29
May 2020 - 7:31 am IST

Download Our Mobile App

Flash News
Archives

Football

amazon-rain-forest

അ​നു​ഭ​വം, ആ​മ​സോ​ണ്‍

Published:30 March 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

റി​യോ നെ​ഗ്രോ(​ക​റു​ത്ത ന​ദി)​യി​ലൂ​ടെ ബോ​ട്ട് ചീ​റി​പ്പാ​യു​ക​യാ​ണ്. ഏ​താ​ണ്ട് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ കാ​ണാ​നാ​യ​ത് പ്ര​കൃ​തി​യൊ​രു​ക്കി​യ അ​പൂ​ര്‍വ ര​സ​ക്കൂ​ട്ടാ​ണ്. ര​ണ്ടു​ന​ദി​ക​ളു​ടെ സം​ഗ​മം. ബ്ര​സീ​ലി​ന്‍റെ സം​സ്‌​കാ​രം സ​ങ്ക​ര​വം​ശീ​യ​ത​യു​ടേ​തെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ന​ദി​ക​ളും ആ ​പ്ര​ത്യേ​ക​ത കാ​ണി​ക്കു​ക​യാ​ണി​വി​ടെ

ബ്ര​സീ​ലി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നി​ടെ ന​ട​ത്തി​യ യാ​ത്ര​ക​ളി​ല്‍ ഏ​റ്റ​വും ആ​സ്വ​ദി​ച്ച​ത് ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ലൂ​ടെ​യും ന​ദി​യി​ലൂ​ടെ​യു​മു​ള്ള യാ​ത്ര​യാ​യി​രു​ന്നു. ബ്ര​സീ​ലി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ മ​നൗ​സി​ല്‍ ന​ട​ന്ന സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്- ഹോ​ണ്ടു​റാ​സ് മ​ത്സ​രം റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു മ​നൗ​സി​ലെ​ത്തി​യ​ത്. അ​വി​ടെ​നി​ന്നാ​യി​രു​ന്നു ആ​മ​സോ​ണി​നെ അ​റി​യാ​നു​ള്ള യാ​ത്ര​യാ​രം​ഭി​ച്ച​ത്. ആ​മ​സോ​ണ്‍, ഭൂ​മി​യു​ടെ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍. ബ്ര​സീ​ലി​നെ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍നി​ന്നു ര​ക്ഷി​ക്കു​ന്ന ദേ​വ​ത​യാ​യ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ലൂ​ടെ​യും ആ​മ​സോ​ണ്‍ ന​ദീ​യി​ലൂ​ടെ​യു​മു​ള്ള യാ​ത്ര ആ​രം​ഭി​ക്കു​ക​യാ​ണ്. പി​രാ​ന​യും അ​നാ​ക്കോ​ണ്ട​യും ജാ​ഗ്വാ​റും നി​റ​ഞ്ഞ ആ​മ​സോ​ണ്‍ എ​ന്നും ഒ​രു സ്വ​പ്‌​ന​മാ​യി​രു​ന്നു. 

മ​നൗ​സി​ല്‍നി​ന്ന് ബോ​ട്ടു​മാ​ര്‍ഗ​മാ​ണ് യാ​ത്ര. ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ ഈ ​അ​വ​സ​രം പ​ണ​സ​മ്പാ​ദ​ന​ത്തി​ന് ന​ന്നേ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​മ​സോ​ണ്‍ യാ​ത്ര ഒ​രി​ക്ക​ലും ന​ഷ്ട​മ​ല്ല. ഏ​താ​ണ്ട് ആ​റു മ​ണി​ക്കൂ​ര്‍ നീ​ണ്ട യാ​ത്ര രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ചു. 20 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന ബോ​ട്ടി​ല്‍ വി​ദേ​ശി​ക​ളാ​യി​രു​ന്നു കൂ​ടു​ത​ല്‍. അ​നാ​കോ​ണ്ട​യെ​ന്ന സി​നി​മ​യി​ല്‍ ക​ണ്ട ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളു​ടെ​യും ന​ദി​യു​ടെ​യും ഭീ​തി​ത​മാ​യ കാ​ഴ്ച​ക​ളാ​യി​രു​ന്നു മ​ന​സി​ല്‍. എ​ങ്കി​ലും ആ​മ​സോ​ണ്‍ ഭൂ​മി​ക്കു ന​ല്‍കു​ന്ന കു​ളി​ര്‍മ​യെ താ​ലോ​ലി​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര. കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു ത​രാ​ന്‍ മു​റി ഇം​ഗ്ലീ​ഷ് അ​റി​യാ​വു​ന്ന റോ​ഡ്രി​ഗ​സു​മു​ണ്ട്. അ​യ​ര്‍ല​ന്‍ഡ്, ക്രൊ​യേ​ഷ്യ, ഹോ​ണ്ടു​റാ​സ്, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും യാ​ത്ര​യ്ക്ക് ര​സ​മേ​കി. 

