29
May 2020 - 5:12 am IST

Download Our Mobile App

Flash News
Archives

Kerala

corona1

കോവിഡ് മരണം: മൃതദേഹം സംസ്കരിക്കാൻ കർശന വ്യവസ്ഥകൾ

Published:31 March 2020

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. ആരോഗ്യവകുപ്പ് അധികൃതരുടെയും ജില്ല ഭരണകൂടത്തിന്‍റെയും കർശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പുവരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസിന്‍റെ മൃതദേഹം കർശന വ്യവസ്ഥകൾ പാലിച്ചായിരിക്കും സംസ്കരിക്കുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. ആരോഗ്യവകുപ്പ് അധികൃതരുടെയും ജില്ല ഭരണകൂടത്തിന്‍റെയും കർശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പുവരുത്തിയിട്ടുണ്ട്.

ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടു പോകാൻ ഉപയോഗിക്കുന്ന വാഹനത്തിലെ ഡ്രൈവറുമടക്കം എല്ലാവരും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. 10 അടി താഴ്ചയുളള കുഴിയിലായിരിക്കും മൃതദേഹം അടക്കം ചെയ്യുക.


വാർത്തകൾ

Sign up for Newsletter



top