02
June 2020 - 12:31 pm IST

Download Our Mobile App

World

italy

കോവിഡ്: ലോകത്ത് രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു, മരണം അരലക്ഷം കടന്നു

Published:03 April 2020

204 രാജ്യങ്ങളിലായി 1,003,834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,167 ആയി. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. 210,500 പേർക്ക് ഇതുവരെ രോഗം ഭേദമായി.

റോം: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തു ലക്ഷം കടന്നു. 204 രാജ്യങ്ങളിലായി 1,003,834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,167 ആയി. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. 210,500 പേർക്ക് ഇതുവരെ രോഗം ഭേദമായി. അമെരിക്കയിലും യൂറോപ്പിലും വളരെ പെട്ടെന്നാണ് രോഗം പടരുന്നത്.

ഇറ്റലിയിൽ മരണം 13,915 ആയി. സ്പെയിനിൽ 10,096 പേരും അമെരിക്കയിൽ 5712 പേരും മരിച്ചു. ഫ്രാൻസിൽ മരണം 4500 പിന്നിട്ടു. അതേസമയം വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ വ്യാഴാഴ്ച ആറ് പേർ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി.

അമെരിക്കയിൽ 237,497 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രോഗബാധിതരായത് മുപ്പതിനായിരത്തോളം പേരാണ്. ഇറ്റലിയിൽ രോഗികളുടെ എണ്ണം 1.15 ലക്ഷവും സ്പെയിനിൽ 1.10 ലക്ഷവും പിന്നിട്ടു. ജർമനിയിൽ 84,794 പേർക്കും ഫ്രാൻസിൽ 59,105 പേർക്കുമാണ് ഇതുവരെ രോഗം ബാധിച്ചത്.

ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. വ്യാഴാഴ്ച 235 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2069 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 53 പേർ മരിച്ചു.


വാർത്തകൾ

Sign up for Newsletter



top