29
May 2020 - 5:52 am IST

Download Our Mobile App

Flash News
Archives

World

coronavirus

കോവിഡ് മരണം 47,000 കടന്നു; രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം

Published:02 April 2020

47,194 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ മരിച്ചത് അയ്യായിരം പേരാണ്. രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞു. പുതിയ കണക്കുകൾ പ്രകാരം 9,28,565 പേർക്കാണ് ലോകം മുഴുവൻ കോവിഡ് ബാധിച്ചിരിക്കുന്നത്.

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 47,194 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ മരിച്ചത് അയ്യായിരം പേരാണ്. രോഗബാധിതരുടെ എണ്ണം ഒൻപതു ലക്ഷം കവിഞ്ഞു. പുതിയ കണക്കുകൾ പ്രകാരം 9,28,565 പേർക്കാണ് ലോകം മുഴുവൻ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇറ്റലിയിൽ മാത്രം മരണസംഖ്യ 13,155 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത് 727 ആളുകളാണ്.

സ്പെയിനിൽ 24 മണിക്കൂറിനിടെ 667 പേർ വൈറസ് ബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9131 ആയി ഉയർന്നു. 1,02,179 പേർക്കാണ് ഇറ്റലിയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്. ആറായിരത്തിലേറെ പേർക്ക് പുതിയതായി രോഗം ബാധിച്ചെന്നാണ് കണക്കുകൾ.

വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ പുതിയതായി ഏഴ് പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 36 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. 


വാർത്തകൾ

Sign up for Newsletter



top