29
May 2020 - 7:13 am IST

Download Our Mobile App

Flash News
Archives

Market

ts-kalyanaraman

വി​ശ്വാ​സം, അ​ത​ല്ലേ ക​ല്യാ​ണ്‍

Published:01 April 2020

# പി.ബി. ബാലു

ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ പ​ണി​തെ​ടു​ത്ത പൊ​ന്ന് അ​താ​ണ് ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍. രാ​ജ്യ​ത്തി​ന്‍റെ അ​തി​രു​ക​ള്‍ ക​ട​ന്ന് മ​ല​യാ​ളി​യു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യം ലോ​ക​ത്ത് എ​ത്തി​ച്ച ബി​സി​ന​സ് മാ​ന്ത്രി​ക​നാ​ണ് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ സാ​ര​ഥി​യാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍. 

സം​രം​ഭ​ക മി​ക​വ് രാ​ജ്യാ​ന്ത​ര​ത​ല​ത്തോ​ളം വ​ള​ര്‍ത്തി​യ​വ​രി​ല്‍ മു​ന്‍നി​ര​യി​ല്‍ ത​ന്നെ​യാ​ണ് ക​ല്യാ​ണ്‍ സ്വാ​മി​മാ​രു​ടെ സ്ഥാ​നം. പ​ട്ടാ​യാ​ലും പൊ​ന്നാ​യാ​ലും ഏ​താ​യാ​ലും "ക​ല്യാ​ണ്‍ സ്വാ​മി'​മാ​രു​ടെ ത​ല​പ്പൊ​ക്കം ഒ​ന്നു​വേ​റെ​യാ​ണ്. വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം എ​ന്ന് പ​റ​യാ​ന്‍ പ​ഠി​പ്പി​ച്ച ബ്രാ​ന്‍ഡ് അ​താ​ണ് മ​ല​യാ​ളി​ക്ക് ക​ല്യാ​ണ്‍. ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ പ​ണി​തെ​ടു​ത്ത പൊ​ന്ന് അ​താ​ണ് ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍. രാ​ജ്യ​ത്തി​ന്‍റെ അ​തി​രു​ക​ള്‍ ക​ട​ന്ന് മ​ല​യാ​ളി​യു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യം ലോ​ക​ത്ത് എ​ത്തി​ച്ച ബി​സി​ന​സ് മാ​ന്ത്രി​ക​നാ​ണ് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ സാ​ര​ഥി​യാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍. 

