26
May 2020 - 11:35 am IST

Download Our Mobile App

Analysis

prawns

ചെ​മ്മീ​ന്‍ കൃ​ഷി​ക്ക് കൊ​വി​ഡ് ന​ല്‍കു​ന്ന​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം

Published:01 April 2020

കെ​ട്ടു​ക​ളി​ലും മ​റ്റും‌ ചെ​മ്മീ​നു​ക​ള്‍ക്കൊ​പ്പം വ​ള​രു​ന്ന ക​രി​മീ​ന്‍, തി​ലാ​പ്പി​യ, പൂ​മീ​ന്‍ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ്. ഇ​വ​യ്ക്ക് ഈ ​സ​മ​യ​ത്ത് ന​ല്ല വി​ല​യും ല​ഭി​ക്കാ​റു​ണ്ട് എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന്യാ​യ​മാ​യ വി​ല പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ​ത്രെ. ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​വു​ന്ന ഏ​ക ഇ​ന​മാ​യ തെ​ള്ളി​ച്ചെ​മ്മീ​ന്‍

കൊ​ച്ചി: കൊ​വി​ഡ്-19 മൂ​ലം ക​യ​റ്റു​മ​തി നി​ല​ച്ച​തോ​ടെ ചെ​മ്മീ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്ട​മേ​റു​ന്നു. വേ​ന​ല്‍ക്കാ​ല ചെ​മ്മീ​ന്‍കെ​ട്ടു​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി. വി​ള​വെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല ല​ഭി​ച്ചി​രു​ന്ന കാ​ര​ച്ചെ​മ്മീ​ന്‍ എ​ടു​ക്കു​ന്ന​ത് മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ നാ​ര​ന്‍, ചൂ​ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളും പു​റം വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​വ കു​റ​ഞ്ഞ വി​ല​യ്ക്ക് പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ക്കു​ക മാ​ത്ര​മാ​ണ് പോം​വ​ഴി. കു​റ​ഞ്ഞ വി​ല​യ്ക്കും ഇ​വ വാ​ങ്ങാ​ന്‍ പ​ല​രും ത​യാ​റാ​വു​ന്നി​ല്ലെ​ന്ന​താണ് പ്ര​ശ്‌​നം. 450 രൂ​പ വ​രെ കി​ലോ​ഗ്രാ​മി​നു വി​ല ല​ഭി​ച്ചി​രു​ന്ന ചെ​മ്മീ​ന്‍ ഇ​പ്പോ​ള്‍ 200 ‌രൂ​പ നി​ര​ക്കി​ലാ​ണ് വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു വി​ല്‍ക്കു​ന്ന​ത്. 

കെ​ട്ടു​ക​ളി​ലും മ​റ്റും‌ ചെ​മ്മീ​നു​ക​ള്‍ക്കൊ​പ്പം വ​ള​രു​ന്ന ക​രി​മീ​ന്‍, തി​ലാ​പ്പി​യ, പൂ​മീ​ന്‍ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ്. ഇ​വ​യ്ക്ക് ഈ ​സ​മ​യ​ത്ത് ന​ല്ല വി​ല​യും ല​ഭി​ക്കാ​റു​ണ്ട് എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന്യാ​യ​മാ​യ വി​ല പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ​ത്രെ. ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​വു​ന്ന ഏ​ക ഇ​ന​മാ​യ തെ​ള്ളി​ച്ചെ​മ്മീ​ന്‍. പ​ല​രും അ​ത്ത​ര​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. മൊ​ത്ത​ത്തി​ല്‍ ചെ​മ്മീ​ന്‍ വാ​ങ്ങി ഉ​ണ​ക്കു​ന്ന വ​ന്‍കി​ട​ക്കാ​ര്‍ ഇ​പ്പോ​ള്‍ ഇ​ട​പാ​ടി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍ക്കു​ക​യാ​ണ്. വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​യ്മ​യും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നു​ള്ള  ബു​ദ്ധി​മു​ട്ടു​മാ​ണ് കാ​ര​ണം.   

പ​ര​മ്പ​രാ​ഗ​ത ചെ​മ്മീ​ന്‍ വ്യ​വ​സാ​യ മേ​ഖ​ല ‌വ​ന്‍പ്ര​തി​സ​ന്ധി​യാണ് നേ​രി​ടു​ന്ന​തെന്ന് കേ​ര​ള അ​ക്വാ ഫാ​ര്‍മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍കി​യ നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​യ​റ്റു​മ​തി നി​ന്ന​തോ​ടെ പ്രാ​ദേ​ശി​ക വി​പ​ണി മാ​ത്ര​മാ​യി​രു​ന്നു ഏ​ക​ആ​ശ്ര​യം. എ​ന്നാ​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​തും അ​ട​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി. ‌


വാർത്തകൾ

Sign up for Newsletter



top