റി​യോ നെ​ഗ്രോ(​ക​റു​ത്ത ന​ദി)​യി​ലൂ​ടെ ബോ​ട്ട് ചീ​റി​പ്പാ​യു​ക​യാ​ണ്. ഏ​താ​ണ്ട് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ കാ​ണാ​നാ​യ​ത് പ്ര​കൃ​തി​യൊ​രു​ക്കി​യ അ​പൂ​ര്‍വ ര​സ​ക്കൂ​ട്ടാ​ണ്. ര​ണ്ടു​ന​ദി​ക​ളു​ടെ സം​ഗ​മം. ബ്ര​സീ​ലി​ന്‍റെ സം​സ്‌​കാ​രം സ​ങ്ക​ര​വം​ശീ​യ​ത​യു​ടേ​തെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ന​ദി​ക​ളും ആ ​പ്ര​ത്യേ​ക​ത കാ​ണി​ക്കു​ക​യാ​ണി​വി​ടെ. ഒ​രി​ക്ക​ലും കോ​പി​ക്കാ​ത്ത റി​യോ നെ​ഗ്രോ, ആ​മ​സോ​ണ്‍ ന​ദി​യു​മാ​യി ഇ​ണ​ചേ​രു​ന്ന സം​ഗ​മ​സ്ഥാ​നം. 

പ്ര​കൃ​തി​യൊ​രു​ക്കി​യ വി​ശാ​ല​മാ​യ വേ​ദി​യി​ല്‍ അ​വ​ര്‍ സം​ഗ​മി​ക്ക​മ്പോ​ള്‍ കാ​ഴ്ച​ക്കാ​ര്‍ക്ക് അ​തു ന​വ്യ​മാ​യൊ​രു​നു​ഭൂ​തി​യാ​കു​ന്നു. ക​റു​ത്ത നി​റ​മു​ള്ള നെ​ഗ്രോ ന​ദി മ​ണ്ണി​ന്‍റെ നി​റ​മു​ള്ള ആ​മ​സോ​ണ്‍ അ​ഥ​വാ റി​യോ സോ​ളി​മോ​സു​മാ​യി സം​ഗ​മി​ക്കു​ന്നു. വി​ശാ​ല​മാ​യ ജ​ല​പ്പ​ര​പ്പി​ല്‍ സോ​ളി​മോ​സു​മാ​യി റി​യോ നെ​ഗ്രോ ചേ​രു​മ്പോ​ള്‍ ക​റു​ത്ത​വ​നും വെ​ളു​ത്ത​വ​നും ത​മ്മി​ലു​ള്ള അ​ന്ത​രം പാ​ടി​ല്ല എ​ന്ന സ​ന്ദേ​ശം പ്ര​കൃ​തി മു​മ്പേ ന​ല്‍കി​യി​രു​ന്നു എ​ന്നു വേ​ണം ക​രു​താ​ന്‍. ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ ബോ​ട്ടി​ന്‍റെ വേ​ഗ​ത കു​റ​ച്ചു. ന​ദീ​സം​ഗ​മ​ത്തി​നു കു​റു​കേ ബോ​ട്ട് ഓ​ളം​വെ​ട്ടി. റോ​ഡ്രി​ഗ​സ് ത​ന്‍റെ വാ​ഗ്‌​ധോ​ര​ണി ആ​രം​ഭി​ച്ചു. സോ​ളി​മോ​സും റി​യോ നെ​ഗ്രോ​യും ത​മ്മി​ലു​ള്ള ഗാ​ഢ​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വാ​ചാ​ല​നാ​കു​കാ​യി​രു​ന്നു. ബ്ര​സീ​ലി​ന്‍റെ വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചും മ​റ്റും അ​ദ്ദേ​ഹം വാ​തോ​രാ​തെ സം​സാ​രി​ച്ചു. ആ ​ജ​ല​വി​താ​ന​ത്തി​ല്‍ തൊ​ടാ​ന്‍ യാ​ത്രി​ക​ര്‍ മ​ത്സ​രി​ച്ചു. ന​ദി​യി​ല്‍ കൈ​തൊ​ടു​മ്പോ​ള്‍ അ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത കു​ളി​ര്‍മ. ഒ​രു​പ​ക്ഷേ, ഇ​നി​യൊ​രി​ക്ക​ലും ഈ ​സു​ഖം അ​നു​ഭ​വി​ക്കാ​നാ​വി​ല്ല എ​ന്ന ബോ​ധ്യ​മു​ള്ള​തു​കൊ​ണ്ട് സം​ഗ​മ​സ്ഥാ​ന​ത്തി​ന്‍റെ ഓ​ള​ത്തെ വീ​ണ്ടും വീ​ണ്ടും ത​ഴു​കി.  ഏ​താ​ണ്ട് 10 മി​നി​റ്റു​ള്‍ക്കു​ശേ​ഷം അ​വി​ടെ​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ടു. ദൂ​ര​മേ​റെ പി​ന്നി​ടു​മ്പോ​ഴും ന​ദീ​യോ​ഗം അ​ങ്ങ​ക​ലെ തെ​ളി​മ​യോ​ടെ കാ​ണാ​മാ​യി​രു​ന്നു. മ​ത്സ്യ​ങ്ങ​ളു​ടെ സ​മ്പ​ന്ന​താ​യ​ണ് ആ​മ​സോ​ണ്‍ ന​ദി​യു​ടെ വ​ലി​യ പ്ര​ത്യേ​ക​ത. അ​ത് ക​ണ്ട​റി​യു​ക​യാ​യി​രു​ന്നു. 

