29
May 2020 - 7:21 am IST

Download Our Mobile App

Flash News
Archives

Football

moises-barbosa

ബ​ര്‍ബോ​സ​യു​ടെ കൊ​ച്ചു​മ​ക​ളെ ക​ണ്ട ദി​നം

Published:01 April 2020

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

ആ ​തോ​ല്‍വി​ക്കു ശേ​ഷം ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടാ​ന്‍ സാ​ധി​ച്ചു. മ​ര​ക്കാ​നാ​സോ റി​യോ ഡി ​ജ​നീ​റോ​യി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ഏ​കാ​കി​യാ​യി താ​മ​സി​ച്ചി​രു​ന്ന ഒ​രു​വ​ളെ. ഒ​രു​പ​ക്ഷേ, പ​രാ​ജ​യം സ​ന്തോ​ഷ​ത്തോ​ടെ വീ​ക്ഷി​ച്ച ഏ​ക ബ്ര​സീ​ലു​കാ​രി. തെ​രേ​സ ബോ​ര്‍വ.

ബ്ര​സീ​ലു​കാ​രു​ടെ മ​ന​സി​ല്‍ ഇ​രു​ട്ടു​ബാ​ധി​ച്ച ദി​വ​സ​മാ​യി​രു​ന്നു 2014 ജൂ​ണ്‍ 8. സ്വ​ന്തം മ​ണ്ണി​ല്‍ വി​രു​ന്നെ​ത്തി​യ ലോ​ക​ക​പ്പി​ല്‍ കി​രീ​ടം മോ​ഹി​ച്ചി​റ​ങ്ങി​യ ബ്ര​സീ​ല്‍ ജ​ര്‍മ​നി​യോ​ട് 7-1ന്‍റെ ​ദ​യ​നീ​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ ദി​വ​സം. ആ ​തോ​ല്‍വി​ക്കു ശേ​ഷം ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടാ​ന്‍ സാ​ധി​ച്ചു. മ​ര​ക്കാ​നാ​സോ റി​യോ ഡി ​ജ​നീ​റോ​യി​ലെ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ഏ​കാ​കി​യാ​യി താ​മ​സി​ച്ചി​രു​ന്ന ഒ​രു​വ​ളെ. ഒ​രു​പ​ക്ഷേ, പ​രാ​ജ​യം സ​ന്തോ​ഷ​ത്തോ​ടെ വീ​ക്ഷി​ച്ച ഏ​ക ബ്ര​സീ​ലു​കാ​രി. തെ​രേ​സ ബോ​ര്‍വ. ഒ​റ്റ​ക്കേ​ള്‍വി​യി​ല്‍ ആ​രാ​ണെ​ന്നു മ​ന​സി​ലാ​വി​ല്ല. എ​ന്നാ​ല്‍, മോ​യ്‌​സി​ര്‍ ബ​ര്‍ബോ​സ നാ​സി​മെ​ന്‍റോ എ​ന്ന ബ​ര്‍ബോ​സ​യു​ടെ എ​ന്ന പേ​ര് പ​ല​ര്‍ക്കും സു​പ​രി​ചി​ത​മാ​ണ്. മാ​റ​ക്കാ​നാ​സോ ദു​ര​ന്ത​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി. 

1950 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഉ​റു​ഗ്വെ​യു​ടെ മു​ന്നി​ല്‍ ബ്ര​സീ​ലി​ന്‍റെ പ​ത​ന​ത്തി​ന് ഏ​റെ പ​ഴി​കേ​ള്‍ക്കേ​ണ്ടി​വ​ന്ന ഗോ​ള്‍ കീ​പ്പ​ര്‍. ബ​ര്‍ബോ​സ​യു​ട കൊ​ച്ചു​മ​ക​ളാ​ണ് തെ​രേ​സ ബ​ര്‍ബോ​സ. ഞാ​ന്‍ തെ​രേ​സ​യു​ടെ വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ അ​വ​ര്‍ ഒ​രാ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. മാ​റ​ക്കാ​നാ​സോ​യു​ടെ പ​ഴി 64 വ​ര്‍ഷം കേ​ള്‍ക്കേ​ണ്ടി​വ​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​നി​ധി​യാ​ണ് തെ​രേ​സ. 

