26
May 2020 - 12:32 pm IST

Download Our Mobile App

Other news

p-p-paul

ദ്യു​തി​ക്കു വ​ഴി തെ​ളി​ച്ച പ​രി​ശീ​ല​ക​ന്‍ പി.​പി. പോ​ള്‍ വി​ര​മി​ച്ചു

Published:01 April 2020

# സ്‌​പോ​ര്‍ട്‌​സ് ലേ​ഖ​ക​ന്‍

രാ​ജ്യം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച 100,200 മീ​റ്റ​ര്‍ ഓ​ട്ട​ക്കാ​രി​യാ​യ ദ്യു​തി ച​ന്ദി​ന്‍റെ ആ​ദ്യ​കാ​ല പ​രി​ശീ​ല​ക​നാ​ണ് പോ​ള്‍. ഭോ​പ്പാ​ലി​ലെ ദേ​ശീ​യ ക്യാം​പി​ല്‍വ​ച്ച് നാ​നൂ​റു മീ​റ്റ​റി​ല്‍ ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന ദ്യു​തി​യെ 100, 200 മീ​റ്റ​റു​ക​ളി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യും ദ്യു​തി​യു​ടെ സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ തി​രു​ത്തു​ക​യും ചെ​യ്ത പ​രി​ശീ​ല​ക​നാ​ണ് പോ​ള്‍. 

കൊ​ച്ചി: സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ന്‍റെ ചീ​ഫ് പ​രി​ശീ​ല​ക​ന്‍ പി.​പി. പോ​ള്‍ സ​ര്‍വീ​സി​ല്‍നി​ന്ന് ഇ​ന്ന​ലെ വി​ര​മി​ച്ചു.​വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​യി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ച ശേ​ഷ​മാ​ണ് സം​സ്ഥാ​നം ക​ണ്ട മി​ക​ച്ച കാ​യി​ക പ​രി​ശീ​ല​ക​രി​ല്‍ ഒ​രാ​ളാ​യ പോ​ള്‍ വി​ര​മി​ക്കു​ന്ന​ത്. രാ​ജ്യം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച 100,200 മീ​റ്റ​ര്‍ ഓ​ട്ട​ക്കാ​രി​യാ​യ ദ്യു​തി ച​ന്ദി​ന്‍റെ ആ​ദ്യ​കാ​ല പ​രി​ശീ​ല​ക​നാ​ണ് പോ​ള്‍. ഭോ​പ്പാ​ലി​ലെ ദേ​ശീ​യ ക്യാം​പി​ല്‍വ​ച്ച് നാ​നൂ​റു മീ​റ്റ​റി​ല്‍ ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന ദ്യു​തി​യെ 100, 200 മീ​റ്റ​റു​ക​ളി​ലേ​ക്കു തി​രി​ച്ചു​വി​ടു​ക​യും ദ്യു​തി​യു​ടെ സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ തി​രു​ത്തു​ക​യും ചെ​യ്ത പ​രി​ശീ​ല​ക​നാ​ണ് പോ​ള്‍. 

  35 വ​ര്‍ഷ​ത്തെ കാ​യി​ക​പ​രി​ശീ​ല​ക ജീ​വി​ത​ത്തി​നാ​ണ് ഇ​പ്പോ​ള്‍ കോ​ത​മം​ഗം എം.​എ. കോ​ള​ജി​ല്‍വ​ച്ച് തി​ര​ശീ​ല വീ​ണി​രി​ക്കു​ന്ന​ത്. കേ​ര​ള സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലി​ന്‍റെ കീ​ഴി​ലു​ള്ള കാ​ല്‍വ​രി മൗ​ണ്ട് സ്‌​കൂ​ള്‍, കോ​ട്ട​യം സെ​ന്‍ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ല്‍, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ല്‍, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ്, കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് തു​ട​ങ്ങി നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച പോ​ളി​ന്‍റെ കീ​ഴി​ല്‍ നാ​നൂ​റോ​ളം ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ മെ​ഡ​ലു​ക​ള്‍ ശി​ഷ്യ​ര്‍ നേ​ടി​യി​ട്ടു​ണ്ട്. 

