29
May 2020 - 5:38 am IST

Download Our Mobile App

Flash News
Archives

Special

mvd

ക്യാമറകൾ ലോക്ക്ഡൗണിൽ അല്ല; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Published:02 April 2020

അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് പോകുന്നവർ ശ്രദ്ധിക്കുക. റോഡ് ഒഴിഞ്ഞു കിടക്കുന്നതിനാൽ അമിതവേഗതക്ക് സാധ്യതയുണ്ട്. ക്യാമറകൾ ലോക്ക്ഡൗണിൽ അല്ല.

ലോക്ക്ഡൗണിനെ തുടർന്ന് റോഡുകളെല്ലാം തന്നെ പൊതുവേ വിജനമാണ്. എന്നാൽ അത്യാവശ്യ വാഹനങ്ങൾ നിരത്തുകളിലിറങ്ങുന്നുണ്ട്. ഇത്തരം യാത്രക്കാരോട് വാഹനം അമിതവോഗത്തിൽ ഓടിക്കരുതെന്ന മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നമ്മുടെ നാടിന് വേണ്ടി നാം എല്ലാവരും ലോക്ക്ഡൗണിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് പോകുന്നവർ ശ്രദ്ധിക്കുക. റോഡ് ഒഴിഞ്ഞു കിടക്കുന്നതിനാൽ അമിതവേഗതക്ക് സാധ്യതയുണ്ട്. ക്യാമറകൾ ലോക്ക്ഡൗണിൽ അല്ല. എന്ന തലക്കെട്ടോടെയാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോക്ക്ഡൗൺ സമയമാണെങ്കിലും അമിതവേഗത്തിന് 1500 രൂപ പിഴ ഈടാക്കുമെന്നാണ് ട്രോളിൽ പറഞ്ഞിരിക്കുന്നത്.

അത്യാവശ്യത്തിനല്ല നിരത്തിൽ വാഹനവുമായി ഇറങ്ങിയിരിക്കുന്നതെങ്കിൽ കർഫ്യൂ ലംഘിച്ചതിന് 10,000 രൂപ പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top