29
May 2020 - 6:49 am IST

Download Our Mobile App

Flash News
Archives

Market

joy-alukas-owner

മ​ന​സ് നി​റ​യ്ക്കു​ന്ന പ​ത്ത​ര​മാ​റ്റ് പൊ​ന്ന്

Published:02 April 2020

# പി.ബി. ബാലു

ആ​ലു​ക്ക എ​ന്ന ബ്രാ​ന്‍ഡ് മ​ല​യാ​ളി​ക​ളു​ടെ വി​ശ്വ​സ്ത​ത​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു. പ​രി​ശു​ദ്ധ​മാ​യ സ്വ​ര്‍ണം വി​ല്‍ക്കു​ന്ന​വ​ര്‍ എ​ന്ന നി​ല​യി​ല്‍ പേ​രെ​ടു​ത്ത​വ​ര്‍. അ​മ​ര​ക്കാ​ര​നാ​യി ജോ​യ് ആ​ലു​ക്കാ​സ് കൂ​ടി എ​ത്തി​യ​തോ​ടെ ആ ​വി​ശ്വ​സ്ത​ത​യ്ക്ക് ആ​ക്കം കൂ​ടു​ക​യും ചെ​യ്തു.

സ്വ​ര്‍ണാ​ഭ​ര​ണ വ്യ​വ​സാ​യ രം​ഗ​ത്ത് ഇ​ന്ന് പ്ര​മു​ഖ​രാ​യ നി​ര​വ​ധി ബ്രാ​ന്‍ഡു​ക​ളു​ണ്ട്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ന്‍ ഷോ​റൂ​മു​ക​ള്‍ തു​റ​ന്ന ഒ​രു കൂ​ട്ട​ര്‍. ചെ​റു​കി​ട ജ്വ​ല്ല​റി​ക​ളെ ഏ​കോ​പി​പ്പി​ച്ച് വ​ന്‍കി​ട ബ്രാ​ന്‍ഡാ​യി മാ​റി​യ മ​റ്റൊ​രു കൂ​ട്ട​ര്‍. ഇ​ങ്ങ​നെ​യു​ള്ള സ്വ​ര്‍ണ്ണ​ക്ക​ച്ച​വ​ട​ക്കാ​ര്‍ക്കി​ട​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​രാ​യി​രു​ന്നു ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്. പ​ര​മ്പ​രാ​ഗ​ത​മാ​യി സ്വ​ര്‍ണവി​പ​ണി​യി​ല്‍ കൈ​വെ​ച്ച കൂ​ട്ട​ര്‍. ആ​ലു​ക്ക എ​ന്ന ബ്രാ​ന്‍ഡ് മ​ല​യാ​ളി​ക​ളു​ടെ വി​ശ്വ​സ്ത​ത​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു. പ​രി​ശു​ദ്ധ​മാ​യ സ്വ​ര്‍ണം വി​ല്‍ക്കു​ന്ന​വ​ര്‍ എ​ന്ന നി​ല​യി​ല്‍ പേ​രെ​ടു​ത്ത​വ​ര്‍. അ​മ​ര​ക്കാ​ര​നാ​യി ജോ​യ് ആ​ലു​ക്കാ​സ് കൂ​ടി എ​ത്തി​യ​തോ​ടെ ആ ​വി​ശ്വ​സ്ത​ത​യ്ക്ക് ആ​ക്കം കൂ​ടു​ക​യും ചെ​യ്തു. അ​താ​ണ് ലോ​ക​ത്തിന്‍റെ വ്യ​വ​സാ​യ ഭൂ​പ​ട​ത്തി​ല്‍ അധ്വാ​നം​ കൊ​ണ്ട് പു​തി​യ ച​രി​ത്ര​മെ​ഴു​തി​യ മ​ല​യാ​ളി​യു​ടെ വി​ജ​യ​ക​ഥ.

ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ കാ​ല​ത്ത് ആ​ദ്യം വ​ന്നി​രു​ന്ന പ​ര​സ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​യി​രു​ന്നു ജോ​യ് ആ​ലു​ക്കാ​സിന്‍റെ സ്വ​ര്‍ണ​ക്ക​ട​യു​ടെ പ​ര​സ്യ​വും. ഇ​ന്ത്യ​യ്ക്ക് അ​ക​ത്തും പു​റ​ത്തു ബി​സി​ന​സ് സാ​മ്രാ​ജ്യം കെ​ട്ടി​പ്പെ​ടു​ത്തി​ട്ടു​ള്ള ജോ​യ് ആ​ലു​ക്കാ​സിന്‍റെ വ്യാ​പാ​ര​ശ​ക്തി എ​ന്നു പ​റ​ഞ്ഞ​ത് കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​നം ത​ന്നെ​യാ​ണ്. ജോ​യ് ആ​ലു​ക്കാ​സി​നെ ഭാ​ഷ​യി​ല്‍ പ​റ​ഞ്ഞാ​ല്‍ അ​ത് സ്വ​ന്തം കു​ടും​ബ​ത്തി​ല്‍ നി​ന്നു ത​ന്നെ തു​ട​ങ്ങും.

തു​ട​ക്കം പി​താ​വി​നൊ​പ്പം 

തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ സ്വ​ര്‍ണ​ക്ക​ട​യും കു​ട​ക്ക​മ്പ​നി​യും പാ​യ്ക്കി​ങ് ഉ​ത്പ​ന്ന ബി​സി​ന​സു​മൊ​ക്കെ ന​ട​ത്തി​വ​ന്ന വ​ര്‍ഗീ​സ് ആ​ലു​ക്ക​യ്ക്ക് മ​ക്ക​ള്‍ 15 പേ​രാ​യി​രു​ന്നു. പ​തി​നൊ​ന്നാ​മ​നെ അ​ദ്ദേ​ഹം "ജോ​യ്' എ​ന്ന് വി​ളി​ച്ചു. എ​ന്നും പി​താ​വി​ന്‍റെ വ​ലം​കൈ​യാ​യി​രു​ന്നു ആ ​കു​ഞ്ഞു​ജോ​യ്. കു​ഞ്ഞു​ന്നാ​ളി​ല്‍ ത​ന്നെ അ​ച്ച​ട​ക്ക​ത്തി​ല്‍ ജോ​യ് മു​ന്നി​ലാ​യി​രു​ന്നു. തൃ​ശ്ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലാ​യി​രു​ന്നു പ​ഠ​നം. സ്‌​കൂ​ള്‍ വി​ട്ടു​വ​ന്നാ​ല്‍ പി​താ​വിനെ ക​ട​ക​ളി​ല്‍ സ​ഹാ​യി​യാ​യി കൂ​ടും. ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ത്ത​ന്നെ പി​താ​വി​ന്‍റെ കു​ട​ക്ക​മ്പ​നി​യി​ല്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യി.

പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്താ​നാ​യി ഒ​മ്പ​താം ക്ലാ​സി​ല്‍ ഒ​രു ബോ​ര്‍ഡി​ങ് സ്‌​കൂ​ളി​ല്‍ ചേ​ര്‍ന്നെ​ങ്കി​ലും ക​ച്ച​വ​ട​ത്തി​ല്‍ ഹ​രം ക​ണ്ടെ​ത്തി​യ ജോ​യ്ക്ക് ഒ​രു വ​ര്‍ഷ​ത്തി​ല​ധി​കം അ​വി​ടെ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ത്താം ക്ലാ​സി​ല്‍ വീ​ണ്ടും സെന്‍റ് തോ​മ​സി​ല്‍. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ​തോ​ടെ പൂ​ര്‍ണ​മാ​യി ബി​സി​ന​സി​ലേ​ക്കി​റ​ങ്ങി. ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ടു​ത​ന്നെ ക​ച്ച​വ​ട​ത്തി​ലെ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കി. കു​ട​യു​ടെ നി​ർമാ​ണ​വും വി​ത​ര​ണ​വു​മാ​യി​രു​ന്നു പി​താ​വിന്‍റെ  ആ​ദ്യ ബി​സി​നസ്. ഒ​രു സൈ​ഡ് ബി​സി​ന​സ് എ​ന്ന രീ​തി​യി​ലാണ് 1956ൽ ജ്വ​ല്ല​റി തു​ട​ങ്ങി​യ​ത്. തൃ​ശൂരി​ല്‍ നി​ന്ന് മാ​റി ക​ട തു​ട​ങ്ങി​യ​ത് 1982ല്‍ ​കോ​ഴി​ക്കോ​ട്ടാ​ണ്. അ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്തും.  

