29
May 2020 - 5:19 am IST

Download Our Mobile App

Flash News
Archives

National

narendra-modi1

നാളെ രാവിലെ ഒൻപതു മണിക്ക് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം

Published:02 April 2020

രാവിലെ ഒൻപതു മണിക്ക് വിഡിയോ സന്ദേശം നൽകുമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗണിൽ നിന്ന് ഫലപ്രദമായ രീതിയിൽ പുറത്തിറങ്ങുന്നതിന് പൊതുവായ മാർഗത്തിന് രൂപം നൽകാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൗരൻമാർക്കായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശം നൽകും. രാവിലെ ഒൻപതു മണിക്ക് വിഡിയോ സന്ദേശം നൽകുമെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു. 21 ദിവസത്തെ ലോക്ക്ഡൗണിൽ നിന്ന് ഫലപ്രദമായ രീതിയിൽ പുറത്തിറങ്ങുന്നതിന് പൊതുവായ മാർഗത്തിന് രൂപം നൽകാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കോവിഡ് രോഗവ്യാപനത്തിന്‍റെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ച് നിർദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

21 ദിവസത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കും. വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കർശനമായി പാലിക്കേണ്ടതിന്‍റെ ഗൗരവം ആഭ്യന്തരമന്ത്രി അമിത് ഷാ വിവരിച്ചു. വ്യാഴാഴ്ച രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1965 ആയി. മരണസംഖ്യ 50 ആയി ഉയർന്നിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top