ക​ഥ തു​ട​ങ്ങു​ന്ന​ത് 122 വ​ര്‍ഷം മു​ന്‍പ് 

122 വ​ര്‍ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ണ്ട് ക​ല്യാ​ണ്‍ ഗ്രൂ​പ്പി​ന്‍റെ ക​ച്ച​വ​ട ശൃം​ഖ​ല​യ്ക്ക്. ഒ​രു ചെ​റി​യ തു​ണി​ക്ക​ട​യി​ല്‍ തു​ട​ങ്ങി​യ ആ ​ക​ച്ച​വ​ടം ഇ​ന്ന് ലോ​ക​മെ​ങ്ങും ഷോ​റൂ​മു​ക​ളു​ള്ള ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്‌​സ് എ​ന്ന വ​ന്‍കി​ട ബി​സി​ന​സ് ഗ്രൂ​പ്പാ​യി പ​രി​ണ​മി​ച്ചി​രി​ക്കു​ന്നു. മു​ത്ത​ച്ഛ​ന്‍ ആ​രം​ഭി​ച്ച ചെ​റി​യൊ​രു തു​ണി​ക്ക​ട​യി​ലാ​യി​രു​ന്നു തു​ട​ക്കം. അ​ച്ഛ​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ആ ​ക​ട അ​ച്ഛ​നാ​ണ് ന​ട​ത്തി​യ​ത്. 12ാമ​ത്തെ വ​യ​സു മു​ത​ല്‍ ഇ​ന്ന​ത്തെ ടീം ​ക്യാ​പ്റ്റ​ന്‍ ക​ല്യാ​ണ​രാ​മ​ന്‍  ക​ട​യി​ല്‍ പോ​യി​ത്തു​ട​ങ്ങി. അ​ന്നൊ​ക്കെ അ​ച്ഛ​ന്‍ ക​ട​യി​ല്‍ ചെ​ന്നാ​ല്‍ മ​സാ​ല​ദോ​ശ വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​യും. മ​സാ​ല​ദോ​ശ കി​ട്ടും എ​ന്ന ഒ​റ്റ കാ​ര​ണ​ത്താ​ലാ​ണ് അ​ന്ന് ക​ട​യി​ല്‍ പോ​കു​ന്ന​ത്. അ​ങ്ങ​നെ പോ​യി​പ്പോ​യി ക​ട​യോ​ടും ക​സ്റ്റ​മേ​ഴ്‌​സി​നോ​ടും വ​ലി​യ ഇ​ഷ്ട​മാ​യി. വൈ​കു​ന്നേ​ര​മാ​കു​മ്പോ​ള്‍ അ​ച്ഛ​ന്‍ ഞ​ങ്ങ​ളെ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ വി​ടും. അ​ങ്ങ​നെ 1972ല്‍ ​എ​ന്‍റെ കോ​ളെ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം മു​നി​സി​പ്പ​ല്‍ ഓ​ഫി​സ് റോ​ഡി​ല്‍ ക​ല്യാ​ണ്‍ ടെ​ക്‌​സ്റ്റൈ​ല്‍സ് എ​ന്നൊ​രു ക​ട തു​ട​ങ്ങി. അ​തി​ന്‍റെ മു​ഴു​വ​ന്‍ മേ​ല്‍നോ​ട്ട​വും എ​നി​ക്കാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ലേ ക​ട​യി​ല്‍ പോ​യു​ള്ള പ​രി​ച​യം ഉ​ള്ള​തു​കൊ​ണ്ട് എ​ന്നി​ല്‍ ഒ​രു വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ലും വൈ​കു​ന്നേ​രം ആ​കു​മ്പോ​ള്‍ അ​ച്ഛ​ന്‍ അ​ന്ന​ത്തെ ക​ണ​ക്കും സെ​യി​ലും ഒ​ക്കെ നോ​ക്കാ​നാ​യി വ​രും. അ​ങ്ങ​നെ 1972 മു​ത​ല്‍ 1993 വ​രെ ഞാ​ന്‍ ആ ​ക​ട​യി​ല്‍ ആ​യി​രു​ന്നു. 

1993 ഒ​ക്കെ ആ​യ​പ്പോ​ഴേ​ക്കും വൈ​വി​ധ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും കാ​ര്യം ചെ​യ്യ​ണ​മെ​ന്നു തോ​ന്നി അ​ങ്ങ​നെ​യാ​ണ് സ്വ​ര്‍ണ​ക്ക​ട എ​ന്ന ആ​ശ​യം വ​രു​ന്ന​ത്. അ​തി​നു​ള്ള പ്ര​ചോ​ദ​നം കി​ട്ടി​യ​തും റ​ഗു​ല​ര്‍ ക​സ്റ്റ​മേ​ഴ്‌​സി​ല്‍നി​ന്നു ത​ന്നെ​യാ​ണ്. 

ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ പി​റ​വി

ക​ട തു​ട​ങ്ങു​ന്ന​തി​നു മു​ന്‍പ്‌ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ഉ​ള്ള സ്വ​ര്‍ണ​ക്ക​ട​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു. അ​ന്ന് എ​ല്ലാ​യി​ട​ത്തും ചെ​റി​യൊ​രു ക​ട​മു​റി മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പാ​ര്‍ക്കി​ങ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​സ്റ്റ​മേ​ഴ്‌​സ് വ​രു​മ്പോ​ള്‍ അ​വ​ര്‍ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കൊ​ടു​ക്ക​ണം എ​ന്ന് നേ​ര​ത്തെ ത​ന്നെ  തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ പാ​റ​മേ​ക്കാ​വ് അ​മ്പ​ല​ത്തി​ന​ടു​ത്ത് ഒ​രു ക​ട ക​ണ്ടെ​ത്തി. പാ​ര്‍ക്കി​ങ് സൗ​ക​ര്യ​മു​ള്ള, എ​യ​ര്‍ ക​ണ്ടീ​ഷ​നൊ​ക്കെ ചെ​യ്ത കെ​ട്ടി​ടം. ക​സ്റ്റ​മേ​ഴ്‌​സ് സ​ന്തോ​ഷ​ത്തോ​ടെ പ​ര്‍ച്ചേ​സ് ചെ​യ്തു പോ​ക​ണം എ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ന്ന​ത്തെ  ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് 50 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.  25 ല​ക്ഷം സ്വ​ന്ത​മാ​യും ബാ​ക്കി 25 ല​ക്ഷം ലോ​ണെ​ടു​ത്തു​മാ​ണ് ക​ട തു​ട​ങ്ങി​യ​ത്. 1993 ഏ​പ്രി​ല്‍ 8ാം തീ​യ​തി ആ​ണ് ക​ട തു​ട​ങ്ങി​യ​ത്. ന​ട​ന്‍ മു​ര​ളി​യും ന​ടി ഗീ​ത​യു​മാ​ണ് അ​ന്ന് ആ ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍ എ​ന്ന ക്യാ​പ്റ്റ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​റും 27 കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യി ക​ല്യാ​ണ്‍ മാ​റി​യ​ത്. 