സ്വ​ര്‍ണ​ത്തി​ലേ​ക്ക്,ഗ​ള്‍ഫി​ലേ​ക്ക് 

സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ​തോ​ടെ പൂ​ര്‍ണ​മാ​യി ബി​സി​ന​സി​ലേ​ക്കി​റ​ങ്ങി. ചു​രു​ങ്ങി​യ സ​മ​യം​ കൊ​ണ്ടു​ത​ന്നെ ക​ച്ച​വ​ട​ത്തി​ലെ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കി. പി​താ​വിന്‍റെ സ്വ​ര്‍ണ​ക്ക​ട​യി​ലാ​യി​രു​ന്നു ജോ​യ് കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. ആ​ലു​ക്ക​യു​ടെ മ​ക്ക​ളി​ലെ പ​തി​നൊ​ന്നാ​മ​നാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ വി​ജ​യ​ക​ഥ ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ക​ച്ച​വ​ട​ക്കാ​ര​നാ​യ പി​താ​വിന്‍റെ ക​ച്ച​വ​ട ത​ന്ത്ര​ങ്ങ​ള്‍ ഏ​റ്റ​വും ന​ന്നാ​യി അ​റി​ഞ്ഞി​രു​ന്ന പു​ത്ര​നാ​യി​രു​ന്നു ജോ​യ് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി പി​ന്നീ​ടു​ള്ള വ​ര്‍ഷ​ങ്ങ​ള്‍.

അ​ന്ന് നാ​ട്ടി​ല്‍ ഗ​ള്‍ഫ് ട്രെ​ന്‍ഡാ​യി​രു​ന്നു. തൃ​ശൂ​രി​ലെ ആ​ലു​ക്കാ​സ് ജ്വല്ല​റി​യി​ല്‍ വി​വാ​ഹ​പ്പാ​ര്‍ട്ടി​ക്കാ​രാ​യി എ​ത്തു​ന്ന​വ​രി​ല്‍ ഗ​ള്‍ഫു​കാ​ര​ന്‍ ചെ​ക്ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ പ​ത്രാ​സൊ​ക്കെ ക​ണ്ട​പ്പോ​ള്‍ ‌"പേ​ര്‍ഷ്യ' കാ​ണാ​ന്‍ ഒ​രു മോ​ഹം. അ​ങ്ങ​നെ​യാ​ണ് 1986ല്‍ ​ദു​ബാ​യി​ലേ​ക്ക് വി​മാ​നം ക​യ​റു​ന്ന​ത്. സ്ഥ​ലം കാ​ണാ​ന്‍ പോ​യ ജോ​യ്, സ്വ​ര്‍ണ​ക്ക​ട​ക​ള്‍ ക​യ​റി​യി​റ​ങ്ങി അ​വി​ട​ത്തെ ക​ച്ച​വ​ട​ത്തി​ന്‍റെ സ്വ​ഭാ​വം മ​നസി​ലാ​ക്കി. അ​വി​ടെ സ്വ​ര്‍ണ​ക്ക​ട​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​വ​ര്‍ മി​ക്ക​വ​രും ഗു​ജ​റാ​ത്തി​ക​ളാ​ണ്.

