29
May 2020 - 7:19 am IST

Download Our Mobile App

Flash News
Archives

Mollywood

divya-unni

ലോകത്തിന് വേണ്ടി പ്രാർഥിക്കുന്നു; നവരസങ്ങൾ പങ്കുവച്ച് ദിവ്യ ഉണ്ണി

Published:30 March 2020

നവരസങ്ങള്‍ അവതരിപ്പിക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നടിയായും നർത്തകിയായും മലയാളികളുടെ മനം കവർന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം അഭിനയരംഗത്തു നിന്ന് മാറി നൃത്തത്തിൽ മാത്രമായി താരം ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. ഈ വർഷം ആദ്യം താരത്തിന് ഒരു പെൺകുഞ്ഞും ജനിച്ചിരുന്നു. ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. നവരസങ്ങള്‍ അവതരിപ്പിക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചൈത്ര നവരാത്രി ആശംസകള്‍ക്കൊപ്പം ഉളളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും ചിത്രത്തിനൊപ്പം നടി കുറിച്ചിട്ടുണ്ട്. ഫോട്ടൊയ്‌ക്കൊപ്പം ശക്തി, പ്രേയിംഗ് ഫോര്‍ ദി വേള്‍ഡ്, നവരസ സീരിസ്, ഡാന്‍സ് ഫോട്ടൊഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ്ടാഗുകളും ദിവ്യ ഉണ്ണി പങ്കുവച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top