ഡ​യ​മ​ണ്ട് വ്യാ​പാ​രം തു​ട​ങ്ങി​യ​ത്

അ​ന്ന് ഡ​യ​മ​ണ്ട്  കേ​ര​ള​ത്തി​ല്‍ ഒ​രു ക​ട​യി​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ലൊ​ക്കെ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ക​ല്യാ​ണ്‍ ഡ​യ​മ​ണ്ടി​നും ല​ക്കി സ്റ്റോ​ണ്‍സി​നും വേ​ണ്ടി പ്ര​ത്യേ​ക സെ​ക്ഷ​ന്‍ ഒ​രു​ക്കി. ഒ​രു ജ്യോ​ത്സ്യ​നെ ഇ​രു​ത്തി ക​സ്റ്റ​മേ​ഴ്‌​സി​ന് ഓ​രോ നാ​ളി​നും ചേ​രു​ന്ന സ്റ്റോ​ണ്‍സ് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ​മ്പ്ര​ദാ​യം കൊ​ണ്ടു​വ​ന്നു. 

സ്വ​ര്‍ണ​ത്തി​ന്‍റെ ക്വാ​ളി​റ്റി ക​ണ്ടു​പി​ടി​ക്കാ​ന്‍ ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് BIS 916 എ​ന്ന മു​ദ്ര വ​ച്ച് സ്വ​ര്‍ണം വി​ല്‍ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. മ​റ്റു ക​ട​ക്കാ​രും അ​ത് പി​ന്തു​ട​ര്‍ന്നു. പി​ന്നീ​ടാ​ണ് എം​ആ​ര്‍പി പ്രൈ​സ് എ​ന്തു​കൊ​ണ്ട് സ്വ​ര്‍ണ​ത്തി​നു കൊ​ടു​ത്തു​കൂ​ട എ​ന്നു ചി​ന്തി​ച്ച​ത്. അ​ങ്ങ​നെ അ​തും ന​ട​പ്പി​ലാ​ക്കി. ഇ​ന്നും അ​ത് തു​ട​രു​ന്നു.