സെ​യി​ല്‍സി​ല്‍ നി​ല്‍ക്കു​ന്ന​വ​ര്‍ മ​ല​യാ​ളി​ക​ളും. മാ​ത്ര​മ​ല്ല, ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ ഏ​റി​യ​പ​ങ്കും മ​ല​യാ​ളി​ക​ള്‍ ത​ന്നെ. ആ ​തി​രി​ച്ച​റി​വാ​ണ് പു​തി​യ ബി​സി​ന​സ് ലോ​ക​ത്തി​ന് തു​ട​ക്ക​മാ​വു​ന്ന​ത്. സ്വ​ര്‍ണ​ക്ക​ച്ച​വ​ട​ത്തി​നു വ​ലി​യ സാ​ധ്യ​ത​യു​ള്ള മ​ണ്ണാ​ണ് അ​വി​ട​മെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ആ ​ചെ​റു​പ്പ​ക്കാ​ര​ന് അ​ധി​കം​ സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. നാ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം പി​താ​വി​നോ​ട് യുഎ​ഇയി​ല്‍ ഷോ​റൂം തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ച​ര്‍ച്ച ന​ട​ത്തി. പ​ക്ഷേ ഇ​റാ​ന്‍- ഇ​റാ​ഖ് യു​ദ്ധം ന​ട​ക്കു​ന്ന അ​ക്കാ​ല​ത്ത് ഗ​ള്‍ഫി​ല്‍ പോ​കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ പ​ക്ഷം. എ​ങ്കി​ലും സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​ക്കി​യ​തോ​ടെ പി​താ​വ് സ​മ്മ​തം​മൂ​ളി.

തു​ട​ക്കം അ​ബു​ദാ​ബി​യി​ല്‍

1987ല്‍ ​അ​ബു​ദാ​ബി​യി​ല്‍ ചെ​റി​യൊ​രു ഷോ​റൂം തു​റ​ന്നു​കൊ​ണ്ട് പ​ട​യോ​ട്ടം തു​ട​ങ്ങി​താ​ണ് ജോ​യ്. അ​തി​വേ​ഗം ഗ​ള്‍ഫ് നാ​ടു​ക​ള്‍ വ​ള​ര്‍ന്ന​തോ​ടെ ജോ​യ് ആ​ലു​ക്കാ​സും വ​ള​ര്‍ന്നു. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ ദു​ബാ​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യോ​ടെ അ​വി​ടെ​യും ഒ​രു ഷോ​റൂം തു​റ​ന്നു. പി​ന്നീ​ട് ഷാ​ര്‍ജ​യി​ലും പു​തി​യ സ്വ​ര്‍ണ്ണ​ക്ക​ട തു​റ​ന്നു. "ആ​ലു​ക്കാ​സ് ഇന്‍റ​ര്‍നാ​ഷ​ണ​ല്‍' എ​ന്ന ബ്രാ​ന്‍ഡി​ലാ​യി​രു​ന്നു തു​ട​ക്കം. മ​റ്റു ജ്വല്ല​റി​ക​ളി​ല്‍ നി​ന്ന് വേ​റി​ട്ടു​നി​ല്‍ക്കു​ന്ന ഒ​രു ബ്രാ​ന്‍ഡ് പ്ര​തി​ച്ഛാ​യ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു അ​ത്. ശ​ക്ത​മാ​യൊ​രു ബ്രാ​ന്‍ഡ് സൃ​ഷ്ടി​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ള്‍ തു​ട​ര്‍ന്നു. അ​ങ്ങ​നെ​യാ​ണ്, സ്വ​ന്തം പേ​രു​ത​ന്നെ ജ്വല്ല​റി ഷോ​റൂ​മു​ക​ള്‍ക്കും ന​ല്‍കി​യാ​ലോ എ​ന്ന ആ​ലോ​ച​ന ഉ​യ​രു​ന്ന​ത്.

