29
May 2020 - 6:31 am IST

Download Our Mobile App

Flash News
Archives

Football

Manuel Francisco dos Santos, ané Garrincha, Brazil Football

ഗാ​രി​ഞ്ച ഡ്രി​ബി​ള്‍ ചെ​യ്ത മ​ണ്ണി​ലൂ​ടെ...

Published:30 March 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര

വെ​ള്ളം ചേ​ര്‍ക്കാ​ത്ത ഫു​ട്‌​ബോ​ള്‍ ചാ​രു​ത​യു​ടെ ഫ്‌​ളൂ​റ​സെ​ന്‍റ് ചി​ത്ര​ങ്ങ​ളാ​യി​രുു അ​വ​യ​ത്ര​യും. മ​ഞ്ഞ​പ്പ​ട്ടു​ടു​ത്ത് ബെം-​വി​ന്ദോ(​സ്വാ​ഗ​തം) എ​ന്ന് മ​ന്ദ​സ്മി​ത​ത്തോ​ടെ വി​ളി​ച്ചു പ​റ​യു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് വി​മാ​ന​മി​റ​ങ്ങു​മ്പോ​ള്‍ മ​ന​സു​നി​റ​യെ ആ ​ഭാ​വ​ന​ക​ളാ​യി​രു​ന്നു

മ​ന​സി​ലും ജീ​വി​ത​ത്തി​ലും ഫു​ട്‌​ബോ​ളി​നെ വ​രി​ച്ച ഒ​രു രാ​ജ്യ​ത്തെ​ക്കു​റി​ച്ച് വാ​യി​ച്ചും കേ​ട്ടും അ​റി​ഞ്ഞ​വ കൂ​ട്ടി​വ​ച്ചു​ണ്ടാ​ക്കി​യ ഒ​രു ദൃ​ശ്യ​ഭാ​വ​ന​യു​ണ്ടാ​യി​രു​ന്നു. വെ​ള്ളം ചേ​ര്‍ക്കാ​ത്ത ഫു​ട്‌​ബോ​ള്‍ ചാ​രു​ത​യു​ടെ ഫ്‌​ളൂ​റ​സെ​ന്‍റ് ചി​ത്ര​ങ്ങ​ളാ​യി​രുു അ​വ​യ​ത്ര​യും. മ​ഞ്ഞ​പ്പ​ട്ടു​ടു​ത്ത് ബെം-​വി​ന്ദോ(​സ്വാ​ഗ​തം) എ​ന്ന് മ​ന്ദ​സ്മി​ത​ത്തോ​ടെ വി​ളി​ച്ചു പ​റ​യു​ന്ന​വ​രു​ടെ മു​ന്നി​ലേ​ക്ക് വി​മാ​ന​മി​റ​ങ്ങു​മ്പോ​ള്‍ മ​ന​സു​നി​റ​യെ ആ ​ഭാ​വ​ന​ക​ളാ​യി​രു​ന്നു.  ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​യ സം​പൗ​ളോ(​സാ​വോ​പോ​ളോ) ഗാ​രു​ല്യോ​സി​ന്‍റെ വി​ശാ​ല​മാ​യ ആ​ഗ​മ​ന വാ​തി​ല്‍ മു​ത​ല്‍ ആ ​ചി​ത്ര​ങ്ങ​ള്‍ക്കു ജീ​വ​ന്‍വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ ​കാ​ഴ്ച​ക​ള്‍ ഒ​ന്നു​കൂ​ടി ഓ​ര്‍ത്തെ​ടു​ക്കു​ക​യാ​ണ്. 

ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് ഒ​രു​പ​ക്ഷേ, ഗാ​രി​ഞ്ച എ​ന്നു പ​റ​ഞ്ഞാ​ല്‍, പ​ഴ​യ ഒ​രു ഫു​ട്‌​ബോ​ള്‍ താ​രം എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക് വ​ലി​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണ​മി​ല്ല. മെ​സി​യും റൊ​ണാ​ള്‍ഡോ​യും നെ​യ്മ​റു​മൊ​ക്കെ​യാ​ണ് അ​വ​രു​ടെ ഭാ​വ​നാ തീ​ര​ത്തെ വ​ലി​യ കാ​ഴ്ച​ക​ള്‍. എ​ന്നാ​ല്‍, സാ​ക്ഷാ​ല്‍ പെ​ലെ​യ്‌​ക്കൊ​പ്പം ക​ളി​ച്ച് പെ​ലെ​യേ​ക്കാ​ള്‍ വ​ള​രേ​ണ്ടി​യി​രു​ന്ന ഒ​രാ​ള്‍ അ​ങ്ങു ബ്ര​സീ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഫു​ട്‌​ബോ​ളി​നെ ല​ഹ​രി​യാ​യി കൊ​ണ്ടു​ന​ട​ന്ന ആ​ള്‍. ബ്ര​സീ​ലി​യ​ന്‍ ജ​ന​ത​യു​ടെ ആ​ന​ന്ദ​മെ​ന്നു വി​ളി​പ്പേ​രു ചാ​ര്‍ത്ത​പ്പെ​ട്ട​യാ​ള്‍. ജീ​വി​ത​ത്തി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ ത​ക​ര്‍ത്തു​ക​ള​ഞ്ഞ മ​നു​ഷ്യ​ന്‍. മാ​നോ ഗാ​രി​ഞ്ച. ആ ​മാ​നോ ഗാ​രി​ഞ്ച ജ​നി​ച്ചു​വ​ള​ര്‍ന്ന മ​ണ്ണി​ലേ​ക്കു​ള്ള യാ​ത്ര ഇ​ന്നും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന ഓ​ര്‍മ​യാ​ണ്. ആ ​വ​സ​തി​യി​ലേ​ക്കു ചെ​ല്ലു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നാ​കാ​നും സ​ധി​ച്ച​ത് ജീ​വി​ത​ത്തി​ലെ അ​നു​പ​മ ഭാ​ഗ്യം. 

 പോ​കാം ന​മു​ക്ക് ഗാ​രി​ഞ്ച​യു​ടെ മ​ണ്ണി​ലേ​ക്ക്.പാ​വു ഗ്രാ​ന്‍ഡെ, ബ്ര​സീ​ലി​യ​ന്‍ ഗ്രാ​മീ​ണ​ത​യു​ടെ വ​ശ്യ​മാ​യ മു​ഖം. ഈ​ര്‍പ്പ​മു​ള്ള മ​ണ്ണി​നു കാ​വ​ലാ​ളാ​യി കൂ​റ്റ​ന്‍ മ​ല​ക​ള്‍. മ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ല്‍, അ​തി​ന്‍റെ അ​ടി​വാ​ര​ത്തി​ല്‍ പ​രി​ല​സി​ക്കു​ക​യാ​ണ് പാ​വു ഗ്രാ​ന്‍ഡെ. ഫു​ട്‌​ബോ​ളി​ന് ആ​ന​ന്ദ ല​ഹ​രി സ​മ്മാ​നി​ച്ച മാ​നോ ഗാ​രി​ഞ്ച​യു​ടെ സ്വ​ന്തം നാ​ട്. ഇ​വി​ടെ​നി​ന്നാ​ണ് ഫു​ട്‌​ബോ​ള്‍ പ്ര​ണ​യി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ഗാ​രി​ഞ്ച വ​ശ്യ​ത​യോ​ടെ ഡ്രി​ബി​ള്‍ ചെ​യ്തു മു​ന്നേ​റി​യ​ത്. വി​ക​സ​നം അ​ധി​ക​മൊ​ന്നും എ​ത്തി നോ​ക്കാ​ത്ത ഇ​വി​ടേ​ക്ക് വ​ന്നി​റ​ങ്ങു​മ്പോ​ള്‍ സൂ​ര്യ​ന്‍ പ​ടി​ഞ്ഞാ​റേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. ചു​റ്റു​മു​ള്ള അ​റ്റ്‌​ലാ​ന്‍റി​ക് കാ​ടു​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്തി​നു കു​ളി​ര്‍മ ന​ല്‍കി. ബ​സി​റ​ങ്ങി ന​ട​ന്നു. പാ​വു​ഗ്രാ​ന്‍ഡെ​യി​ലേ​ക്കെ​ത്താ​ന്‍ ഏ​താ​ണ്ട് അ​ഞ്ചു മി​നി​റ്റ് സ​മ​യ​ത്തെ ന​ട​ദൂ​രം. 

