28
May 2020 - 2:38 am IST

Download Our Mobile App

Market

m-r-jyothi-ramachandran-ujala

വെ​ൺമ ചാ​ര്‍ത്തി​യ വി​ജ​യ ജ്യോ​തി

Published:03 April 2020

# പി.​ബി. ബാ​ലു

ആ​ദ്യം തൃശൂ​ര്‍ ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ഉ​ജാ​ല​യു​ടെ വി​പ​ണ​നം. പി​ന്നീ​ട് അ​യ​ല്‍ജി​ല്ല​ക​ളി​ലേ​ക്കും വി​പ​ണി വ​ള​ര്‍ന്നു. വി​ൽപ്പ​ന കൂ​ടി​ക്കൊ​ണ്ടി​രു​ന്നതിനാൽ അ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി ഉ​ജാ​ല നി​റ​യ്ക്കാ​നു​ള്ള  പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. വ​ള​ര്‍ച്ച​യു​ടെ വേ​ഗം കൂ​ടി. 1987ഓ​ടെ ത​മി​ഴ്നാ​ട് വി​പ​ണി​യി​ലേ​ക്കും സാ​ന്നി​ധ്യം വ്യാ​പി​പ്പി​ച്ചു. 

കെ​മി​ക്ക​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍, വി​വാ​ഹം ക​ഴി​ഞ്ഞ് മുംബൈ​യി​ല്‍ എ​ത്തു​ന്നു. ജീ​വി​തം ചി​ട്ട​യോ​ടെ കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​നി​ടെ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക് നീ​ങ്ങു​ന്നു. വാ​യ്പ​ക​ളും പ്ര​തി​സ​ന്ധി​ക​ളും മാ​ത്രം നി​റ​ഞ്ഞ സ​മ​യം ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ലോ എ​ന്നു പോ​ലും ക​രു​തി​പോ​കും, പ​ക്ഷെ അ​വി​ടെ നി​ന്ന് പു​തി​യൊ​രു ലോ​കം പ​ണി​തു​യ​ര്‍ത്തു​ക​യാ​യി​രു​ന്നു ഈ ചെറുപ്പക്കാരൻ.

തൃശൂ​ര്‍ ക​ണ്ടാ​ണ​ശ്ശേ​രി എ​ന്ന ഗ്രാ​മ​ത്തി​ലെ ഒ​രു ഇ​ട​ത്ത​രം ക​ര്‍ഷ​ക​ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച രാ​മ​ച​ന്ദ്ര​ന്‍ ആണ് ആ ​ചെ​റു​പ്പക്കാരൻ. സൃ​ഷ്ടി​ച്ച സാ​മ്രാ​ജ്യ​ത്തി​ന്‍റെ പേ​ര് ഉ​ജാ​ല. തൂവെ​ണ്‍മ​യു​ടെ ലോ​കം അ​വി​ടെ നി​ന്ന്  ഇ​ന്ത്യ​ന്‍ എ​ഫ്‌ജി​യു​ടെ ത​ല തൊ​ട്ട​പ്പ​നാ​യി വ​ള​ര്‍ച്ച. ആ​രും കൊ​തി​ച്ചു പോ​കു​ന്ന ജീ​വി​ത യാ​ത്ര​യ്ക്ക് ക​ഷ്ട​പ്പാ​ടിന്‍റെ ക​ഥ​ക​ളു​ണ്ട്.  

എ​ല്ലാ​വ​രെയും​പ്പോലെ സ്വ​പ്ന​ങ്ങ​ള്‍ നി​റ​ഞ്ഞ ബാ​ല്യമാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ന്‍റെ​യും. കു​ഞ്ഞു​നാ​ളി​ല്‍ ഡോക്റ്ററാ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. ക​ണ്ടാ​ണ​ശ്ശേ​രി​യി​ലും മ​റ്റ​ത്തു​മാ​യി സ്‌​കൂ​ള്‍പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ കോ​ളെ​ജി​ല്‍ പ്രീ​ഡി​ഗ്രി​ക്ക്, സ​യ​ന്‍സ് ഗ്രൂ​പ്പി​ന് ചേ​ര്‍ന്നെ​ങ്കി​ലും മാ​ര്‍ക്ക് കു​റ​വാ​യി​രു​ന്നു. അ​വി​ടെ  മെ​ഡി​സി​ന്‍ എ​ന്ന സ്വ​പ്നം പൊ​ലി​ഞ്ഞു.  തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ളെ​ജി​ല്‍ ബികോം പ​ഠ​നം അ​ത് പൂ​ര്‍ത്തി​യാ​ക്കി​യ​തോ​ടെ കോ​സ്റ്റ് അ​ക്കൗ​ണ്ട​ന് പ​ഠ​ന​ത്തി​നാ​യി കൊ​ല്‍ക്ക​ത്ത​യി​ലേ​ക്ക് വ​ണ്ടി ക​യ​റി. പ​ഠ​നം ക​ഴി​ഞ്ഞ് 1971ല്‍ ​മും​ബൈ​യി​ലേ​ക്ക്. 