ഉ​ട​ന്‍ ത​ന്നെ, ഗ​ള്‍ഫി​ലെ​യും കേ​ര​ള​ത്തി​ലെ​യും തന്‍റെ ഷോ​റൂ​മു​ക​ള്‍ "ജോ​യ് ആ​ലു​ക്കാ​സ്' എ​ന്ന ബ്രാ​ന്‍ഡി​നു കീ​ഴി​ലാ​ക്കി. ജോ​യ് ആ​ലു​ക്കാ​സ് ബ്രാ​ന്‍ഡി​ന്‍റെ പി​റ​വി അ​ങ്ങ​നെ​യാ​ണ്. സ്വ​ന്തം നി​ല​യി​ലാ​യി​രു​ന്നു ജോ​യ് ആ​ലു​ക്കാ​സ് യുഎ​ഇ​യി​ല്‍ ജ്വല്ല​റി ശൃം​ഖ​ല വ്യാ​പി​പ്പി​ച്ച​തെ​ങ്കി​ലും അ​പ്പോ​ഴും കു​ടും​ബ ബി​സി​ന​സി​നൊ​പ്പ​മാ​യി​രു​ന്നു അ​ത്.  പി​താ​വ് വ​ര്‍ഗീ​സ് ആ​ലു​ക്ക​യു​ടെ മ​ര​ണ​ത്തോ​ടെ ബി​സി​ന​സ് വീ​തം​വെ​ച്ച് മ​ക്ക​ള്‍ പ​ല​രും സ്വ​ത​ന്ത്ര ന​ട​ത്തി​പ്പു തു​ട​ങ്ങി. വി​ദേ​ശ​ത്തു തു​ട​ങ്ങി​യ ജ്വ​ല്ല​റി​ക​ള്‍ ജോ​യ് ആ​ലു​ക്കാ​സി​ന് ത​ന്നെ ല​ഭി​ച്ചു.

മി​ക​ച്ച ബ്രാ​ന്‍ഡി​ങ്

അ​തു​വ​രെ ഒ​രു സ്വ​ര്‍ണ​വ്യാ​പാ​രി​യും ചെ​യ്യാ​തി​രു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യാ​ണ് ജോ​യ് ആ​ലു​ക്കാ​സ് ഏ​വ​രു​ടെയും പ്രി​യ​പ്പെ​ട്ട ബ്രാ​ന്‍ഡ് ആ​വു​ന്ന​ത്. പ​രി​ശു​ദ്ധ​മാ​യ സ്വ​ര്‍ണം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം വ​മ്പ​ന്‍ സ​മ്മാ​ന​പ​ദ്ധ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ, ആ​രും ചെ​യ്യാ​ത്ത രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ക്ക​ത്തി​ല്‍ത്ത​ന്നെ അ​ടി​ത്ത​റ​യു​ണ്ടാ​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​യി. പി​ന്നീ​ട​ങ്ങോ​ട്ട് ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ കാ​ല​മാ​യി​രു​ന്നു. ഷോ​റൂ​മു​ക​ള്‍ നി​ര​വ​ധി തു​റ​ന്ന അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളി​ലെ സ്ഥി​ര പ​ര​സ്യ​ക്കാ​ര​നു​മാ​യി. 2002 ചി​ങ്ങം ഒ​ന്നി​ന് കോ​ട്ട​യ​ത്ത് ഷോ​റൂം തു​റ​ന്നു​കൊ​ണ്ട് ജോ​യ് ആ​ലു​ക്കാ​സ് കേ​ര​ള​ത്തി​ലെ ജ്വല്ല​റി വി​പ​ണി​യി​ലേ​ക്ക് സാ​ന്നി​ധ്യം വ്യാ​പി​പ്പി​ച്ചു. തു​ട​ക്കം മു​ത​ല്‍ പ്രൊ​ഫ​ഷ​ണ​ലി​സം കൊ​ണ്ടു​വ​രാ​നും കൂ​ടു​ത​ല്‍ ഷോ​റൂ​മു​ക​ളു​ടെ ശൃം​ഖ​ല തീ​ര്‍ക്കാ​നും ജോ​യ് ആ​ലു​ക്കാ​സ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. അ​തി​നാ​ല്‍ത്ത​ന്നെ, മ​റ്റു​ള്ള​വ​രു​ടെ ജ്വല്ല​റി ശൃം​ഖ​ല​ക​ളെ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നേ​റാ​ന്‍ ജോ​യ് ആ​ലു​ക്കാ​സി​ന് ക​ഴി​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബി​ല്‍ ന​ല്‍കി​യു​ള്ള വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും തു​ട​ക്കം മു​ത​ല്‍ ജോ​യ് ആ​ലു​ക്കാ​സ് ശ്ര​ദ്ധ ചെ​ലു​ത്തി. 

