29
May 2020 - 6:30 am IST

Download Our Mobile App

Flash News
Archives

Market

mp-ahammed-malabar-gold

മ​ല​യാ​ളി​യു​ടെ ഖ​ല്‍ബ് കീ​ഴ​ട​ക്കി​യ മ​ല​ബാ​റി​ന്‍റെ സ്വ​ര്‍ണമൊ​ഞ്ച്

Published:31 March 2020

മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ആ​ത്മ​ബന്ധ​ത്തി​ന്‍റെ സു​വ​ര്‍ണ​നൂ​ലാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് പ്ര​യാ​ണം തു​ട​ങ്ങി​യി​ട്ട് കാ​ല്‍ നൂ​റ്റാ​ണ്ട് പി​ന്നി​ട്ടു. ‌25 വ​ര്‍ഷം മുമ്പ് കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് 300 ച​തു​ര​ശ്ര​യ​ടി​യി​ല്‍ തു​ട​ക്ക​മി​ട്ട മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ജ്വ​ല്ല​റി, സ്വ​ര്‍ണ വി​ല്‍പ്പന​യി​ല്‍ ഇന്ന് ലോ​ക​ത്തി​ലെ ആ​ദ്യ അഞ്ച് സ്ഥാ​ന​ക്കാ​രി​ലൊ​രാ​ളാ​ണ്.

കോ​ഴി​ക്കോ​ടി​ന്‍റെ സ്വ​ന്തം ബി​സി​ന​സു​കാ​ര​നാ​ണ് എം.​പി. ​അ​ഹ​മ്മ​ദ്. 20 വ​യസി​ല്‍ ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം ത​ന്‍റെ ബി​സി​ന​സി​ന് തു​ട​ക്കം കു​റി​ച്ച​ത് വ​ലി​യ​ങ്ങാ​ടി​യി​ല്‍ കൊ​പ്ര വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ്. "ഇ​ല്‍ത്തു​മി​സ്' എ​ന്ന പേ​രി​ല്‍ ആ​യി​രു​ന്നു സം​രം​ഭം. അ​വി​ടെ നി​ന്ന് പുതി​യ തു​ട​ക്കം. 

പ​തി​യെ ഒ​രോ ച​വി​ട്ടുപടി​ക​ള്‍. അ​വി​ടെ നി​ന്ന് മെ​ല്ലെ സ്വ​ര്‍ണവ്യാ​പാ​ര​ത്തി​ലേക്ക്

മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ആ​ത്മ​ബന്ധ​ത്തി​ന്‍റെ സു​വ​ര്‍ണ​നൂ​ലാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് പ്ര​യാ​ണം തു​ട​ങ്ങി​യി​ട്ട് കാ​ല്‍ നൂ​റ്റാ​ണ്ട് പി​ന്നി​ട്ടു. ‌25 വ​ര്‍ഷം മുമ്പ് കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് 300 ച​തു​ര​ശ്ര​യ​ടി​യി​ല്‍ തു​ട​ക്ക​മി​ട്ട മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ജ്വ​ല്ല​റി, സ്വ​ര്‍ണ വി​ല്‍പ്പന​യി​ല്‍ ഇന്ന് ലോ​ക​ത്തി​ലെ ആ​ദ്യ അഞ്ച് സ്ഥാ​ന​ക്കാ​രി​ലൊ​രാ​ളാ​ണ്. ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെജി​ങ് ഡ​യ​റക്റ്റ​റു​മാ​യ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ്, മ​രു​മ​ക​നും ഇ​ന്ത്യ​ന്‍ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ഒ. ​അ​ഷ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ്വ​ല്ല​റി, ഭ​വ​ന​നി​ര്‍മാ​ണം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ര​ജ​ത ജൂ​ബി​ലി നി​റ​വി​ലാ​ണ് ലോ​ക​മാ​കെ കു​തി​ക്കു​ന്ന​ത്.