റി​യോ​യി​ലെ ഒ​രു ചേ​രി​യി​ല്‍ ക​ഴി​യു​ന്ന അ​വ​രു​ടെ അ​രി​കി​ല്‍ ചെ​ല്ലു​മ്പോ​ള്‍ ച​രി​ത്രം ബ്ലാ​ക് ആ​ന്‍ഡ് വൈ​റ്റാ​യി സം​സാ​രി​ച്ചു. 1950ലെ ​ലോ​ക​ക​പ്പ് ഓ​ര്‍മ​ക​ള്‍ ഇ​ര​മ്പി. ഫൈ​ന​ലി​നെ​ക്കു​റി​ച്ച് ന​ടു​ക്ക​ത്തോ​ടെ​യേ അ​ന്നും അ​വ​ര്‍ക്കു സം​സാ​രി​ക്കാ​നാ​യി​രു​ന്നു​ള്ളൂ. 1-1 എ​ന്ന സ​മ​നി​ല​യാ​ലി​യി​രു​ന്നു അ​പ്പോ​ള്‍ ബ്ര​സീ​ലും ഉ​റു​ഗ്വെ​യും. മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് അ​വ​സാ​നി​ക്കാ​ന്‍ 11 മി​നി​റ്റ് മാ​ത്രം. പെ​ട്ടെ​ന്നാ​ണ് അ​തു സം​ഭ​വി​ച്ച​ത്. 79-ാം മി​നി​റ്റി​ല്‍ ഉ​റു​ഗ്വെ നാ​യ​ക​ന്‍ വ​രേ​ല​യു​ടെ കാ​ലി​ല്‍നി​ന്നു സ്വീ​ക​രി​ച്ച പാ​സു​മാ​യി മു​ന്നേ​റി​യ ആ​ല്‍ഡ​സ് ഗി​ഗി​യ ബ​ര്‍ബോ​സ​യെ മ​റി​ക​ട​ന്ന് പ​ന്ത് വ​ല​യു​ടെ വ​ല​തു​മൂ​ല​യി​ല്‍ അ​ടി​ച്ചു​ക​യ​റ്റി. നി​സ​ഹാ​യ​നാ​യി​രു​ന്ന ബ​ര്‍ബോ​സ നി​രാ​ശ​നാ​യി ഗോ​ള്‍ പോ​സ്റ്റി​ലി​രു​ന്നു. ബ്ര​സീ​ല്‍ ന​ടു​ങ്ങി. കി​രീ​ടം നേ​ടാ​ന്‍ ഏ​റ്റ​വും സാ​ധ്യ​ത ക​ല്‍പി​ച്ചി​രു​ന്ന ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. 

പ​ന്തി​ന്‍റെ ചൂ​ടും ചൂ​രും ച​ല​ന​വും ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ന്‍ ബ​ര്‍ബോ​സ ഗ്ലൗ ​ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു ഗോ​ള്‍വ​ല കാ​ത്ത​ത്. ജീ​വി​ത​ത്തി​ലു​ട​നീ​ളം അദ്ദേ​ഹം പോ​സ്റ്റി​നു കാ​വ​ല്‍നി​ന്ന​ത് അ​ങ്ങ​നെ ത​ന്നെ. ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ ച​രി​ത്രം ത​ന്നോ​ടു നീ​തി കാ​ട്ടി​ല്ല എ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ മാ​ത്രം പ​ക്വ​ത​യു​ള്ള​യാ​ളോ ദീ​ര്‍ഘ വീ​ഷ​ണ​മു​ള്ള​യാ​ളോ ആ​യി​രു​ന്നി​ല്ല പാ​വം ബ​ര്‍ബോ​സ. മ​ത്സ​രം ക​ഴി​ഞ്ഞു. ബ്ര​സീ​ല്‍ തോ​റ്റു. ര​ണ്ടു ല​ക്ഷ​ത്തോ​ളം കാ​ണി​ക​ള്‍ക്കു​മു​ന്നി​ല്‍ തോ​റ്റി​രു​ന്ന ബ്ര​സീ​ല്‍ ഏ​റ്റ​വു​മ​ധി​കം കൊ​തി​ച്ച കി​രീ​ട​മാ​ണ് അ​വി​ടെ ന​ഷ്ട​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ദുഃ​ഖം അ​വ​രെ ക്ഷീ​ണി​പ്പി​ച്ചു. ആ​ഴ്ച​ക​ളോ​ളം അ​വ​ര്‍ വി​ഷ​ണ്ണ​രാ​യി ന​ട​ന്നു,ക​ണ്ണീ​രൊ​ഴു​ക്കി. 

