29
May 2020 - 5:05 am IST

Download Our Mobile App

Flash News
Archives

National

railway

ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് റെയ്‌ൽവേയും വിമാന കമ്പനികളും

Published:01 April 2020

ഏപ്രിൽ 14 ന് ശേഷം ലോക്ക്ഡൗൺ നീട്ടില്ലെന്ന് സർക്കാരിൽ നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ റെയ്‌ൽവേയും വിമാന കമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ 21 ദിവസത്തിന് ശേഷം നീട്ടാൻ പദ്ധതിയില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ വിശദീകരണത്തിന് പിന്നാലെയാണിത്.

ഏപ്രിൽ 14 ന് ശേഷം ലോക്ക്ഡൗൺ നീട്ടില്ലെന്ന് സർക്കാരിൽ നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചില സ്വകാര്യ ഏജൻസികളും ബുക്കിങ് ആരംഭിച്ചിട്ടണ്ട്. സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്.

നിലവിൽ ഇവർ ആഭ്യന്തര സർവീസുകളാണ് ഏപ്രിൽ 15 മുതൽ ബുക്കിങിനായി തുറന്നിട്ടിരിക്കുന്നത്.  എന്നാൽ വിമാനകമ്പനികൾ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top