29
May 2020 - 7:48 am IST

Download Our Mobile App

Flash News
Archives

Special

no-corona-countries

കൊറോണ കേറാ 'സ്വർഗങ്ങൾ'

Published:01 April 2020

വ​ൻ​ശ​ക്തി​ക​ളെ​ന്നും വി​ക​സി​ത​മെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​റോ​ണ വൈ​റ​സി​ന്‍റെ പി​ടി​യി​ലാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴും ലോ​ക​ത്തു​ണ്ട് കൊ​റോ​ണ​പ്പേ​ടി​യി​ല്ലാ​ത്ത ചി​ല രാ​ജ്യ​ങ്ങ​ൾ. അ​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും ദ്വീ​പ് രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്. ടൂ​റി​സം മാ​ത്രം ജീ​വ​നോ​പാ​ധി​യാ​ക്കി​യ ചി​ല കു​ഞ്ഞ​ൻ രാ​ഷ്‌​ട്ര​ങ്ങ​ൾ. 

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ 183 രാ​ജ്യ​ങ്ങ​ളി​ലാ​യി ഏ​ഴ​ര​ല​ക്ഷ​ത്തോ​ളം പേ​രി​ലേ​ക്കു പ​ട​ർ​ന്നു കൊ​റോ​ണ വൈ​റ​സ്. വ​ലി​യൊ​രു വി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ചു. എ​ന്നു തീ​രു​മീ ദു​രി​ത​കാ​ല​മെ​ന്ന് നി​ശ്ച​യി​ക്കാ​നു​മാ​വു​ന്നി​ല്ല ആ​ർ​ക്കും. വ​ൻ​ശ​ക്തി​ക​ളെ​ന്നും വി​ക​സി​ത​മെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന രാ​ജ്യ​ങ്ങ​ളെ​ല്ലാം കൊ​റോ​ണ വൈ​റ​സി​ന്‍റെ പി​ടി​യി​ലാ​ണ്. എ​ന്നാ​ൽ, ഇ​പ്പോ​ഴും ലോ​ക​ത്തു​ണ്ട് കൊ​റോ​ണ​പ്പേ​ടി​യി​ല്ലാ​ത്ത ചി​ല രാ​ജ്യ​ങ്ങ​ൾ. അ​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും ദ്വീ​പ് രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്. ടൂ​റി​സം മാ​ത്രം ജീ​വ​നോ​പാ​ധി​യാ​ക്കി​യ ചി​ല കു​ഞ്ഞ​ൻ രാ​ഷ്‌​ട്ര​ങ്ങ​ൾ. 

പ​ലാ​വു ദ്വീ​പ്

വ​ട​ക്ക​ൻ പ​സ​ഫി​ക്കി​ൽ ഫി​ലി​പ്പീ​ൻ​സി​നു സ​മീ​പ​മു​ള്ള പ​ലാ​വു ദ്വീ​പി​ൽ അ​വ​സാ​ന​റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​മ്പോ​ൾ ഒ​രാ​ൾ​ക്കു കൊ​വീ​ഡ് 19 സം​ശ​യി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, രോ​ഗി​യെ മു​ൻ​കൂ​ട്ടി ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​തി​നാ​ൽ വ്യാ​പ​ന​പ്പേ​ടി​യി​ല്ല. 18,000ഓ​ളം പേ​രു​ള്ള ദ്വീ​പി​ൽ പു​റ​ത്തു​നി​ന്നാ​രും എ​ത്തു​ന്നി​ല്ല. ജീ​വി​തം സാ​ധാ​ര​ണ​പോ​ലെ. ഇ​പ്പോ​ഴും ഇ​തു​പോ​ലെ ക​ഴി​യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ത് അ​തി​വി​ശാ​ല​മാ​യ പ​സ​ഫി​ക് സ​മു​ദ്രം. 