ഗാ​രി​ഞ്ച​യു​ടെ വ​ലി​യ ക​ട്ടൗ​ട്ട് സ്വാ​ഗ​തം ചെ​യ്തു. ഗാ​രി​ഞ്ച ഇ​വി​ടെ​യു​ണ്ട്, വ​രൂ... എ​ന്ന് വി​ശാ​ല​മാ​യ ആ ​ക​ട്ടൗ​ട്ടി​ല്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ന്നു. ഗാ​രി​ഞ്ച സ​മ്മാ​നി​ച്ച ക​ളി​യു​ടെ ലാ​സ്യ​വി​ലാ​സം യു ​ട്യൂ​ബി​ലൂ​ടെ മാ​ത്രം കാ​ണാ​ന്‍ സാ​ധി​ച്ച, യു​വ​ത​ല​മു​റ​യി​ല്‍ ഒ​രാ​ളാ​യി ഇ​വി​ടെ വ​ന്നി​റ​ങ്ങു​മ്പോ​ള്‍ ഒ​ന്നേ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഗാ​രി​ഞ്ച പ​ന്തു ത​ട്ടി​യ പാ​വു ഗ്രാ​ന്‍ഡെ​യെ അ​റി​യു​ക, ഗാ​രി​ഞ്ച​യു​ടെ കു​ടും​ബ​ത്തെ​യും ക​ളി മൈ​താ​ന​ങ്ങ​ളെ​യും അ​റി​യു​ക. വ​ള​ഞ്ഞ കാ​ല്‍കൊ​ണ്ട് പ​ന്തി​നെ അ​ന​ന്ത​മാ​യ സൗ​ന്ദ​ര്യ​ത്തി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ഗാ​രി​ഞ്ച ചെ​യ്ത​ത്. ആ ​ബൂ​ട്ടി​ന്‍റെ മാ​ന്ത്രി​ക അ​നു​ഭ​വി​ച്ച മ​ണ്ണി​ലൂ​ടെ ന​ട​ന്നു. 

  ആ​ദ്യം ക​ണ്ട​ത് മാ​നോ എ​ന്ന ഹോ​ട്ട​ലാ​ണ്. ഗാ​രി​ഞ്ച​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സ്ഥാ​പി​ച്ച ഹോ​ട്ട​ല്‍. ക​ളി കാ​ണാ​നും ക​ളി പ​റ​യാ​നും കൂ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. ഹോ​ട്ട​ലി​ലു​ള്ള യു​വാ​ക്ക​ള്‍ വ​ള​രെ സ്‌​നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ചു. ഗാ​രി​ഞ്ച​യു​ടെ വ​ലി​യ ചി​ത്ര​വും ഹോ​ട്ട​ലി​ല്‍ കാ​ണാം. ഗാ​രി​ഞ്ച ഓ​ടി ന​ട​ന്ന വ​ഴി​യി​ലാ​ണ് ഈ ​ഹോ​ട്ട​ലി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഗാ​രി​ഞ്ച​യോ​ടു ബ​ഹു​മാ​ന​ത്തേ​ക്കാ​ളു​പ​രി സ്‌​നേ​ഹ​മാ​യി​രു​ന്നു എ​ല്ലാ​വ​ര്‍ക്കും. നൈ​സ​ര്‍ഗി​ക​മാ​യ പ്ര​തി​ഭാ​വി​ലാ​സം കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​തു​കൊ​ണ്ടാ​കാം ഗാ​രി​ഞ്ച​യെ അ​വ​ര്‍ ത​ങ്ങ​ളി​ലൊ​രാ​ളാ​യി കാ​ണു​ന്ന​ത്. 

