29
May 2020 - 5:26 am IST

Download Our Mobile App

Flash News
Archives

World

trump

വരാനിരിക്കുന്ന രണ്ടാഴ്ച വേദനാജനകം, രണ്ടര ലക്ഷം പേർ വരെ മരിച്ചേക്കാം; ട്രംപ്

Published:01 April 2020

ഈ രണ്ടാഴ്ച ഏറ്റവും മോശമാകും. ചിലപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഈ മോശം അവസ്ഥ മൂന്നാഴ്ച വരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ: കോവിഡ് വൈറസ് അമെരിക്കയിൽ രണ്ടരലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട ദൈനംദിന വാർത്താ സമ്മേളനത്തിലാണ് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്. ഈ രണ്ടാഴ്ച ഏറ്റവും മോശമാകും. ചിലപ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഈ മോശം അവസ്ഥ മൂന്നാഴ്ച വരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് ബാധ മൂലം 100,000 മുതൽ 2,40,000 വരെ മരണങ്ങൾ വരെ ഉണ്ടായേക്കാമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഓരോ അമെരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്കരമായ ദിവസങ്ങൾക്കായി തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. യാത്രകൾ ഒഴിവാക്കാനും റസ്റ്റോറന്‍റുകളിൽ പോകരുതെന്നും വീട്ടിലിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമെരിക്കയിൽ 865 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകൾ മരിക്കുന്നത്. ഇതോടെ അമെരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി. ഇതിനിടെ മരണ സംഖ്യയിൽ ചൈനയെ അമെരിക്ക പിന്നിടുകയും ചെയ്തു.

രോഗം ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇതുവരെ 3,305 പേരാണ് മരിച്ചത്. ഇറ്റലിയും സ്പെയിനുമാണ് അമെരിക്കയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ.


വാർത്തകൾ

Sign up for Newsletter



top