29
May 2020 - 5:01 am IST

Download Our Mobile App

Flash News
Archives

Special

covid-19-lockdown-shanimol-usman

ലോ​ക്ക് ഡൗ​ണി​ലും ഷാ​നി​മോ​ൾ ഓ​ൺ ഡ്യൂ​ട്ടി

Published:31 March 2020

# പി.​ബി. ബി​ച്ചു

ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ‌ ത​നി​ക്കും ഒ​രു​പാ​ട് കാ​ർ​ത്ത​വ്യ​ങ്ങ​ളു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ഉ​റ​പ്പി​ക്കാ​നാ​ണി​പ്പോ​ൾ ശ്ര​മം. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് നി​ല്‍ക്കു​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​ഠി​ക്കാ​നും അ​തി​ലി​ട​പെ​ടാ​നും എ​ന്നും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ: "ലോ​ക​ത്തെ​യാ​കെ മു​ക്കി​ക്ക​ള​യാ​ൻ കെ​ൽ​പ്പു​ള്ള ഒ​രു മ​ഹാ​മാ​രി, അ​ത് കേ​ര​ള​ത്തി​ലേ​ക്കും പ​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ ഞാ​ൻ എ​ങ്ങ​നെ​യാ​ണ് സ​മാ​ധാ​ന​ത്തോ​ടെ വീ​ട്ടി​ലി​രി​ക്കു​ക.'' രാ​ജ്യ​മാ​കെ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളെ​ല്ലാം വീ​ട്ടി​ലി​രി​ക്കു​മ്പോ​ഴും അ​രൂ​ർ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഓ​ൺ ഡ്യൂ​ട്ടി​യി​ലാ​ണ്. 

ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ‌ ത​നി​ക്കും ഒ​രു​പാ​ട് കാ​ർ​ത്ത​വ്യ​ങ്ങ​ളു​ണ്ട്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. അ​വ​ർ​ക്ക് വേ​ണ്ട സ​ഹാ​യം ഉ​റ​പ്പി​ക്കാ​നാ​ണി​പ്പോ​ൾ ശ്ര​മം. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് നി​ല്‍ക്കു​ന്ന ആ​ളെ​ന്ന നി​ല​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് പ​ഠി​ക്കാ​നും അ​തി​ലി​ട​പെ​ടാ​നും എ​ന്നും ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ രോ​ഗം വ​ന്ന​വ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സ്റ്റാ​ഫു​ക​ൾ​ക്ക് വേ​ണ്ട ആ​വ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് അ​ത് ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​ത് ത​ന്‍റെ ചു​മ​ത​ല​യാ​യി ക​ണ്ടാ​ണി​പ്പോ​ൾ ന​ട​ത്തു​ന്ന ഇ​ട​പ​ട​ലു​ക​ൾ- ഷാ​നി​മോ​ൾ മെ​ട്രൊ വാ​ർ​ത്ത​യോ​ട് പ​റ​ഞ്ഞു. 

ആ​ല​പ്പു​ഴ​യി​ൽ നി​ന്നും അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ കു​ത്തി​യ​തോ​ട്ടി​ലേ​ക്ക് മാ​റി​യാ​ണി​പ്പോ​ൾ താ​മ​സ​മെ​ങ്കി​ലും ഇ​പ്പോ​ൾ വീ​ട്ടി​ലി​രി​ക്കാ​റി​ല്ല. രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ്. ഡി​എം​ഒ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളും ക​ല​ക്റ്റ​റു​മാ​യു​ള്ള ച​ർ​ച്ച​യും പ്ലാ​നി​ങ് ഓ​ഫീ​സ​റു​മാ​യി കോ​ഡി​നേ​റ്റ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും തു​ട​ങ്ങി എ​ന്നും കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ന​ട​ത്തി​യി​ട്ടാ​ണ് രാ​ത്രി വി​ശ്ര​മി​ക്കാ​റു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഒ​രു കു​റ​വും ഉ​ണ്ടാ​വ​രു​ത്. മ​റ്റ് അ​സു​ഖ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് ചി​കി​ത്സ കി​ട്ടാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​ക​രു​ത്.

തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. പ​ഞ്ചാ​യ​ത്തി​ലു​ള്ള പ്രാ​ധ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. 10 കേ​ന്ദ്ര​ങ്ങ​ളു​ള്ള​തി​നാ​ൽ ഓ​രോ ദി​വ​സ​വും ക​ഴി​യാ​വു​ന്ന​ത്ര പി​എ​ച്ച്സി​ക​ളി​ലെ​ത്താ​ണ് ശ്ര​മം. ഇ​ന്ന​ലെ പ​ള്ളി​ത്തോ​ട് പി​എ​ച്ച്സി​യി​ൽ ന​ഴ്സു​മാ​ർ​ക്ക് എ​ത്താ​നു​ള്ള വാ​ഹ​ന സൗ​ക​ര്യ​മി​ല്ലെ​ന്നും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ പൊ​ലീ​സ് ത​ട​യു​ന്ന​ത​ട​ക്കം പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു. അ​വി​ടെ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. മ​റ്റൊ​രി​ട​ത്ത് ഫാ​ർ​മ​സി​സ്റ്റി​ല്ല എ​ന്ന​താ​യി​രു​ന്നു പ്ര​ശ്നം. ഇ​തി​നെ​ല്ലാം ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞ​ത് അ​ത​തു സ്ഥ​ല​ങ്ങ​ളി​ലെ​ത്തി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ലാ​ണ്. 

രോ​ഗ​ത്തി​ന്‍റെ ഗൗ​ര​വ​മൊ​ന്നും അ​റി​യാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ പ​ല​രും റോ​ഡി​ലി​റ​ങ്ങു​ന്നു. ഇ​വ​ർ​ക്കും യാ​ത്രാ​നി​രോ​ധ​നം ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കു​മൊ​ക്കെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ പൊ​ലീ​സി​നൊ​പ്പം ഞാ​നും ഇ​റ​ങ്ങാ​റു​ണ്ട്. സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ശു​ദ്ധീ​ക​രി​ച്ചും മാ​സ്ക് ധ​രി​ച്ചു​മൊ​ക്കെ​യാ​ണ് യാ​ത്ര​ക​ൾ. വീ​ട്ടി​ലി​രി​പ്പ​ല്ല, ദി​വ​സേ​ന ഇ​ത്ത​രം പ​രാ​തി പ​രി​ഹാ​ര​വും ബോ​ധ​വ​ത്ക​ര​ണ​വു​മൊ​ക്കെ​യാ​ണ് എ​ന്‍റെ ലോ​ക്ക്ഡൗ​ൺ ഡെ​യ്സ്- ഷാ​നി​മോ​ൾ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top