29
May 2020 - 6:45 am IST

Download Our Mobile App

Flash News
Archives

Kerala

kasaragod-double-lockdown

കാസർഗോഡ് ചില പ്രദേശങ്ങളിൽ ഡബിൾ ലോക് ഡൌൺ

Published:02 April 2020

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്ന പള്ളം റോഡ് ഇന്നലെ വൈകിട്ട് ഐ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അടപ്പിച്ചു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് നിരവധി വാഹനങ്ങള്‍ നഗരത്തിലെത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഇത്. ചൗക്കി-ഉളിയത്തടുക്ക റോഡ് അടക്കം ഏതാനും റോഡുകളാണ് അടച്ചത്

കാസർഗോഡ് : ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രദേശങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ഡബിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാസര്‍കോട് നഗരസഭയിലും പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ എന്നീപഞ്ചായത്തുകളിലുമാണ് പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളത്.

പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ കോട്ട പരിസരം, ബേക്കല്‍ ജംഗഷ്ന്‍, പള്ളിക്കര ടൗണ്‍ എന്നീ സ്ഥലങ്ങളും ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ ടൗണ്‍, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേല്‍പ്പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാല്‍ ടൗണ്‍, പൊയിനാച്ചി, മാങ്ങാട് എന്നീ പ്രദേശങ്ങളും ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍, എടനീര്‍, നായന്മാര്‍മൂല, ബി സിറോഡ് ജംഗ്ഷന്‍, ബേവിഞ്ച എന്നീ പ്രദേശങ്ങളും മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍, മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ എന്നീ സ്ഥലങ്ങളും മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി, ഷിറിബാഗിലു, ബെദ്രഡുക്ക, ഉളിയത്തടുക്ക പ്രദേശങ്ങളും കാസര്‍കോട് നഗരസഭയിലെ പുതിയസ്റ്റാന്റ്, പഴയസ്റ്റാന്റ്, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളിലും പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ പൊലീസിന്റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി ഏതാനും പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചിട്ടു. ഇവിടങ്ങളിലേക്കുള്ള യാത്ര തീര്‍ത്തും വിലക്കിയിരിക്കുകയാണ്.

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്ന പള്ളം റോഡ് ഇന്നലെ വൈകിട്ട് ഐ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അടപ്പിച്ചു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് നിരവധി വാഹനങ്ങള്‍ നഗരത്തിലെത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഇത്. ചൗക്കി-ഉളിയത്തടുക്ക റോഡ് അടക്കം ഏതാനും റോഡുകളാണ് അടച്ചത്. ഇവിടങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പൊലീസ് എത്തിച്ചു നല്‍കും. ഇതിനായി 9497935780 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ആവശ്യക്കാര്‍ ഒരുദിവസം മുമ്പ് സന്ദേശമയച്ചാല്‍ പൊലീസ് നേരിട്ട് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്നും ഐ.ജി. വിജയ് സാഖറെ അറിയിച്ചു.

ഉത്തരവാദിത്വപ്പെട്ട തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേകം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സജ്ജീകരിച്ച് പൊലീസുകാര്‍ നേരിട്ട് ആവശ്യക്കാരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്നും വാട്സ്ആപ്പ് വഴി സന്ദേശം അയക്കാന്‍ സാധിക്കാത്തവര്‍ക്ക് കലക്ടറേറ്റിലെ 04994 255004 കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിളിച്ചാല്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്താനുള്ള സജ്ജീകരണങ്ങള്‍ പൊലീസുമായി ബന്ധപ്പെട്ട് ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top