29
May 2020 - 5:09 am IST

Download Our Mobile App

Flash News
Archives

Special

up

യുപിയിൽ തിരികെയെത്തിയവരുടെ മേൽ അണുനാശിനി പ്രയോഗം; വിഡിയോയുമായി പ്രിയങ്ക ഗാന്ധി

Published:30 March 2020

ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്.

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിൽ സ്വന്തം നാട്ടിലേക്ക് മറുനാടൻ തൊഴിലാളികൾ യാത്രതുടങ്ങിയിരുന്നു. പലരും മീറ്ററുകൾക്കപ്പുറത്തേക്കുള്ള സ്വന്തം നാട്ടിലേക്ക് കാൽനടയായാണ് സഞ്ചരിച്ചത്. എന്നാൽ തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള ഇത്തരം സമീപനങ്ങൾ വലിയ ആശങ്കയ്ക്കും വഴിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉത്തർപ്രദേശിലെത്തിയ ഒരു കൂട്ടം തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന വിഡിയോയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ബെറേലി ജില്ലയിലാണ് സംഭവം. സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലർ റോഡിൽ ഇരിക്കുന്നവരുടെ മേൽ അണുനാശിനി തളിക്കുന്നതാണ് വിഡിയോയിൽ. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മേലാണ് അണുനാശിനി തളിക്കുന്നത്. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, കുട്ടികളുടെ കണ്ണും പൊത്തിപ്പിടിക്കുക എന്ന് ഒരാൾ പറയുന്നത് കേൾക്കാം. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

യുപി സർക്കാരിനോട് ഞാൻ അഭ്യർഥിക്കുകയാണ്. ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. തൊഴിലാളികൾ ഇതിനകം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. ഇത് അവർക്ക് സംരക്ഷണം നൽകില്ല. അവരുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

 


വാർത്തകൾ

Sign up for Newsletter



top