മി​ക​വു​റ്റ ഉ​ത്പ​ന്നം 

ക്വാ​ളി​റ്റി, ഡി​സൈ​ന്‍, മി​ക​ച്ച വാ​ല്യു ഓ​ഫ​റു​ക​ള്‍, സൗ​ക​ര്യ​ങ്ങ​ള്‍, ക​സ്റ്റ​മ​ര്‍ സ​ര്‍വീ​സ്, പു​തി​യ ട്രെ​ന്‍ഡു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ല്‍ ജോ​യ് ആ​ലു​ക്കാ​സ് എ​ന്നും മു​ന്നേ ന​ട​ന്നു. ഐഎ​സ്​ഒ 9001, ഐഎ​സ്ഒ 14001 സ​ര്‍ട്ടി​ഫി​ക്കേ​ഷ​നു​ക​ള്‍ നേ​ടു​ന്ന ആ​ദ്യ റീ​ട്ടെ​യ്‌​ല്‍ ജ്വല്ല​റി ശൃം​ഖ​ല​യാ​യി. ചെ​ന്നൈ​യി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വല്ല​റി ഷോ​റൂം തു​റ​ന്നു​കൊ​ണ്ട്  "ലിം​ക ബു​ക്ക് ഒഫ് വേ​ള്‍ഡ് റെ​ക്കോ​ര്‍ഡ്സി‌​ല്‍' ഇ​ടം പി​ടി​ച്ചു. ഇ​ന്ന് ഇ​ന്ത്യ, ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍, അ​മെരി​ക്ക, ഇം​ഗ്ല​ണ്ട്, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 140ലേ​റെ ഷോ​റൂ​മു​ക​ളി​ലെ​ത്തി നി​ല്‍ക്കു​ക​യാ​ണ് ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ശൃം​ഖ​ല. ഗ്രൂ​പ്പിന്‍റെ വി​വി​ധ സം​രം​ഭ​ങ്ങ​ളി​ലാ​യി ഏ​താ​ണ്ട് 8,000 ജീ​വ​ന​ക്കാ​രു​ണ്ട്. ആ​ശു​പ​ത്രി രം​ഗ​ത്തും ഇ​ന്ന് അ​ദ്ദേ​ഹം കൈ​വെ​ച്ചി​ട്ടു​ണ്ട്. 2020 ക​ഴി​യു​ന്ന​തോ​ടെ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം 200ലേ​ക്ക് ഉ​യ​ര്‍ത്താ​നാ​ണ് ഇ​പ്പോ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തോ​ടെ, 20 രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​യ് ആ​ലു​ക്കാ​സി​ന് സാ​ന്നി​ധ്യ​മാ​കും.