  ഹോ​ട്ട​ലി​നു പു​റ​ത്ത് പാ​വോ ഗ്രാ​ന്‍ഡെ ജം​ഗ്ഷ​നു ന​ടു​വി​ലാ​യി ഗാ​രി​ഞ്ച​യു​ടെ പ്ര​തി​മ സ്ഥി​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​മ​യ്ക്കു ചു​റ്റും നി​ര​വ​ധി റോ​സാ പു​ഷ്പ​ങ്ങ​ള്‍ വാ​ടാ​തെ ഇ​രി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും ആ​രാ​ധ​ക​ര്‍ ഇ​വി​ടെ റോ​സാ പു​ഷ്പ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കു​ന്നു​ണ്ട​ത്രേ. ഗാ​രി​ഞ്ച മ​രി​ച്ചി​ട്ടി​ല്ല. ഇ​വി​ടെ ജീ​വി​ക്കു​ന്നു എ​ന്ന​വി​ടെ എ​ഴു​തി​വ​ച്ചി​രു​ന്നു. ഇ​വ​ള്‍, ഗാ​രി​ഞ്ച​യു​ടെ മ​ക​ള്‍ ഗാ​രി​ഞ്ച ക​ളി​ച്ചു​വ​ള​ര്‍ന്ന മൈ​താ​ന​ത്തി​നു മു​ക​ളി​ലാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്കു ന​ട​ന്നു. ഗാ​രി​ഞ്ച​യു​ടെ ഓ​ര്‍മ​യ്ക്കാ​യാ​ണ് ഈ ​ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യം പ​ണി ക​ഴി​പ്പി​ച്ച​ത്. വി​ശാ​ല​മാ​യ ക​ളി​സ്ഥ​ല​ത്തി​ലേ​ക്കു ക​യ​റു​മ്പോ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഗാ​രി​ഞ്ച​യു​ടെ വ​ലി​യ ചി​ത്ര​മു​ണ്ട്. സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പ​ര​ന്ന ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ പൂ​ര്‍ണ പ്രാ​കാ​ശ​ത്തോ​ടെ തി​ള​ങ്ങു​ന്ന ഗാ​രി​ഞ്ച​യു​ടെ വ​ള​ഞ്ഞ കാ​ലു​ക​ള്‍ അ​വി​ടെ കാ​ണാം. ഗാ​ല​റി​യി​ല്‍ ഗാ​രി​ഞ്ച ഉ​പ​യോ​ഗി​ച്ച ഏ​ഴാം ന​മ്പ​ര്‍ ജേ​ഴ്‌​സി​യു​ടെ വ​ലി​യ ചി​ത്ര​വും. നി​റ​ഞ്ഞ നി​ശ്ബ്ദ​ത​യി​ല്‍ ഗാ​രി​ഞ്ച ന​ല്‍കി​യ ആ​ന​ന്ദാ​നു​ഭ​വം മ​ന​സി​ല്‍ സ്മി​രി​ച്ചു പു​റ​ത്തേ​ക്കി​റ​ങ്ങി. അ​ങ്ങ​ക​ലെ ഒ​രു സ്ത്രീ ​ഏ​ക​ദേ​ശം മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍കു​ട്ടി​യെ ഒ​ക്ക​ത്തെ​ടു​ത്ത് ന​ട​ന്നു​വ​രു​ന്നു. 

