29
May 2020 - 6:40 am IST

Download Our Mobile App

Flash News
Archives

Kollywood

vijay-sethupathi

"പോളക്കട്ടും പറ പറ'യുമായി വിജയ് സേതുപതി; മാസ്റ്ററിലെ പുതിയ ഗാനം

Published:01 April 2020

ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ പോളക്കട്ടും പറ പറയുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രം മാസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അധികൃതർ. ചിത്രത്തിലെ ഓരോ പാട്ടുകളും ആരാധകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ പോളക്കട്ടും പറ പറയുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

വിജയ് സേതുപതിയാണ് വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. വിഷ്ണു എടവന്‍റെ വരികൾക്ക് അനിരുദ്ധാണ് സംഗീതം നൽകിയിരിക്കുന്നത്. സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് പാട്ട് പാടിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top