29
May 2020 - 7:12 am IST

Download Our Mobile App

Flash News
Archives

National

pothencode

പദ്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കോവിഡ് ബാധിച്ച് മരിച്ചു

Published:02 April 2020

ആസ്മ രോഗിയായിരുന്ന ഇദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സിഖ് ആത്മീയ ഗായകനും പദ്മശ്രീ ജേതാവുമായ നിർമൽ സിങ് (62) കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെ 4.30 യോടെയായിരുന്നു അന്ത്യം. സുവർണ ക്ഷേത്രത്തിലെ ആസ്ഥാനഗായകൻ ആ‍യിരുന്നു ഇദ്ദേഹം. ആസ്മ രോഗിയായിരുന്ന ഇദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. 2009 ലാണ് നിർമൽ സിങിന് പദ്മശ്രീ ലഭിച്ചത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയതിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഡൽഹി, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇദ്ദേഹം പ്രാർഥന ചടങ്ങുകൾ നടത്തിയിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് പഞ്ചാബിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.


വാർത്തകൾ

Sign up for Newsletter



top