മ​ത്സ്യ​ങ്ങ​ളു​ടെ സ​മ്പ​ന്ന​ത

കു​റ​ച്ചു​ദൂ​രം പി​ന്നി​ട്ട​പ്പോ​ള്‍ വ​ലി​യൊ​രു മീ​ന്‍ ബോ​ട്ടി​നു സൈ​ഡി​ലൂ​ടെ വ​ലി​യ വേ​ഗ​ത്തി​ല്‍ വ​രു​ന്നു. ആ​ദ്യ​മൊ​ന്നു ഞെ​ട്ടി. അ​ത്ര​യ്ക്കു പേ​ടി​യാ​കും അ​വ​യു​ടെ മു​ഖം ക​ണ്ടാ​ല്‍. നീ​ണ്ടു​നി​ല്‍ക്കു​ന്ന പ​ല്ലു​ക​ള്‍ വെ​യി​ലേ​റ്റു തി​ള​ങ്ങു​ക​യാ​ണ്. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ആ​രു​മൊ​ന്നു പേ​ടി​ക്കും. എ​ന്നാ​ല്‍, റോ​ഡ്രി​ഗ​സ് പ​റ​ഞ്ഞു. ഒ​ന്നും പേ​ടി​ക്കാ​നി​ല്ല. പി​രാ​ന​ക​ള്‍ ഉ​പ​ദ്ര​വ​കാ​രി​ക​ളൊ​ന്നു​മ​ല്ല​ത്രേ. എ​ങ്കി​ലും കൈ​യി​ലോ മ​റ്റൊ മു​റി​വു​ള്ള​വ​ര്‍ വെ​ള്ള​ത്തി​ല്‍ കൈ​മു​ക്കേ​ണ്ട എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​മ​സോ​ണ്‍ ന​ദി​യെ സി​നി​മാ​ക്കാ​ര്‍ എ​പ്പോ​ഴും ഭീ​തി​ദ​മാ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. പി​രാ​ന സ​മീ​പ​കാ​ല ഉ​ദാ​ഹ​ര​ണം. മ​നു​ഷ്യ​രെ തി​ന്നു​ന്ന ഭീ​ക​ര​മ​ത്സ്യ​മാ​യാ​ണ് പി​രാ​ന​യെ അ​വ​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, പി​രാ​ന​ക​ള്‍ ഉ​പ​ദ്ര​വ​കാ​രി​ക​ള​ല്ല. ആ​മ​സോ​ണ്‍ ന​ദി​യി​ലെ മ​ത്സ്യ​സ​മ്പ​ത്തി​ല്‍ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്ന​ത്  ഈ ​പി​രാ​ന​ക​ളാ​ണ്. മൂ​വാ​യി​ര​ത്തി​ലേ​റെ ത​രം മീ​നു​ക​ള്‍ ആ​മ​സോ​ണ്‍ ന​ദി​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ല്‍ വി​ഷ​മു​ള്ള​വ​യും ഇ​ല്ലാ​ത്ത​തു​മു​ണ്ട്. അ​ര​പൈ​മ എ​ന്ന നി​റ​മു​ള്ള മ​ത്സ്യ​ങ്ങ​ളു​മു​ണ്ട്. ആ​ക്ടി​നോ​പ്‌​ടെ​ര്‍ഗി എ​ന്ന മീ​ന്‍ വ​ലി​യ സു​ന്ദ​ര​നാ​ണ്. കോ​ഴി​യു​ടെ അം​ഗ​വാ​ല്‍ എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ഇ​വ​നു​മു​ണ്ട്. അം​ഗ​വാ​ല്‍. ഏ​താ​ണ്ട് മു​ത​ല​യു​ടെ ആ​കൃ​തി​യി​ലു​ള്ള​വ​യാ​ണ് ബി​ക്കൂ​ഡ. ചു​വ​ന്ന വാ​ലു​ക​ളും കൈ​കാ​ലു​ക​ളു​മു​ള്ള റെ​ഡ്‌​ടെ​യ്ല്‍ കാ​റ്റ്ഫി​ഷും ആ​മ​സോ​ണി​നെ സ​മ്പ​ന്ന​മാ​ക്കു​ന്നു. 