  അ​വ​ള്‍ അ​ടു​ത്തേ​ക്കാ​ണു വ​രു​ന്ന​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മാ​നു​വേ​ല്‍ ഒ​ളി​വേ​ര എ​ന്ന സു​ഹൃ​ത്ത് ആ ​സ്ത്രീ​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​വ​രാ​ണ് നി​ങ്ങ​ള്‍ തേ​ടി ന​ട​ക്കു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍. അ​തെ ഗാ​രി​ഞ്ച​യു​ടെ ഒ​മ്പ​തു മ​ക്ക​ളി​ല്‍ ഒ​രാ​ള്‍. റോ​സാ​ഞ്ജ​ല കു​ന ഡോ​സ് സാ​ന്‍റോ​സ്. പ്രാ​യം 60 ക​ട​ന്നി​രി​ക്കു​ന്നു. ഗാ​രി​ഞ്ച​യു​ടെ ഭാ​ര്യ​മാ​രി​ല്‍ ഒ​രാ​ളാ​യ ഔ​സീ​ന​യി​ല്‍ ഉ​ണ്ടാ​യ പു​ത്രി​യാ​ണ് റോ​സാ​ഞ്ജ​ല. ഔ​സീ​ന അ​ഞ്ചു വ​ര്‍ഷം മു​മ്പ് മ​രി​ച്ചു. ഭ​ര്‍്ത്താ​വി​ല്‍നി​ന്നു വേ​ര്‍പി​രി​ഞ്ഞ റോ​സാ​ഞ്ജ​ല ഇ​പ്പോ​ള്‍ മൂ​ന്നു മ​ക്ക​ളി​ല്‍ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ക്കൊ​പ്പ​മാ​ണ് പാ​വു ഗ്രാ​ന്‍ഡെ​യി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ആ ​മ​ക​ളു​ടെ മ​ക​നാ​ണ് റോ​സാ​ഞ്ജ​ല​യു​ടെ കൈ​യും തൂ​ങ്ങി തെ​ല്ലു നാ​ണ​ത്തോ​ടെ വ​ന്ന​ത്. അ​വ​ന്‍റെ പേ​ര് ഫി​ലി​പ്പെ. ഗാ​രി​ഞ്ച​യു​ടെ ഫോ​ട്ടോ പ്രി​ന്‍റ് ചെ​യ്ത ഫി​ലി​പ്പെ​യു​ടെ ജേ​ഴ്‌​സി​യു​ടെ ന​മ്പ​ര്‍ ഏ​ഴാ​ണ്. വ​ല്ല​പ്പോ​ഴും മാ​ത്രം ക​റു​ത്ത വ​ര്‍ഗ​ക്കാ​രി​യാ​യ അ​മ്മ​യെ കാ​ണാ​ന്‍ വ​രു​ന്ന ഗാ​രി​ഞ്ച​യെ ക​ണ്ട ചെ​റി​യ ഓ​ര്‍മ മാ​ത്ര​മേ റോ​സാ​ഞ്ജ​ല​യ്ക്കു​ള്ളൂ. ഗാ​രി​ഞ്ച അ​പ്പോ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത് ന​യ​ര്‍ മാ​ര്‍ക്കേ​സ് എ​ന്ന സ്ത്രീ​ക്കൊ​പ്പ​മാ​യി​രു​ന്നു. 