വൈ​വി​ധ്യവ​ത്ക​ര​ണം

ജ്വല്ല​റി ബി​സി​ന​സി​ല്‍ മാ​ത്രം ഒ​തു​ങ്ങി​നി​ല്‍ക്കു​ന്ന​ത​ല്ല ജോ​യ് ആ​ലു​ക്കാ​സ് സാ​മ്രാ​ജ്യം. വ​സ്ത്രം, സ്വ​ര്‍ണം, ലൈ​ഫ് സ്റ്റൈ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ ഒ​രു​ക്കാ​നാ​യി "മാ​ള്‍ ഓ​ഫ് ജോ​യ്' എ​ന്ന പേ​രി​ല്‍ അ​ത്യാ​ധു​നി​ക ഷോ​പ്പി​ങ് മാ​ളു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​രം​ഭി​ച്ച മാ​ളു​ക​ള്‍ ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാനാ​ണ് തീ​രു​മാ​നം. ജോ​ളി സി​ല്‍ക്‌​സിലൂ​ടെ വ​സ്ത്ര​വി​പ​ണി​യി​ലും ജോ​യ് ആ​ലു​ക്കാ​സ് മ​ണി എ​ക്‌​സ്ചേ​ഞ്ചി​ലൂ​ടെ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ലും "ജോ​യ് ആ​ലു​ക്കാ​സ് ലൈ​ഫ്സ്റ്റൈല്‍ ഡെ​വ​ല​പ്പേ​ഴ്സിലൂ​ടെ റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്തും അ​ദ്ദേ​ഹം സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍ക്കും എ​യ​ര്‍ ടാ​ക്‌​സി സേ​വ​ന​ങ്ങ​ള്‍ക്കു​മാ​യി "ജോ​യ് ജെ​റ്റ്‌​സ്' എ​ന്ന പേ​രി​ല്‍ പ്രൈ​വ​റ്റ് ജെ​റ്റ് സ​ര്‍വീ​സും ഗ്രൂ​പ്പി​നു കീ​ഴി​ലു​ണ്ട്.

ജോ​യ് ആ​ലുക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍

ജോ​യ് ആ​ലു​ക്കാ​സ് സ്ഥാ​പ​ങ്ങ​ള്‍ പോ​ലെ മ​ല​യാ​ളി​ക്ക് പ​രി​ചി​ത​മാ​ണ് ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നും. സം​രം​ഭ​ക എ​ന്ന​തി​ലു​പ​രി ക​രു​ണ​യു​ടേ​യും ക​രു​ത​ലി​ന്‍റെയും ത​ണ​ലാ​ണ് അ​തി​ന്‍റെ ചു​മ​ത​ല​ക്കാ​രി ജോ​ളി ആ​ല​ക്കാ​സ്. ഭ​ര്‍ത്താ​വ് ജോ​യ് ആ​ലു​ക്കാ​സ് 1987ല്‍ ​ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ള്‍ക്കു തു​ട​ക്ക​മി​ട്ട​ത് മു​ത​ല്‍ ജോ​ളി ഒ​രു​ക്കി​യ​താ​ണ് ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ നീ​രു​റ​വ. അ​തി​ല്‍നി​ന്നു ജീ​വി​ത​ത്തി​ന്‍റെ ഊ​ടും പാ​വും നേ​ടി​യ​വ​ര്‍ അ​നേ​കാ​യി​ര​ങ്ങ​ളാ​ണ്. ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല, ആ​ഫ്രി​ക്ക ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ല ലോ​ക​രാ​ജ്യ​ങ്ങ​ളി​ലും ക​രു​ണ​യു​ടെ ക​ര​ങ്ങ​ളെ​ത്തി. 

ഭ​വ​ന​ര​ഹി​ത​ര്‍ക്കു വീ​ടു​ക​ള്‍, യു​വ​തി​ക​ള്‍ക്കു വി​വാ​ഹം, ചി​കി​ത്സാ സ​ഹാ​യം, വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍ഷി​പ്പ്, ര​ക്ത​ദാ​നം എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മേ​റി​യ സ​ഹാ​യ​ങ്ങ​ള്‍. ജോ​ളി സി​ല്‍ക്‌​സി​ന്‍റെ മാനെജിങ് ഡ​യ​റ​ക്റ്ററെ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളേ​ക്കാ​ള്‍ ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന സം​രം​ഭ​മാ​യ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ര​ഥി എ​ന്ന നി​ല​യി​ലു​ള്ള ജോ​ലി​ത്തി​ര​ക്കി​ലാ​ണ് ഇ​വ​ര്‍ ഇ​രു​വ​രും ഏ​റെ സ​ന്തോ​ഷി​ക്കു​ന്ന​ത്. ദു​ബാ​യി​ലെ ജ​യി​ലി​ല്‍ കു​ടു​ങ്ങി​യ 13 ബം​ഗ്ലാ​ദേ​ശി പെ​ണ്‍കു​ട്ടി​ക​ള്‍ക്കു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ടി​ക്ക​റ്റ് ന​ല്‍കി​ക്കൊ​ണ്ടാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ തു​ട​ക്കം. 12 പേ​ര്‍ക്കു​ള്ള ടി​ക്ക​റ്റ് ജോ​ളി ജോ​യി ന​ല്‍കി. ഒ​രാ​ള്‍ക്കു​ള്ള ടി​ക്ക​റ്റ് ന​ല്‍കാ​ന്‍ ജീ​വ​ന​ക്കാ​രും ത​യാ​റാ​യി. ഇ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ തു​ട​ര്‍ന്നു.

