08
August 2020 - 6:27 pm IST

Download Our Mobile App

Flash News
Archives

Kerala

catholica-bhava

പെസഹയിലെ കാൽ കഴുകൽ ശുശ്രൂഷ  ഒഴിവാക്കും: കാതോലിക്കാ ബാവാ

Published:31 March 2020

കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണും, സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദേശങ്ങളും എല്ലാ സഭാമക്കളും നിഷ്ഠയോടെ പാലിക്കണം. 

കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ മെത്രാന്മാർ ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണും, സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദേശങ്ങളും എല്ലാ സഭാമക്കളും നിഷ്ഠയോടെ പാലിക്കണം.  മറ്റുരാജ്യങ്ങളില്‍ വസിക്കുന്നവർ അതതു പ്രദേശത്തെ ഭരണാധികാരികളുടെ ആഹ്വാനങ്ങള്‍  ഗൗരവമായി കണക്കാക്കണം.

നാല്‍പതാം വെള്ളിയാഴ്ച മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള കാലം അതിപ്രധാനമാകയാല്‍ ശുശ്രൂഷകള്‍ ക്രമീകരിക്കേണ്ടത് എങ്ങനെയെന്നും ബാവ നിർദേശിച്ചു.

1. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി  വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ ശുശ്രൂഷകള്‍ നടത്തേണ്ടതാണ്.

2. വൈദികര്‍ ഇടവകപള്ളികളിലും ബിഷപ്പുമാർ മെത്രാസന കേന്ദ്രങ്ങളിലെ ചാപ്പലുകളിലോ, അവര്‍ ഉള്ള സ്ഥലത്തെ ദേവാലയങ്ങളിലോ നാല് പേരിൽ കൂടാത്ത ശുശ്രൂഷകരുടെ പങ്കാളിത്തത്തോടെ ശുശ്രൂഷകള്‍ നിര്‍വഹിക്കണം.

3. പ്രധാന കാര്‍മികരും ശുശ്രൂഷകരും ഇക്കാലയളവില്‍ പള്ളിമുറിയില്‍ത്തന്നെ  താമസിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

4. പിതാക്കന്മാര്‍ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കണം.

5. ഉചിതമായ സമയക്രമം പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തേണ്ടതാണ്. പ്രദക്ഷിണങ്ങള്‍ ദൈവാലയത്തിനുള്ളില്‍ കാര്‍മികനും ശുശ്രൂഷകരും ചേര്‍ന്ന് നടത്തിയാല്‍ മതിയാകും.

6. ഈ ദിവസങ്ങള്‍  പൂര്‍ണസമയം പ്രാര്‍ഥനാ നിമിഷങ്ങളായി മാറ്റുന്നതിന് കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇടവകകളിലെ ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് വേണ്ടി ലൈവ് ആയി സംപ്രേഷണം ചെയ്യുന്നത് ഉചിതമായിരിക്കും. അല്ലാത്തപക്ഷം പരുമല പള്ളിപോലെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള തത്സമയ സംപ്രേഷണത്തില്‍ ഇടവകജനങ്ങള്‍ പങ്കുചേരണം. 

ഭവനങ്ങളില്‍ നിന്നുകൊണ്ട് ആരാധനയില്‍ പങ്കാളികളാകുന്നവര്‍ ആരാധനാക്രമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രാര്‍ഥനകളിലും ആരാധനാഗീതങ്ങളിലും പങ്കെടുക്കണം. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ യാമപ്രാര്‍ഥനകളും മറ്റും കുടുംബത്തിലുള്ള എല്ലാവരും ചേര്‍ന്ന് നടത്തുകയും, വേദവായനകള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top