29
May 2020 - 6:42 am IST

Download Our Mobile App

Flash News
Archives

World

corona

കോവിഡ് മരണം 37,000 കടന്നു; സ്പെയിനിൽ ഒറ്റ ദിവസം മരിച്ചത് 913 പേർ

Published:31 March 2020

ലോകത്താകെ ഇതുവരെ 37,780 പേരാണ് ഇതുവരെ മരിച്ചത്. ഏഴരലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,64,759 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

വാഷിംഗ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ലോകത്താകെ ഇതുവരെ 37,780 പേരാണ് ഇതുവരെ മരിച്ചത്. ഏഴരലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,64,759 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

ഇറ്റലിയിൽ 101,739 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 11,591 പേർ മരണമടഞ്ഞു. തിങ്കളാഴ്ച മാത്രം 812 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്. അമെരിക്കയിലും കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 1,64,248 പേർക്കാണ് അമെരിക്കയിൽ ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ആകെ 3,164 പേർ മരിച്ച അമെരിക്കയിൽ മാത്രം തിങ്കളാഴ്ച 573 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഇരുപതിനായിരത്തിലേറെ പേർക്ക് അമെരിക്കയിൽ ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേർ മരിച്ചത് സ്പെയിനിലാണ്. 913 പേരാണ് മരിച്ചത്. ഇതോടെ സ്പെയിനിൽ കൊറോണ മരണം 7716 ആയി. ഫ്രാൻസിൽ 3024, ഇറാൻ 2757, ബ്രിട്ടൻ 1408 എന്നിങ്ങനെയാണ് മരണസംഖ്യ.


വാർത്തകൾ

Sign up for Newsletter



top