26
May 2020 - 12:54 pm IST

Download Our Mobile App

Cricket

pm-modi-suresh-raina

റെ​യ്നയുടെ ഫിഫ്റ്റി ഉജ്വലം: പ്രധാനമന്ത്രി

Published:31 March 2020

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും ഐ​പി​എ​ല്ലി​ലു​മൊ​ക്കെ​യാ​യി നി​ര​വ​ധി ‘ഫി​ഫ്റ്റി’​ക​ൾ നേ​ടി​യ താ​ര​മാ​ണ് സു​രേ​ഷ് റെ​യ്ന. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ടെ നേ​രി​ട്ടു​ള്ള അ​ഭി​ന​ന്ദ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു ഒ​രു ഫി​ഫ്റ്റി ട​ച്ച്.   ‘ഈ ​ഫി​ഫ്റ്റി ഉ​ജ്വ​ലം’ – പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു

ല​ക്നോ: കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ വ​ക 52 ല​ക്ഷം. പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​വും. റെ​യ്ന​യ്ക്ക് ആ​ന​ന്ദ ല​ബ്ധി​ക്ക് വേ​റെ​ന്തു​വേ​ണം.  രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും ഐ​പി​എ​ല്ലി​ലു​മൊ​ക്കെ​യാ​യി നി​ര​വ​ധി ‘ഫി​ഫ്റ്റി’​ക​ൾ നേ​ടി​യ താ​ര​മാ​ണ് സു​രേ​ഷ് റെ​യ്ന. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ടെ നേ​രി​ട്ടു​ള്ള അ​ഭി​ന​ന്ദ​ന​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു ഒ​രു ഫി​ഫ്റ്റി ട​ച്ച്.   ‘ഈ ​ഫി​ഫ്റ്റി ഉ​ജ്വ​ലം’ – പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ളി​ൽ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന സം​ഭാ​വ​ന​യെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് റെ​യ്ന ക​ഴി​ഞ്ഞ ദി​വ​സം 52 ല​ക്ഷം രൂ​പ കൊ​റോ​ണ ദൗ​ത്യ സ​ഹാ​യ​ത്തി​നാ​യി സം​ഭാ​വ​ന ന​ൽ​കി​യ​ത്. 52 ല​ക്ഷം ന​ൽ​കു​ന്ന കാ​ര്യം റെ​യ്ന ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഈ  52 ​ല​ക്ഷം രൂ​പ സം​ഭാ​വ​ന​യി​ൽ 31 ല​ക്ഷം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘കെ​യേ​ഴ്സ് ഫ​ണ്ടി’​ലേ​ക്കും ബാ​ക്കി 21 ല​ക്ഷം രൂ​പ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​മാ​ണ് ന​ൽ​കു​ക​യെ​ന്നും താ​രം അ​റി​യി​ച്ചി​രു​ന്നു. 

‘കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് ക​രു​ത്തു​പ​ക​രാ​ൻ ന​മ്മ​ളെ​ല്ലാ​വ​രും ക​ഴി​യാ​വു​ന്ന​തു​പോ​ലെ സ​ഹാ​യം ചെ​യ്യേ​ണ്ട ഘ​ട്ട​മാ​ണി​ത്. ഈ ​പോ​രാ​ട്ട​ത്തി​ന് 52 ല​ക്ഷം രൂ​പ ഞാ​ൻ സം​ഭാ​വ​ന ന​ൽ​കു​ന്നു. (ഇ​തി​ൽ 31 ല​ക്ഷം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കും 21 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കും ന​ൽ​കും). നി​ങ്ങ​ളും ക​ഴി​യു​ന്ന സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കൂ. ജ​യ് ഹി​ന്ദ്’ – റെ​യ്ന ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ത് റീ​ട്വീ​റ്റ് ചെ​യ്താ​ണ് റെ​യ്ന​യു​ടെ ‘ഫി​ഫ്റ്റി’​ക്ക് മോ​ദി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top