ഗാ​രി​ഞ്ച​യു​ടെ പ​ല സ്ത്രീ​ക​ളി​ലൊ​രാ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഔ​സീ​ന. ഗാ​രി​ഞ്ച​യു​ടെ മു​ഖ​വു​മാ​യി ഏ​റ്റ​വും സാ​ദൃ​ശ്യ​മു​ള്ള മു​ഖം ത​ന്‍റേ​താ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത് താ​ന്‍ ന​ന്നേ ആ​സ്വ​ദി​ച്ചി​രു​ന്ന​താ​യി റോ​സാ​ഞ്ജ​ല മ​ന്ദ​സ്മി​ത​ത്തോ​ടെ പ​റ​ഞ്ഞു. ഗാ​രി​ഞ്ച​യെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഓ​ര്‍മ റോ​സാ​ഞ്ജ​ല പ​ങ്കു​വ​ച്ചു. ത​ന്‍റെ മൂ​ത്ത മ​ക​ള്‍ ജ​നി​ച്ച്‌​പ്പോ​ള്‍ ഗാ​രി​ഞ്ച പേ​ര​ക്കു​ട്ടി​യെ കാ​ണാ​നെ​ത്തി. കു​ട്ടി​ക​ളെ വ​ള​രെ സ്‌​നേ​ഹി​ച്ചി​രു​ന്ന ഗാ​രി​ഞ്ച ത​ന്‍റെ മ​ക​ളു​ടെ മൂ​ര്‍ധാ​വി​ല്‍ ചും​ബി​ച്ചു സ​മ്മാ​ന​ങ്ങ​ള്‍ ന​ല്കി​യാ​ണ് മ​ട​ങ്ങി​യ​ത്. പി​ന്നീ​ടൊ​രി​ക്ക​ല്‍ അ​വ​ള്‍ക്ക് ചെ​വി വേ​ദ​ന​യാ​ണെ​ന്ന​റി​ഞ്ഞെ​ത്തി​യ ഗാ​രി​ഞ്ച മ​രു​ന്നൊ​ഴി​ച്ചു​കൊ​ടു​ത്ത​തും മ​റ​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​ത്ര ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മേ താ​ന്‍ ഗാ​രി​ഞ്ച​യെ ക​ണ്ടി​ട്ടു​ള്ളൂ. 

 ഗാ​രി​ഞ്ച മ​രി​ച്ച ദി​വ​സ​മാ​ണ് താ​ന്‍ ആ​ദ്യ​മാ​യി ക​ര​ഞ്ഞു​വെ​ന്നു പ​റ​യു​മ്പോ​ള്‍ റോ​സാ​ഞ്ജ​ല​യു​ടെ ക​ണ്ണി​ല്‍നി​ന്ന് ജ​ല​ക​ണം പൊ​ടി​യു​ന്നു​ണ്ടാ​യി​രു​ന്നു. ബ്ര​സീ​ലു​കാ​രും ഫു​ട​ബോ​ള്‍ ലോ​ക​വും ഏ​റെ​ക്കു​റെ മ​റ​ന്ന ഗാ​രി​ഞ്ച​യെ കാ​ണാ​ന്‍ ഇ​വി​ടെ വ​ന്ന നി​ങ്ങ​ള്‍ക്ക് കോ​ടി ന​മ​സ്‌​കാ​രം എ​ന്നു കൈ​കൂ​പ്പി അ​വ​ര്‍ പ​റ​ഞ്ഞു. ഗാ​രി​ഞ്ച​യാ​ണ് ത​ന്‍റെ പി​താ​വെ​ന്നു വ​ള​രെ വൈ​കി മാ​ത്രം മ​ന​സി​ലാ​ക്കി​യ റോ​സാ​ഞ്ജ​ല ഹൃ​ദ​യ​ത്തി​ല്‍ത്ത​ട്ടി​പ്പ​റ​ഞ്ഞ ആ ​വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു മു​റി​ഞ്ഞു. ഗാ​രി​ഞ്ച​യു​ടെ നേ​ട്ട​ങ്ങ​ള്‍ അ​വ​ര്‍ നെ​ഞ്ചോ​ടു ചേ​ര്‍ത്തു​വ​ച്ച് അ​ഭി​മാ​ന​ത്തോ​ടെ പ​ങ്കു​വ​ച്ച ശേ​ഷം ന​ട​ന്നു നീ​ങ്ങി. പാ​വു ഗ്രാ​ന്‍ഡെ​യി​ലെ ഗാ​രി​ഞ്ച ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് റോ​സാ​ഞ്ജ​ല ഇ​പ്പോ​ള്‍.


വാർത്തകൾ

Sign up for Newsletter



top