ആ​ദ്യ​ഷോ​റൂം തു​റ​ന്ന് ഏ​ഴു​വ​ര്‍ഷം ക​ഴി​ഞ്ഞ് 2000-ത്തി​ലാ​ണ് ക​ല്യാ​ണി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷോ​റൂം പാ​ല​ക്കാ​ട്ട് തു​റ​ന്ന​ത്. ക​ല്യാ​ണ​രാ​മ​ന്‍റെ മ​ക്ക​ളാ​യ രാ​ജേ​ഷ് ക​ല്യാ​ണ​രാ​മ​നും ര​മേ​ഷ് ക​ല്യാ​ണ​രാ​മ​നും അ​ച്ഛ​ന്‍റെ ഇ​ട​ത്തും വ​ല​ത്തും നി​ന്ന് സ്ഥാ​പ​ന​ത്തെ ന​യി​ച്ചു. സ്വ​ര്‍ണ​വ്യാ​പാ​ര​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ലൂ​ടെ​യും താ​ന്‍ വ​ന്ന​പോ​ലെ​യാ​ണ്  മ​ക്ക​ളെ​യും ആ ​അ​ച്ഛ​ന്‍ കൊ​ണ്ടു​വ​ന്ന​ത്. ര​ണ്ടു മ​ക്ക​ള്‍ക്കും ഓ​രോ ഷോ​റൂം. ഇ​ത്ര​യേ അ​ച്ഛ​ന്‍ ആ​ദ്യം ചി​ന്തി​ച്ചു​ള്ളൂ. എ​ന്നാ​ല്‍, പാ​ല​ക്കാ​ടി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​ര്‍ണ​വി​പ​ണി ക​ല്യാ​ണി​നെ മാ​ടി​വി​ളി​ച്ചു. ഒ​പ്പം കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലെ വി​പ​ണി​സാ​ധ്യ​ത​ക​ളും മു​ന്നി​ല്‍ തെ​ളി​ഞ്ഞ പാ​ത​ക​ളാ​യി മാ​റി. 2003ല്‍ ​ത​മി​ഴ്നാ​ട്ടി​ലെ ആ​ദ്യ​ഷോ​റൂം കോ​യ​മ്പ​ത്തൂ​രി​ല്‍ തു​റ​ന്നു. 2008ല്‍ ​ബം​ഗ​ളൂ​രു​വി​ലും ഹൈ​ദ​രാ​ബാ​ദി​ലും. പി​ന്നീ​ട് വി​സ്മ​യ​വേ​ഗ​ത്തി​ലാ​ണ് ക​ല്യാ​ണ്‍ വി​ദേ​ശ​ത്തേ​ക്ക​ട​ക്കം പ​ട​ര്‍ന്ന​ത്. രാ​ജേ​ഷ് ക​ല്യാ​ണ​രാ​മ​ന്‍ ഫി​നാ​ന്‍സ്, പ​ര്‍ച്ചേ​സ് വി​ഭാ​ഗ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​മ്പോ​ള്‍ ര​മേ​ഷ് ക​ല്യാ​ണ​രാ​മ​ന്‍ മാ​ര്‍ക്ക​റ്റി​ങ്, സെ​യി​ല്‍സ്, എ​ച്ച് ആ​ര്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​ക്കാ​ന്‍ പി​ടി​ക്കു​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ത​ല​യെ​ടു​പ്പോ​ടെ ക​ല്യാ​ണ്‍ വ​ള​ര്‍ന്ന​പ്പോ​ഴും ക​ല്യാ​ണ​രാ​മ​ന്‍ അ​ഭി​മാ​നം കൊ​ള്ളു​ന്ന​ത് സ്ഥാ​പ​ന​ത്തി​ലെ ടീം ​വ​ര്‍ക്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ തൃ​പ്തി​യി​ലു​മാ​ണ്.

1993ല്‍ ​ഒ​രു ല​ക്ഷം ഡോ​ള​ര്‍ മൂ​ല​ധ​ന​വു​മാ​യി തൃ​ശൂ​രി​ല്‍ ആ​ദ്യ ജ്വ​ല്ല​റി തു​റ​ന്ന ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ തു​ട​ക്കം മു​ത​ലു​ള്ള​വ​ര്‍ ഇ​ന്നും കൂ​ടെ​യു​ണ്ട്. 1993 ഏ​പ്രി​ലി​ല്‍ തൃ​ശൂ​ര്‍ റൗ​ണ്ടി​ലെ 20 ജീ​വ​ന​ക്കാ​രു​ള്ള ഒ​രു ക​ട​യി​ല്‍ നി​ന്ന് ഇ​ന്ന് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ക്ക് ജോ​ലി ന​ല്‍കു​ന്ന പ്ര​സ്ഥാ​ന​മാ​യി ക​ല്യാ​ണ്‍ വ​ള​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. "പ്ര​സ്ഥാ​ന​ത്തി​ന്‍റെ സാ​ര​ഥ്യ​ത്തി​ല്‍ മി​ക​ച്ച പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ണ്ട്. പി​ന്നെ വ​ര്‍ഷ​ങ്ങ​ളാ​യി ഞ​ങ്ങ​ള്‍ക്കൊ​പ്പ​മു​ള്ള ആ​ത്മാ​ര്‍ത്ഥ​ത​യു​ള്ള ജീ​വ​ന​ക്കാ​രു​ണ്ട്. മി​ക​വു​റ്റ ഐ​റ്റി ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാ​മാ​ണ് ക​ല്യാ​ണി​ന്‍റെ റീ​ട്ടെ‌​യ്ല്‍ സ​ക്സ​സ് സാ​ധ്യ​മാ​ക്കി​യ​ത്. സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണ​മാ​ണ് മ​റ്റൊ​ന്ന്. ക​ല്യാ​ണി​ലേ​ക്ക് ഒ​രു ക​സ്റ്റ​മ​റെ ആ​ക​ര്‍ഷി​ച്ച​തെ​ന്താ​ണ് അ​വ​രെ വീ​ണ്ടും കൊ​ണ്ടു​വ​രു​ന്ന​തെ​ന്താ​ണ് എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കും. തി​രു​ത്ത​ല്‍ വേ​ണ്ടി​ട​ത്ത് അ​ത് വ​രു​ത്തി​യി​രി​ക്കും' ക​ല്യാ​ണ്‍ സാ​ര​ഥി​ക​ള്‍ പ​റ​യു​ന്നു.