കു​ടും​ബ​ത്തെ​യും കൂ​ടെ​ച്ചേ​ര്‍ത്ത് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പിന്‍റെ പ്ര​വ​ര്‍ത്ത​നം ഇ​ന്ത്യ​യി​ലേ​ക്കു വ്യാ​പി​പ്പി​ച്ച 2001ല്‍ ​സം​സ്ഥാ​ന​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 101 യു​വ​തി​ക​ള്‍ക്കാ​യി തൃ​ശൂ​രി​ല്‍ സ​മൂ​ഹ​വി​വാ​ഹം ന​ട​ത്തി. ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 11 രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​യ് ഫോ​ര്‍ എ​ര്‍ത്ത് എ​ന്ന പേ​രി​ലാ​ണ് ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​ത്തി​ല്‍ വീ​ടു ത​ക​ര്‍ന്ന​വ​ര്‍ക്കാ​യി 15 കോ​ടി മു​ട​ക്കി 250 വീ​ടു​ക​ളാ​ണ് ഫൗ​ണ്ടേ​ഷ​ന്‍ സ​ജ്ജ​മാ​ക്കി​യ​ത്. 

അം​ഗീ​കാ​ര​ങ്ങ​ള്‍

എ​ന്‍​ഡി​ടി​വി, സൂ​പ്പ​ര്‍ബ്രാ​ന്‍ഡ്സ്, ടൈം​സ് ഗ്രൂ​പ്പ്, റീ​ട്ടെയ്‌​ല്‍ മി​ഡി​ല്‍ ഈ​സ്റ്റ്, അ​റേ​ബ്യ​ന്‍ ബി​സി​ന​സ് മാ​ഗ​സി​ന്‍, ജെം ​ആ​ന്‍ഡ് ജ്വല്ല​റി ട്രേ​ഡ് കൗ​ണ്‍സി​ല്‍, ഹു​റൂ​ണ്‍ എ​ന്നി​വ​യു​ടേ​തു​ള്‍പ്പെ​ടെ ഒ​ട്ടേ​റെ ദേ​ശീ​യ-​അ​ന്ത​ര്‍ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ജോ​യ് ആ​ലു​ക്കാ​സി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.   ഭാ​ര്യ ജോ​ളി (ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ മേ​ല്‍നോ​ട്ടം നി​ര്‍വ​ഹി​ക്കു​ന്നു). മ​ക്ക​‌ൾ- ജോ​ണ്‍ പോ​ള്‍ (എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​ര്‍, ജോ​യ് ആ​ലു​ക്കാ​സ് ദു​ബാ​യ്), മേ​രി (ഡ​യ​റ​ക്റ്റ​ര്‍, ജോ​യ് ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ദു​ബാ​യ്), എ​ല്‍സ (ഹോ​സ്​പി​റ്റാ​ലി​റ്റി മാ​നെജ്‌​മെ​ന്‍റ് വി​ദ്യാ​ര്‍ഥി​നി സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ്). മ​രു​മ​ക്ക​ള്‍- സോ​ണി​യ (ഡ​യ​റ​ക്റ്റ​ര്‍‌ ജോ​യ്ആ​ലു​ക്കാ​സ് ദു​ബാ​യ്), ആന്‍റ​ണി (എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റക്റ്റര്‍ ജോ​യ്ആ​ലു​ക്കാ​സ് എ​ക്‌​സ്‌​ചേ​ഞ്ച് ദു​ബാ​യ്).


വാർത്തകൾ

Sign up for Newsletter



top