 ആ​ല​ങ്കാ​രി​ക​മാ​യി പ​റ​യു​ന്ന​ത്, റി​യോ ന​ദി ഒ​ഴു​കി​യ​ത് ബ്ര​സീ​ലു​കാ​രു​ടെ ക​ണ്ണീ​ര്‍ നി​റ​ച്ചാ​യി​രു​ന്നു എ​ന്നാ​ണ്. ഒ​ടു​വി​ല്‍ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​ന്‍ ഗോ​ള്‍ കീ​പ്പ​ര്‍ ബ​ര്‍ബോ​സ​യാ​ണെ​ന്ന​വ​ര്‍ വി​ധി​യെ​ഴു​തി. അ​വി​ടെ​ത്തു​ട​ങ്ങു​ന്നു ബ​ര്‍ബോ​സ​യു​ടെ ക​ദ​ന​ക​ഥ. പ​രാ​ജ​യ​ത്തി​ന്‍റെ പാ​പ​ഭാ​ര​ത്താ​ല്‍ മ​ന​മു​രു​കു​മ്പോ​ള്‍ അ​തി​ന് ഇ​ര​ട്ടി ആ​ഘാ​ത​മേ​ല്‍പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​രാ​ധ​ക​രു​ടെ അ​വ​മ​തി​പ്പി​നു ബ​ര്‍ബോ​സ പാ​ത്ര​മാ​വേ​ണ്ടി​വ​ന്ന​ത്. കാ​ണു​ന്നി​ട​ത്തെ​ല്ലാം കൂ​ക്കു​വി​ളി. ബ​ര്‍ബോ​സ​യ്ക ്ക് പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ. നീ ​ഞ​ങ്ങ​ളെ കൊ​ന്നു, പ​ട്ടി​ണി​ക്കി​ട്ടു. എ​ന്നൊ​ക്കെ​യു​ള്ള ശ​കാ​രം. ബ്ര​സീ​ലി​ലെ ഒ​രു നാ​ടോ​ടി​ക്ക​ഥ​പോ​ലെ​യാ​യി ബ​ര്‍ബോ​സ​യു​ടെ ജീ​വി​തം. 

ആ ​പ​രാ​ജ​യ​ത്തെ​ത്തു​ട​ര്‍ന്ന് അ​ധി​കം ക്ല​ബ്ബു​ക​ള്‍ക്കു വേ​ണ്ടി ക​ളി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. വാ​സ്‌​കോ ഡ ​ഗാ​മ ക്ല​ബ്ബി​നു​വേ​ണ്ടി ക​ളി​ച്ചി​രു​ന്ന ബ​ര്‍ബോ​സ ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നു. സം​പൗ​ളോ​യി​ലെ കാ​മ്പി​നാ​സി​ലാ​യി​രു​ന്ന ബ​ര്‍ബോ​സ സാ​ന്‍റോ​സി​ലെ പാ​വോ ഗ്രാ​ഞ്ചി​യി​ലേ​ക്കു മാ​റി​ത്താ​മ​സി​ച്ചു. അ​വി​ടെ​യും സൈ്വ​ര്യ​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ സ​ഹി​കെ​ട്ട് 1940ല്‍ ​തു​ട​ങ്ങി​യ ഫു​ട്‌​ബോ​ള്‍ ജീ​വി​തം 1960ല്‍ ​അ​വ​സാ​നി​പ്പി​ച്ചു. 