ആ​മ​സോ​ണി​ല്‍ മാ​ത്രം കാ​ണു​ന്ന മ​ത്സ്യ​മാ​ണ് തം​ബാ​ക്കി അ​ഥ​വാ കാ​ച്ചാ​മ. മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം ല​ഭി​ക്കു​ന്ന തം​ബാ​ക്കി വ​ള​രെ വ​ലി​യ മീ​നാ​ണ്. ഒ​രു മീ​നു​ണ്ടെ​ങ്കി​ല്‍ മൂ​ന്നു​നാ​ലു​പേ​ര്‍ക്ക് സു​ഭി​ക്ഷ​മാ​യി ക​ഴി​ക്കാം. ഏ​റ്റ​വും രു​ചി​യു​ള്ള മീ​നും തം​ബാ​ക്കി ത​ന്നെ. പി​രാ​പ്പി​റ്റിം​ഗ, നീ​ഡി​ല്‍ ജോ, ​പ​യാ​ര, അ​യ്മാ​ര തു​ട​ങ്ങി​യ മീ​നു​ക​ളും ആ​മ​സോ​ണി​ലു​ണ്ട്. ഉ​ച്ച​യാ​കാ​റാ​യ​തോ​ടെ ബോ​ട്ട് ഒ​രു വീ​ടി​ന​ടു​ത്തേ​ക്ക് അ​ടു​പ്പി​ച്ചു. ഫ്‌​ളോ​ട്ടിം​ഗ് ഹൗ​സു​ക​ള്‍ ഇ​വി​ട​ത്തെ ഒ​രു പ്ര​ത്യേ​ക​ത​യാ​ണ്. നി​ര​വ​ധി ഗോ​ത്ര​വ​ര്‍ഗ​സ​മൂ​ഹ​ങ്ങ​ള്‍ ഇ​വി​ടെ ക​ഴി​യു​ന്ന​ത് ഫ്‌​ളോ​ട്ടിം​ഗ് വീ​ടു​ക​ളി​ലാ​ണ്. അ​വ​രാ​ണ് യാ​ത്രി​ക​ര്‍ക്ക് ഭ​ക്ഷ​ണം പാ​കം​ചെ​യ്തു കൊ​ടു​ക്കു​ന്ന​ത്. അ​വ​രു​ടെ നൈ​പു​ണ്യ​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളും വി​ല്പ​ന​യ്ക്കു​ണ്ട്. 

വീ​ട്ടി​ല്‍ത്ത​ന്നെ​യു​ള്ള വി​ശാ​ല​മാ​യ സ്‌​പേ​സി​ല്‍ റ​സ്റ്റ​റ​ന്‍റു​മു​ണ്ട്. അ​വി​ടെ​നി​ന്നു ല​ഭി​ച്ച തം​ബാ​ക്കി​യു​ടെ രു​ചി ഇ​പ്പോ​ഴും നാ​വി​ന്‍തു​മ്പ​ത്തു​ണ്ട്. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ദീ​വ​ഴി​യി​ലൂ​ടെ കാ​ട്ടി​ലേ​ക്ക്...​നി​ര​വ​ധി പാ​മ്പു​ക​ളും മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളു​മൊ​ക്കെ​യു​ള്ള കാ​ട്ടി​ലേ​ക്ക്. അ​നാ​കോ​ണ്ട​ക​ളും പു​ള്ളി​പ്പു​ലി​യു​മൊ​ക്കെ​യു​ള്ള വ​നാ​ന്ത​ര​ത്തി​ലേ​ക്ക്...

(ആമസോൺവി​ശേ​ഷ​ങ്ങ​ള്‍ അവസാനിക്കുന്നില്ല )
 


വാർത്തകൾ

Sign up for Newsletter



top