സ്‌​കൂ​ള്‍പ​ഠ​ന​കാ​ല​ത്ത് ഫു​ട്‌​ബോ​ള​റാ​യി​രു​ന്ന പോ​ള്‍ 1984ല്‍ ​അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ എം​എ​എ​ച്ച്എ​സി​ലാ​യി​രു​ന്നു കാ​യി​ക പ​രി​ശീ​ല​ക​നാ​യി ജീ​വി​തം തു​ട​ങ്ങു​ന്ന​ത്. പി​താ​വാ​യ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് താ​രം വി.​എ. പ​ത്രോ​സാ​ണ് ത​ന്നെ കാ​യി​ക രം​ഗ​ത്തേ​ക്കു വ​ഴി​തി​രി​ച്ചു​വി​ട്ട​തെ​ന്ന് പോ​ള്‍ പ​റ​ഞ്ഞു.  സം​സ്ഥാ​ന ത​ല​ത്തി​ല്‍ നാ​നൂ​റ് മീ​റ്റ​റി​ല്‍ മ​ത്സ​രി​ച്ചു പ​രി​ച​യ​മു​ള്ള പോ​ള്‍ ഒ​രേ സ​മ​യം അ​ത്‌​ല​റ്റും പ​രി​ശീ​ല​ക​നു​മാ​യി. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ലു ദേ​ശീ​യ മീ​റ്റു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത പോ​ള്‍ 1991ല്‍ ​എ​ന്‍ഐ​എ​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ​രി​ശീ​ല​ക​നാ​യി.

 ആ​ദ്യ പോ​സ്റ്റി​ങ് 2001ല്‍ ​കാ​ല്‍വ​രി മൗ​ണ്ടി​ലാ​യി​രു​ന്നു.​പി​ന്നീ​ട് വി​വ​ധ കോ​ള​ജു​ക​ളി​ലും സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ലു​ക​ളി​ലു​മാ​യി മി​ക​ച്ച നേ​ട്ട​ങ്ങ​ളു​മാ​യി തി​ള​ങ്ങി. വി.​കെ. വി​സ്മ​യ, മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, കെ.​എ​സ്. പ്ര​ണ​വ്, കെ. ​രം​ഗ, സി​നി വ​ര്‍ഗീ​സ്, സ​ച്ചി​ന്‍ ബി​നു, ഓം​കാ​ര്‍ നാ​ഥ്്, അ​ന്ത​രി​ച്ച ജോ​യ​ല്‍ ജോ​സ​ഫ് തു​ട​ങ്ങി ധാ​രാ​ളം മി​ക​ച്ച അ​ത്‌​ല​റ്റു​ക​ളെ വാ​ര്‍ത്തെ​ടു​ത്ത പ​രി​ശീ​ല​ക​നാ​ണ് പോ​ള്‍. ഇ​പ്പോ​ള്‍ വി​ര​മി​ക്കു​ന്നു എ​ങ്കി​ലും പ​രി​ശീ​ല​ക​നാ​യി തു​ട​ര​ണ​മെ​ന്ന് കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ള്‍ മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു.  ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​മാ​യി പോ​ള്‍ കോ​ത​മം​ഗ​ലം സ്‌​കൂ​ളി​ല്‍ പ​രി​ശീ​ല​ക​നാ​ണ്. ആ​ലു​വ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ വി​ന്‍സി മോ​ളാ​ണ് ഭാ​ര്യ. ആ​ന്‍മേ​രി പോ​ള്‍, ജോ​സ​ഫ് പോ​ള്‍, ക്രി​സ്റ്റി പോ​ള്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. 


വാർത്തകൾ

Sign up for Newsletter



top