29
May 2020 - 7:30 am IST

Download Our Mobile App

Flash News
Archives

National

covid-19

കോവിഡ്: രാജ്യത്ത് മരണസംഖ്യ 29 ആയി, 1071 പേർക്ക് രോഗബാധ

Published:30 March 2020

1071 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 100 പേർ രോഗവിമുക്തി നേടി. കേന്ദ്രസർക്കാരിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുളളത് കേരളത്തിലാണ്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. 1071 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 100 പേർ രോഗവിമുക്തി നേടി. കേന്ദ്രസർക്കാരിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുളളത് കേരളത്തിലാണ്. 194 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. 19 പേർക്ക് കേരളത്തിൽ രോഗവിമുക്തി നേടിയതായും കേന്ദ്രം വ്യക്തമാക്കി.

രോഗബാധിതരുടെ എണ്ണത്തിൽ കേരളത്തിനു തൊട്ടുപിന്നിൽ മഹാരാഷ്‌ട്രയാണുള്ളത്. 193 പേർക്കാണ് മഹാരാഷ്‌ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേരാണ് മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. 58 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ച് പേർ മരിച്ചു. കർണാടകയിൽ 80 പേർക്കും യുപിയിൽ 75 പേർക്കും രോഗം സ്ഥിരീകരിച്ചു.

തെലുങ്കാനയിൽ 69 പേർക്കും രാജസ്ഥാനിൽ 57 പേർക്കും തമിഴ്നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം കേരള സർക്കാരിന്‍റെ കണക്ക് പ്രകാരം കേരളത്തിൽ 202 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


വാർത്തകൾ

Sign up for Newsletter



top