08
August 2020 - 6:22 pm IST

Download Our Mobile App

Flash News
Archives

Kerala

sabrimala

കോവിഡ് 19: ശബരിമലയിൽ വിഷുവിന് ദർശനമില്ല

Published:31 March 2020

രാജ്യം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ വിഷുവിന് ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമറിയിച്ചത്. 

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഈ വർഷത്തെ വിഷുവിന് ശബരിമലയിൽ ഭക്തർക്ക് ദർശനം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമറിയിച്ചത്. 

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകളുടെ കാലാവധി 31-2-2020 ന് അവസാനിക്കും. അതിനാൽ ഈ ഉത്തരവുകളുടെ കാലാവധി 14-4-2020 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായിട്ടുണ്ട്.

ആവശ്യപ്പെടും. ലോക്ക്ഡൗൺ ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക അടിത്തറയെ ബാധിച്ചുവെന്നും അതിനാൽ ബോർഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവൻ ജീവനക്കാരും അവരുടെ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ടെമ്പിൾ റിനവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് യോഗം അഭ്യർഥിച്ചു.


വാർത്തകൾ

Sign up for Newsletter



top