എ​ന്നി​ട്ടും ജ​ന​ങ്ങ​ളും അ​ധി​കൃ​ത​രും ബ​ര്‍ബോ​സ​യെ വെ​റു​തെ​വി​ട്ടി​ല്ലെ​ന്ന് തെ​രേ​സ പ​റ​ഞ്ഞു. ഒ​രു പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ ദേ​ശീ​യ വി​ല്ല​നാ​യി മാ​റി​യ ബ​ര്‍ബോ​സ ഒ​ടു​വി​ല്‍ നി​രാ​ശ​രോ​ഗി​യാ​യി മാ​റി. ആ​രോ​ടും മി​ണ്ടാ​തെ, ഉ​രി​യാ​ടാ​തെ ക​ഴി​ഞ്ഞു.  ബ​ര്‍ബോ​സ​യോ​ടും കു​ടും​ബ​ത്തോ​ടും അ​ധി​കൃ​ത​ര്‍ ക​ണി​ച്ച കൊ​ള്ള​രു​താ​യ്മ​ക​ളു​ടെ ക​ഥ​ക​ളും തെ​രേ​സ വെ​ളി​പ്പെ​ടു​ത്തി.  ഒ​രി​ക്ക​ല്‍ മാ​റ​ക്കാ​ന ദു​ര​ന്ത​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കാ​ന്‍ 1975ല്‍ ​ഒ​രു ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ചു. സം​ഘ​ടി​പ്പി​ച്ച​ത് ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​നാ​യി​രു​ന്നു. 1950ല്‍ ​ക​ളി​ച്ച ഒ​ട്ടു​മി​ക്ക​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ബ​ര്‍ഡ​ബോ​സ വ​ള​രെ വൈ​കി​യാ​ണ് എ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തോ​ട് സ​ഹ​താ​ര​ങ്ങ​ളോ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നി​ലെ അം​ഗ​ങ്ങ​ളോ ആ​രം മി​ണ്ടി​യി​ല്ല. ഒ​ടു​വി​ല്‍ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ അ​വി​ടം​വി​ട്ടു. 

1993ല്‍ ​ബ്ര​സീ​ലി​ന്‍റെ ഒ​രു മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ ക​മ​ന്‍റേ​റ്റ​റാ​യി ടി​വി ചാ​ന​ലി​ലെ​ത്തി​യ ത​ന്നെ അ​ന്ന​ത്തെ ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റി​ക്കാ​ര്‍ഡോ ട​ക്‌​സേ​രി​യ ഇ​റ​ക്കി​വി​ട്ടു. അ​തു​പോ​ലെ പ​ല​പ്പോ​ഴും  ബ്ര​സീ​ലി​ന്‍റെ പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താ​റു​ള്ള ബ​ര്‍ബോ​സ​യ്ക്ക് അ​വി​ടെ​യും നേ​രി​ടേ​ണ്ടി​വ​ന്ന​ത് കൈ​പ്പേ​റി​യ അ​നു​ഭ​വ​മാ​യി​രു​ന്നു.  

1975ല്‍ ​ഒ​രു ദി​വ​സം ബ്ര​സീ​ലി​ന്‍റെ പ​രി​ശീ​ല​ന​ക്യാ​മ്പി​ലെ​ത്തി​യ ബ​ര്‍ബോ​സ​യെ ടീം ​അ​ധി​കൃ​ത​ര്‍ ഇ​റ​ക്കി വി​ട്ട​താ​യും തെ​രേ​സ വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു. ഒ​രി​ക്ക​ല്‍ ബ​ര്‍ബോ​സ പ​റ​യു​ക​യു​ണ്ടാ​യി. ബ്ര​സീ​ലി​ലെ പ​ര​മാ​വ​ധി ശ​ക്ഷ 30 വ​ര്‍ഷ​ത്തെ ത​ട​വാ​ണ്. എ​ന്നാ​ല്‍ എ​ന്‍റെ ശി​ക്ഷ അ​തി​ല്‍ എ​ത്ര​യോ വ​ര്‍ഷം കൂ​ടു​ത​ലാ​ണ്. വ​യ്യ. മ​ടു​ത്തു. ഇ​നി മ​രി​ച്ചാ​ല്‍ മ​തി. ബ​ര്‍ബോ​സ​യു​ടെ ഈ ​വാ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ തെ​രേ​സ വി​തു​മ്പു​ക​യാ​യി​രു​ന്നു. 2002 ഏ​പ്രി​ല്‍ ഏ​ഴി​ന് ഹൃ​ദ​യാ​ഘാ​ത​ത്തേ​ത്തു​ട​ര്‍ന്ന് 79-ാം വ​യ​സി​ല്‍ ബ​ര്‍ബോ​സ​യു​ടെ ജീ​വ​ന​റ്റു. 