മ​ല​ഞ്ച​ര​ക്കി​ല്‍ നി​ന്ന് പൊ​ന്നി​ലേ​ക്ക്

മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന അ​ഹ​മ്മ​ദ് 1990ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു നീ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സ്വ​ര്‍ണ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ മ​ന​സി​ലാ​ക്കി അ​തി​ലേ​ക്കു തി​രി​യാ​നൊ​രു​ങ്ങി​യ​പ്പോ​ള്‍ മ​റ്റ് ആറ് പേ​രു​ടെ സ​ഹാ​യ​വും കി​ട്ടി. കോ​ഴി​ക്കോ​ട് ക​ലക്റ്റ​റാ​യി​രു​ന്ന അ​മി​താ​ഭ് കാ​ന്ത് മ​ല​ബാ​ര്‍ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്. മ​ല​ബാ​റി​ന്‍റെ വാ​ണി​ജ്യ പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്തു ജ്വ​ല്ല​റി​ക്കു "മ​ല​ബാ​ര്‍' എ​ന്ന് പേ​രു ന​ല്‍കി. ഇ​ന്ന് 30,000 കോ​ടി വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​മാ​യി മ​ല​ബാ​ര്‍ ഗ്രൂ​പ്പ് മാ​റി. 25,000 കോ​ടി​യും സ്വ​ര്‍ണ​ത്തി​ലൂ​ടെ​യാ​ണ്. 

പു​തി​യ ചു​വ​ടു​വ​യ്പ്പു​ക​ള്‍

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെയ്‌​ല്‍ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യി മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ല്‍ 10 രാ​ജ്യ​ങ്ങ​ളി​ലാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സി​ന് 260ലേ​റെ ഷോ​റൂ​മു​ക​ളു​ണ്ട്. അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 750 ആ​ക്കി ഉ​യ​ര്‍ത്തും. ഛ​ണ്ഡി​ഗ​ഢ്, ത​മി​ഴ്‌​നാ​ട്ടി​ലെ കും​ഭ​കോ​ണം, ബി​ഹാ​റി​ലെ പ​ട്‌​ന, തെ​ല​ങ്കാ​ന​യി​ലെ ക​മ്മം, ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ല​ഖ്‌​നൗ, ഗാ​സി​യാ​ബാ​ദ്, ക​ര്‍ണാ​ട​ക​യി​ലെ ക​മ്മ​ന​ഹ​ള്ളി, മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍ഡോ​ര്‍, മ​ഹാ​രാ​ഷ്‌‌ട്രയി​ലെ വാ​ഷി, താനെ, ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​ര്‍, ഡ​ല്‍ഹി​യി​ലെ ദ്വാ​ര​ക, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൂ​ന്നു മാ​സ​ത്തി​ന​കം ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കു​ക. വി​ദേ​ശ​ത്ത് മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, സിം​ഗ​പ്പൂ​ര്‍, യുഎഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. 7 പേ​രു​മാ​യി തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ല്‍ നി​ല​വി​ല്‍ 2,752 നി​ക്ഷേ​പ​ക​രു​ണ്ട്. ജീ​വ​ന​ക്കാ​രി​ല്‍ 20 ശതമാനം പേ​രും നി​ക്ഷേ​പ​ക​രാ​ണ്. 

വൈ​വി​ധ്യ​വ​ത്ക​ര​ണം 

ക​ഴി​ഞ്ഞ 25 വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ മ​ല​ബാ​ര്‍ ഗ്രൂ​പ്പ് പ്രാ​ദേ​ശി​ക ക​മ്പ​നി എ​ന്ന​തി​ല്‍ നി​ന്ന് വി​ശ്വ​സ്ത​രാ​യ ഇ​ട​പാ​ടു​കാ​രു​ടെ വ​ന്‍പി​ന്തു​ണ​യു​ള്ള ഇ​ന്ത്യ​ന്‍ ഇന്‍റ​ര്‍നാ​ഷ​ണ​ല്‍ ക​മ്പ​നി​യാ​യി വ​ള​ര്‍ന്നു ക​ഴി​ഞ്ഞു. കാ​ല്‍ നൂ​റ്റാ​ണ്ടി​നി​ട​ക്ക് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സ് ആ​ഗോ​ള ത​ല​ത്തി​ലേ​ക്ക് വ​ള​ര്‍ന്ന് ക​ഴി​ഞ്ഞു. മ​ല​ബാ​ര്‍ ഗ്രൂ​പ്പിന്‍റെ റീ​ട്ടെ‌യ്‌​ല്‍ ജ്വ​ല്ല​റി ബി​സി​ന​സ് ശൃം​ഖ​ല​യാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്സ്. റി​യ​ല്‍ എ​സ്റ്റേ​റ്റ്, ഷോ​പ്പിങ് മാ​ളു​ക​ള്‍, ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ലക്‌ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ റീ​ട്ടെ‌യ്ല്‍ ബി​സി​ന​സ്, ഫ്രാ​ഞ്ചൈ​സി ബി​സി​ന​സ്, ടെ​ക്നോ​ള​ജി അ​നു​ബ​ന്ധ സം​രം​ഭ​ങ്ങ​ള്‍, വി​വി​ധ സേ​വ​ന സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ ഗ്രൂ​പ്പി​നു​ണ്ട്. 

മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ മ​റ്റൊ​രു സം​രം​ഭ​മാ​യ മ​ല​ബാ​ര്‍ ഡവ​ല​പ്പേ​ഴ്സ് ഭ​വ​ന നി​ര്‍മ്മാ​ണ രം​ഗ​ത്ത് ഇ​തി​ന​കം 29 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം നി​ർമാണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി ക​ഴി​ഞ്ഞു. കൂ​ടു​ത​ല്‍ ടൗ​ണ്‍ഷി​പ്പ് പ​ദ്ധ​തി​ക​ള്‍, ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് താ​ങ്ങാ​വു​ന്ന ഭ​വ​ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ മ​ല​ബാ​ര്‍ ഡവ​ല​പ്പേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​ബാ​ര്‍ ഗ്രൂ​പ്പിന്‍റെ "മാ​ള്‍ ഒ​ഫ് ട്രാ​വ​ന്‍കൂ​ര്‍' ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ടൂ​റി​സം രം​ഗ​ത്തെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ തീ​ര​ത്ത് ഹൗ​സ് ബോ​ട്ട് സൗ​ക​ര്യ​ങ്ങ​ളോ​ടെ മ​റീ​ന ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍ററു​ണ്ട്.

ആ​ഭ​ര​ണ നി​ര്‍മാ​ണ ശാ​ല

ആ​ഭ​ര​ണ നി​ര്‍മാ​ണ ശാ​ല​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നുള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊ​ല്‍ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ബം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഭ​ര​ണ നി​ര്‍മാ​ണ​ശാ​ല​ക​ളു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഒ​രു ബ്രാ​ന്‍ഡ് ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ക്ക​ഴി​ഞ്ഞ​താ​യി മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.  
ഇ​ന്ത്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വി​വി​ധ ത​ല​ത്തി​ല്‍ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ ഓ​പ​റേ​ഷ​ന്‍സ് മാ​നെജി​ങ് ഡ​യ​റക്റ്റ​ര്‍ ഒ. ​അ​ഷ​ര്‍ പ​റ​ഞ്ഞു. ലാ​ഭ​ത്തിന്‍റെ അ​ഞ്ചു ശ​ത​മാ​നം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​ക​ള്‍ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വ​നി​ത ശാ​ക്തീ​ക​ര​ണം, പാ​വ​പ്പെ​ട്ട​വ​ര്‍ക്കു​ള്ള പാ​ര്‍പ്പി​ട നി​ര്‍മാ​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

ത​ല​മു​റ​ മാ​റ്റം

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ചു ക​ച്ച​വ​ട​ത്തി​ലും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​ല്‍ ഒ​ട്ടും പി​ന്നി​ല​ല്ല മ​ല​ബാ​ര്‍ ഗ്രൂ​പ്പ്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ  ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ലി​രു​ന്നാ​ല്‍ അ​ഹ​മ്മ​ദി​ന് 250 ക​ട​ക​ളി​ലെ​യും വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ മൊ​ബൈ​ലി​ല്‍ അ​റി​യാ​ന്‍ ക​ഴി​യും. മ​ക​ന്‍ ഷം​ലാ​ലും മ​രു​മ​ക​ന്‍ അ​ഷ​റും സ​ജീ​വ​മാ​യ​തോ​ടെ പു​തി​യ കാ​ല​ത്തി​ന​നു​സ​രി​ച്ചു മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് മ​ല​ബാ​ര്‍ ഗ്രൂ​പ്പ്. 


വാർത്തകൾ

Sign up for Newsletter



top