മൈ​ക്രോ​നേ​ഷ്യ

വ​ട​ക്ക​ൻ പ​സ​ഫി​ക്കി​ൽ ഫി​ലി​പ്പീ​ൻ​സി​നു കി​ഴ​ക്കും പ​പു​വ ന്യൂ​ഗി​ന​യ്ക്കു വ​ട​ക്കു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന ദ്വീ​പ് സ​മൂ​ഹം.  യു​എ​സി​നെ ആ​ശ്ര​യി​ച്ചു നീ​ങ്ങു​ന്ന ദ്വീ​പി​ലേ​ക്കു യാ​ത്രാ​വി​മാ​ന​ങ്ങ​ൾ നി​രോ​ധി​ച്ചി​ട്ടു ദി​വ​സ​ങ്ങ​ളാ​യി. അ​റു​നൂ​റോ​ളം ചെ​റു ദ്വീ​പു​ക​ൾ ചേ​ർ​ന്ന രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം ടൂ​റി​സ​മാ​ണ്. 1.12 ല​ക്ഷം ജ​ന​സം​ഖ്യ. 

ടോം​ഗ

തെ​ക്ക​ൻ പ​സ​ഫി​ക്കി​ൽ ന്യൂ​സി​ല​ൻ​ഡി​നു സ​മീ​പ​മു​ള്ള 170 ചെ​റു​ദ്വീ​പു​ക​ളു​ടെ സ​മൂ​ഹം. 36 ദ്വീ​പു​ക​ളി​ൽ മ​നു​ഷ്യ​വാ​സം. ആ​കെ ജ​ന​സം​ഖ്യ ഒ​രു ല​ക്ഷ​ത്തോ​ളം. ആ​ർ​ക്കും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് അ​ട​ച്ചു​പൂ​ട്ട​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും നി​ശാ​നി​യ​മ​വും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. 

സോ​ള​മ​ൻ ദ്വീ​പു​ക​ൾ

ദ്വീ​പ് സ​മൂ​ഹ​ത്തി​ൽ ഇ​തേ​വ​രെ കൊ​വി​ഡ് 19 കേ​സു​ക​ളി​ല്ല. സം​ശ​യി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ്. എ​ങ്കി​ലും സ്കൂ​ളു​ക​ൾ അ​ട​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ. ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ. തെ​ക്ക​ൻ പ​സ​ഫി​ക്കി​ൽ ഓ​ഷ്യാ​നി​യ മേ​ഖ​ല​യി​ലു​ള്ള ദ്വീ​പ് സ​മൂ​ഹ​ത്തി​ൽ ആ​റു വ​ലി​യ ദ്വീ​പു​ക​ളും 900ഓ​ളം ചെ​റു​ദ്വീ​പു​ക​ളു​മു​ണ്ട്. ആ​റ​ര ല​ക്ഷ​ത്തോ​ള​മാ​ണു ജ​ന​സം​ഖ്യ. 

മാ​ർ​ഷ​ൽ ദ്വീ​പു​ക​ൾ

മ​ധ്യ​പ​സ​ഫി​ക്കി​ലെ ദ്വീ​പ് സ​മൂ​ഹ​ത്തി​ൽ ഇ​തേ​വ​രെ ആ​ർ​ക്കും രോ​ഗം സം​ശ​യി​ക്ക​പ്പെ​ടു​ന്ന​തു പോ​ലു​മി​ല്ല. മാ​ർ​ച്ച എ​ട്ടു മു​ത​ൽ ഇ​വി​ടേ​ക്ക് വി​മാ​ന​സ​ർ​വീ​സ് നി​രോ​ധി​ച്ചി​രി​ക്കു​ന്നു. അ​റു​പ​തി​നാ​യി​ര​ത്തോ​ള​മാ​ണു ജ​ന​സം​ഖ്യ. പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്കു പ്ര​ശ​സ്ത​മാ​യ ദ്വീ​പി​ൽ ടൂ​റി​സ​മാ​ണു പ്ര​ധാ​ന വ​രു​മാ​നം. 