വി​ജ​യം എ​ത്തി​പി​ടി​ക്കാ​ന്‍ ഒ​ട്ട​ന​വ​ധി ക​ട​മ്പ​ക​ള്‍ താ​ണ്ട​ണം. അ​ത്ര​ത്തോ​ളം സ​ഹ​ന​ങ്ങ​ള്‍ സ​ഹി​ച്ചാ​ല്‍ മാ​ത്ര​മെ ജീ​വി​ത​ത്തി​ലും ബി​സി​ന​സി​ലും വി​ജ​യം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കൂ. ലാ​ളി​ത്യ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണ് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ്. വി​ശ്വാ​സ​ത്തി​ല്‍ പൊ​തി​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍കു​മ്പോ​ള്‍ അ​ത് വി​ശ്വാ​സ​ത്തോ​ടെ വാ​ങ്ങാ​നും ക​ഴി​യു​മെ​ന്ന് ക​ല്യാ​ണ്‍ തെ​ളി​യി​ച്ചു.

ക​ട​യു​ട​മ​യു​ടെ ക​ണ്ണു തെ​റ്റി​യാ​ല്‍ ക​ച്ച​വ​ടം പാ​ളു​മെ​ന്ന് തു​ട​ങ്ങി​യ ചി​ന്താ​ഗ​തി​യെ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ​യും പി​ന്‍ബ​ല​ത്തി​ല്‍ ക​ല്യാ​ണ​രാ​മ​ന്‍ ത​ക​ര്‍ത്തെ​റി​യു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ ക​ല്യാ​ണ്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ബ്രാ​ന്‍ഡി​ങ്, മാ​ര്‍ക്ക​റ്റി​ങ് രം​ഗ​ത്തും ക​ല്യാ​ണ്‍ എ​ന്നും വേ​റി​ട്ട് നി​ന്നി​രു​ന്നു. ക​ല്യാ​ണി​ന്‍റെ പ​ര​സ്യ ക്യാം​പെ​യി​നു​ക​ള്‍ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ത​ന്നെ ച​ര്‍ച്ച വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര താ​ര​ങ്ങ​ളെ അ​ണി നി​ര​ത്തി​യാ​ണ് ക​ല്യാ​ണ്‍ പ​ര​സ്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ആ​ദ്യം ന​ല്ലൊ​രു സെ​യി​ല്‍സ്മാ​നാ​കൂ പി​ന്നീ​ട് മ​തി ബി​സി​ന​സു​കാ​ര​നാ​കു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ടി.​എ​സ്. ക​ല്യാ​ണ​രാ​മ​നു​ള്ള​ത്. വി​ശ്വാ​സം അ​ത് ഊ​ട്ടി ഉ​റ​പ്പി​ക്കു​വാ​ന്‍ പ്ര​യാ​സ​മാ​ണ്. അ​ത് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഇ​ള​ക്കി മാ​റ്റാ​നും സാ​ധി​ക്കി​ല്ല. അ​തു ത​ന്നെ​യാ​ണ് ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ വി​ജ​യ​വും. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ത പി​ന്തു​ട​ര്‍ന്ന് വി​ജ​യ ലാ​ഭം ല​ക്ഷ്യം മു​ന്നി​ല്‍ കാ​ണാ​തെ ജ​ന​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ല്‍ കൂ​ടി ത​ന്‍റെ ബി​സി​ന​സ് രം​ഗം വ​ള​ര്‍ത്തി കൊ​ണ്ട് വ​ന്ന് അ​തി​ല്‍ വി​ജ​യം കൈ​വ​രി​ച്ച ക​ല്യാ​ണ​രാ​മ​ന്‍ വി​ശ്വാ​സ​ത്തി​ന്‍റെ മാ​റ്റി നി​റു​ത്ത​പ്പെ​ടാ​ത്ത ഒ​രു പ്ര​തീ​ക​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top