29
May 2020 - 6:15 am IST

Download Our Mobile App

Flash News
Archives

Kerala

fish

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി; മീൻ വാങ്ങാൻ വൻകൂട്ടം

Published:02 April 2020

മീൻ വാങ്ങാനെത്തിയവരെ കൊണ്ട് വിഴിഞ്ഞം തുറമുഖം നിറഞ്ഞു. ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിയാതെ വന്നതോടെ തുറമുഖത്തേക്കുള്ള മൂന്ന് റോഡുകളും പൂർണമായി അടച്ച വിഴിഞ്ഞം പൊലീസ് ആൾക്കാരെയും വാഹനങ്ങളെയും നിയന്ത്രിച്ചു.

വിഴിഞ്ഞം: ലോക്ക്ഡൗൺ നിലനിൽക്കുന്നതിനിടെ മീൻ പിടിക്കാൻ മത്സ്യത്തൊഴിലാളികൾ കൂട്ടമായി കടലിൽ ഇറങ്ങി. മീൻ വാങ്ങാനെത്തിയവരെ കൊണ്ട് വിഴിഞ്ഞം തുറമുഖം നിറഞ്ഞു. ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിയാതെ വന്നതോടെ തുറമുഖത്തേക്കുള്ള മൂന്ന് റോഡുകളും പൂർണമായി അടച്ച വിഴിഞ്ഞം പൊലീസ് ആൾക്കാരെയും വാഹനങ്ങളെയും നിയന്ത്രിച്ചു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക്ഡൗണും നിരോധനാജ്ഞയും നിലനിൽക്കുന്ന വേളയിലും വിഴിഞ്ഞത്ത് മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് ആശങ്ക ഉയർത്തി. അതിരാവിലെ മുതൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു ജനം ഇരുചക്രവാഹനങ്ങളിൽ അടക്കം കൂട്ടമായി എത്തി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മത്സ്യബന്ധനം നിർത്തിവച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഒരു വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയെങ്കിലും ബന്ധപ്പെട്ടവർ തടഞ്ഞിരുന്നില്ല.


വാർത്തകൾ

Sign up for Newsletter



top