സ​മോ​വ

മ​ധ്യ​പ​സ​ഫി​ക്കി​ലെ ര​ണ്ടു വ​ലി​യ ദ്വീ​പു​ക​ൾ ചേ​ർ​ന്ന രാ​ജ്യം നേ​ര​ത്തേ ത​ന്നെ അ​ട​ച്ചു​പൂ​ട്ട​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​നി​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന 20 പേ​രു​ടെ സാം​പ്‌​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ർ​ക്കും കൊ​വി​ഡ് ഇ​ല്ല. രാ​ജ്യ​ത്തേ​ക്കു വി​മാ​ന​സ​ർ​വീ​സു​ക​ളി​ല്ല. ക​പ്പ​ലു​ക​ളു​മി​ല്ല. ര​ണ്ടു​ല​ക്ഷ​ത്തോ​ള​മാ​ണു ജ​ന​സം​ഖ്യ. 

തു​ർ​ക്ക്മെ​നി​സ്ഥാ​ൻ

കൊ​വി​ഡ് 19 ഏ​റ്റ​വു​മ​ധി​കം നാ​ശ​മു​ണ്ടാ​ക്കി​യ ഇ​റാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യ തു​ർ​ക്ക്മെ​നി​സ്ഥാ​നി​ൽ ഇ​തേ​വ​രെ കൊ​വി​ഡ് 19 രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ​ഴ​യ സോ​വ്യ​റ്റ് റി​പ്പ​ബ്ലി​ക്കു​ക​ളി​ലൊ​ന്നാ​ണി​ത്. രാ​ജ്യ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​വും മ​രു​പ്ര​ദേ​ശ​മാ​ണ്. കൊ​വി​ഡ് ഭീ​ഷ​ണി ഇ​തു​വ​രെ​യി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സം​ര​ക്ഷി​ത ജൈ​വ​മ​ണ്ഡ​ല​മാ​യ റെ​പ്പ​റ്റെ​ക്കി​ലേ​ക്കു താ​മ​സം മാ​റ്റി.  

ഉ​ത്ത​ര​കൊ​റി​യ

ചൈ​ന​യെ പൂ​ർ​ണ​മാ​യി ആ​ശ്ര​യി​ക്കു​ന്ന, അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​യി​ട്ടും ഉ​ത്ത​ര​കൊ​റി​യ​യി​ൽ ഇ​തേ​വ​രെ കൊ​വി​ഡ് 19 റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തെ​ന്തു​കൊ​ണ്ടെ​ന്ന​തി​ല് ആ​ശ്ച​ര്യം. എ​ന്നാ​ൽ, ഉ​ത്ത​ര​കൊ​റി​യു​ടെ "ഇ​രു​മ്പു​മ​റ' മ​റി​ക​ട​ക്കാ​ന‌ാ​വാ​ത്ത​തി​നാ​ൽ അ​വി​ട​ത്തെ അ​വ​സ്ഥ പു​റ​ത്തു​വ​രാ​ത്ത​തെ​ന്നും ക​രു​തു​ന്നു​ണ്ട്. കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നാ​ൽ രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചു ത​ട​യാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോ​ങ് ഉ​ൻ പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 

അ​ന്‍റാ​ർ​ട്ടി​ക്ക

എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും താ​വ​ള​ങ്ങ​ളു​ള്ള വ​ൻ​ക​ര. ദ​ക്ഷി​ണ​ധ്രു​വം ഉ​ൾ​പ്പെ​ടു​ന്ന വ​ൻ​ക​ര​യു​ടെ 98 ശ​ത​മാ​ന​വും മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്നു. വി​വ​ധ രാ​ജ്യ​ങ്ങ​ളു​ടെ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ചി​ലി​യി​ൽ നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സാ​ണു പ്ര​ധാ​നം. നി​ല​വി​ൽ കൊ​വി​ഡ് ഭീ​ഷ​ണി​യി​ല്ല. രോ​ഗ​സാ​ധ്യ​ത പ​ട​ർ​ന്ന​തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top