29
May 2020 - 6:43 am IST

Download Our Mobile App

Flash News
Archives

National

lockdown

ലോക്ക്ഡൗൺ നീട്ടില്ല, വ്യാജപ്രചാരണങ്ങൾ തള്ളി കേന്ദ്രം

Published:30 March 2020

രാജ്യത്ത് കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്രം. അത്തരം റിപ്പോർട്ടുകൾ ആശ്ചര്യത്തോടെ കാണുന്നതായും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

മാർച്ച് 24 മുതൽ 21 ദിവസത്തേക്കാണ് ലോക്ക്ഡൗൺ. രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കൽ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Courtesy: ANI


വാർത്തകൾ

Sign up for Newsletter



top