​ള്ള സ​മ്പൂ​ര്‍ണ ലോ​ക്ക്ഡൗ​ണിന്‍റെ ഭാ​ഗ​മാ​യി ഹാ​ര്‍ബ​റു​ക​ള്‍ നി​ശ്ച​ല​മാ​യ​തോ​ടെ ഊ​ണി​ന് മീ​ന്‍ ക​റി ശീ​ല​മാ​ക്കി​യി​രു​ന്ന മ​ല​യാ​ളി വ​ല​ഞ്ഞു. മ​ത്സ്യ മാ​ര്‍ക്ക​റ്റ് തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​ത്സ്യവ​ര​വ് കു​റ​ഞ്ഞ​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ണ്.  കേ​ര​ള​ത്തി​ലെ ഹാ​ര്‍ബ​റു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​തി​നു പു​റ​മേ ത​മി​ഴ്‌​നാ​ട് സ​ര്‍ക്കാ​രിന്‍റെ അ​തി​ര്‍ത്തി​ക​ള്‍ കൂ​ടി അ​ട​ച്ച​തോ​ടെ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​വ​ര​വ് നി​ല​ച്ച​താ​ണ് കാ​ര​ണം. ഇ​തോ​ടൊ​പ്പം ഡാം, ​പു​ഴ മീ​നു​ക​ളു​ടെ ല​ഭ്യ​ത​യും വ​ര​വും കു​റ​ഞ്ഞു. ദി​വ​സ​ങ്ങ​ള്‍ക്കു മു​ന്‍പെ​ത്തി സ്റ്റോ​ക്കു​ണ്ടാ​യ മ​ത്സ്യം ഇ​ന്ന​ലെ വ​ന്‍ വി​ല​യ്ക്കാ​ണ് ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്‍പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വി​റ്റ​ഴി​ച്ച​ത്. 

ചെ​റി​യ ചൂ​ര, അ​യി​ല, മ​ത്തി, കേ​ര തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ള്‍ക്ക് കി​ലോ​യ്ക്ക് 150 മു​ത​ല്‍ 250 രൂ​പ​യ്ക്ക് അ​ടു​ത്താ​യി​രു​ന്നു വി​ല. എ​ന്നാ​ല്‍ പ​ക്ഷി​പ്പ​നി ഭീ​തി​കാ​ര​ണം ര​ണ്ടാ​ഴ്ച മു​ന്‍പു വ​രെ കു​റ​ഞ്ഞി​രു​ന്ന കോ​ഴി വി​ല ഇ​ന്ന​ലെ മു​ത​ല്‍ ഉ​യ​ര്‍ന്നു തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ചി​ക്ക​ന് 65 രൂ​പ​യാ​യി​രു​ന്നു ഉ​ള്‍നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല്ല​റ വി​ല്‍പ​ന വി​ല​യെ​ങ്കി​ല്‍ ഇ​ന്ന് 5 മു​ത​ല്‍ 10രൂ​പ​വ​രെ കൂ​ടി​യി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും 90-100 രൂ​പ​യാ​ണ് കോ​ഴി​വി​ല.  ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ബീ​ഫ്, മ​ട്ട​ന്‍ വി​ല​യും അ​ല്‍പം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top