ഒ​രു ജീ​വി​തം​മു​ഴു​വ​ന്‍ പാ​പ​ഭാ​രം പേ​റി ഒ​ടു​വി​ല്‍ മാ​റ​ക്കാ​ന​യു​ടെ ര​ക്ത​സാ​ക്ഷി​യാ​യി ബ​ര്‍ബോ​സ മ​രി​ച്ചു. മാ​റ​ക്കാ​ന​യു​ടെ മ​ന​സ് മ​റ്റൊ​രു ലോ​ക​ക​പ്പ് ഫൈ​ന​ലി​നു ത​യാ​റെ​ടു​ക്കു​മ്പോ​ള്‍ ഏ​റ്റ​വു​മ​ധി​കം സ്മ​രി​ക്ക​പ്പെ​ടു​ന്ന​ത് ബ​ര്‍ബോ​സ​യാ​കും. ഒ​രു പ​ക്ഷേ, കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്നോ​ണം മാ​റ​ക്കാ​നാ​സോ ബ്ര​സീ​ലു​കാ​ര്‍ മ​റ​ന്നേ​ക്കും. പു​തി​യ നൂ​റ്റാ​ണ്ടി​ല്‍ അ​തി​ലേ​റെ മു​റി​വു​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു പ​രാ​ജ​യം മി​നെ​യ്‌​റാ​സോ കൂ​ടി അ​ക്കൂ​ട്ട​ത്തി​ലേ​ക്കു വ​ന്നി​രി​ക്കു​ന്നു. ഇ​നി അ​താ​വും ബ്ര​സീ​ലു​കാ​രു​ടെ ദു​ര​ന്ത​സ്മ​ര​ണ. ജ​ര്‍മ​നി​യോ​ട് ബ്ര​സീ​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​നു നി​ത്യ​ശാ​ന്തി ല​ഭി​ക്കു​മെ​ന്നാ​ണ് തെ​രേ​സ പ​റ​ഞ്ഞ​ത്. കാ​ര​ണം മാ​ര​ക്കാ​ന​യേ​ക്കാ​ള്‍ വ​ലി​യ ഒ​രു ദു​ര​ന്ത​മാ​യി​രു​ന്നു ജ​ര്‍മ​നി​യോ​ട് ബ്ര​സീ​ലി​നു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഈ ​പ​രാ​ജ​യം ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. 

ഇ​പ്പോ​ള്‍ അ​ദ്ദേ​ഹം സ്വ​ര്‍ഗ​ത്തി​ലി​രു​ന്നു സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും ഞാ​നും സ​ന്തോ​ഷി​ക്കു​ന്നു. ബ്ര​സീ​ല്‍ ജ​ര്‍മ​നി​യോ​ടു തോ​റ്റ​ദി​വ​സം ഞാ​ന്‍ വ​ള​രെ​യ​ധി​കം ചോ​ക്ലേ​റ്റ് ക​ഴി​ച്ചു, വ​ള​രെ രു​ചി​യോ​ടെ. അ​തെ​ന്‍റെ മു​ത്ത​ച്ഛ​നെ ഓ​ര്‍ത്താ​ണ്. കാ​ര​ണം അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ആ ​പാ​പ​ഭാ​രം ഇ​റ​ക്കി​വ​യ്ക്കും. ബ്ര​സീ​ല്‍ പ​രാ​ജ​യ​ത്തി​ല്‍ ഞാ​ന്‍ സ​ന്തോ​ഷി​ക്കു​ക​യി​ല്ല. എ​ന്നാ​ല്‍, ആ ​നീ​തി​കേ​ടി​ന് ദൈ​വം കൊ​ടു​ത്ത ശി​ക്ഷ​യാ​ണി​ത്.ഇ​നി​യെ​ങ്കി​ലും ബ​ര്‍ബോ​സ​യു​ടെ ആ​ത്മാ​വു സ​ന്തോ​ഷി​ക്ക​ട്ടെ- തെ​രേ​സ പ​റ​ഞ്ഞു​നി​ര്‍ത്തി. ബ്ര​സീ​ല്‍ ജ​ര്‍മ​നി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ദി​വ​സം ബ​ര്‍ബോ​സ​യു​ടെ വ​ലി​യ ചി​ത്ര​ത്തി​നു മു​ന്നി​ല്‍ തെ​രേ​സ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്രാ​ര്‍ഥി​ച്ചു. വ​ലി​യ ഒ​രു പൂ​ച്ചെ​ണ്ടും സ​മ​ര്‍പ്പി​ച്ചു, വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം. 


വാർത്തകൾ

Sign up for Newsletter



top