മുംബൈ ന​ല്‍കി​യ ക​രു​ത്ത് 

വി​ദ്യാ​ഭ്യാ​സ​ചി​ത്ര​ങ്ങ​ള്‍ നി​ര്‍മി​ക്കു​ന്ന ഒ​രു ക​മ്പ​നി​യി​ലാ​യി​രു​ന്നു ആ​ദ്യം. ജോ​ലി​ക്കി​ടെ, ബോം​ബെ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ഫി​നാ​ന്‍ഷ്യ​ല്‍ മാ​നെ​ജ്മെ​ന്‍റി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. അ​ധി​കം വൈ​കാ​തെ കെ​മി​ക്ക​ല്‍ ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി​യി​ല്‍ ക​യ​റി. 150 രൂ​പ ശ​മ്പ​ളം.  ഇ​തി​നി​ടെ, വി​വാ​ഹം. അ​തോ​ടെ ഭാ​ര്യ​യെ​യും മും​ബൈ​യി​ലേ​ക്ക് കൂ​ട്ടി. കു​ടു​ബം അ​വി​ടെ​ പ​ച്ച​പി​ട​ക്കു​ന്ന​തി​നി​ടെ ജോ​ലി ചെ​യ്ത ക​മ്പ​നി  പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങി. ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ന്‍  എ​ങ്കി​ലും അ​ടു​ത്ത​ത് എ​ന്താ​ണെ​ന്ന ചി​ന്ത മ​ന​സി​ല്‍. ജോ​ലി ചെ​യ്യ​ണോ മ​റ്റെ​ന്തി​ലേ​ക്കെ​ങ്കി​ലും മാ​റ​ണോ എന്ന ആശങ്കയായി, എന്നാൽ തോ​റ്റു മ​ട​ങ്ങാ​ന്‍ മ​ണ്ണി​ല്‍ പ​ണി​യെ​ടു​ത്ത ക​ര്‍ഷ​കന്‍റെ മ​ക​ന്‍ ത​യാ​റാ​യി​ല്ല. അ​ങ്ങ​നെ 1983ല്‍  5,000 ​രൂ​പ​യു​ടെ മൂ​ല​ധ​ന​വു​മാ​യി സ്വ​ന്തം സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

മൂ​ത്ത​മ​ക​ളു​ടെ പേ​രാ​യി​രു​ന്നു സം​രം​ഭ​ത്തി​ന് ന​ൽകി​യ​ത് "ജ്യോ​തി ല​ബോ​റ​ട്ട​റീ​സ്'. വ​സ്ത്ര​ങ്ങ​ള്‍ക്ക് വെ​ൺമ ന​ൽകു​ന്ന തു​ള്ളി​നീ​ല​മാ​യി​രു​ന്നു ആ​ദ്യ ഉ​ത്പ​ന്നം, ബ്രാ​ന്‍ഡി​ന് പേ​ര്  "ഉ​ജാ​ല'. അ​ന്ന് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ടി​നീ​ല​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഉ​ന്ന​ത​ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഉ​ത്പ​ന്ന​മാ​യി​രു​ന്നു വി​ക​സി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, വെ​ള്ള​ത്തി​ല്‍ പൂ​ര്‍ണ​മാ​യി അ​ലി​യു​ന്ന തു​ള്ളി​നീ​ലം, അ​താ​യി​രു​ന്നു ഉ​ജാ​ല. തൃശൂര്‍ ക​ണ്ടാ​ണ​ശ്ശേ​രി​യി​ല്‍  ഒ​രു ഷെ​ഡില്‍നി​ന്നാ​യി​രു​ന്നു ഉ​ത്പാ​ദ​നം. ആ​ദ്യ വ​ര്‍ഷം 40,000 രൂ​പ​യു​ടെ വി​ൽപ്പ​ന.

വ​ള​ര്‍ച്ച

ആ​ദ്യം തൃശൂ​ര്‍ ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ഉ​ജാ​ല​യു​ടെ വി​പ​ണ​നം. പി​ന്നീ​ട് അ​യ​ല്‍ജി​ല്ല​ക​ളി​ലേ​ക്കും വി​പ​ണി വ​ള​ര്‍ന്നു. വി​ൽപ്പ​ന കൂ​ടി​ക്കൊ​ണ്ടി​രു​ന്നതിനാൽ അ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി ഉ​ജാ​ല നി​റ​യ്ക്കാ​നു​ള്ള  പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി. വ​ള​ര്‍ച്ച​യു​ടെ വേ​ഗം കൂ​ടി. 1987ഓ​ടെ ത​മി​ഴ്നാ​ട് വി​പ​ണി​യി​ലേ​ക്കും സാ​ന്നി​ധ്യം വ്യാ​പി​പ്പി​ച്ചു. 

‌ഇ​തി​നി​ടെ, പ​ര​സ്യ​ങ്ങ​ളു​ടെ​ കാ​ല​മാ​യി  "ആ​യാ ന​യാ ഉ​ജാ​ലാ ചാ​റ് ബൂ​ന്ദോ​ന്‍ വാ​ലാ'' എ​ന്ന ജി​ങ്കി​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ജ്യോ​തി ല​ബോ​റട്ടറീസ് ലി​മി​റ്റ​ഡി​ന്‍റെ (ജെഎ​ല്‍​എ​ല്‍) ഉ​ജാ​ല​യു​ടെ പ​ര​സ്യം 90ക​ളി​ലെ ടെ​ലി​വി​ഷ​ന്‍ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. റേ​ഡി​യോ ​പ​ര​സ്യ​ങ്ങ​ളും വൈ​കാ​തെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. 1988ല്‍ ​വി​റ്റു​വ​ര​വ് ഒ​രു കോ​ടി​യി​ലെ​ത്തി. ഇ​തോ​ടെ, എ​തി​രാ​ളി​ക​ളു​ണ്ടാ​യി റെ​യ്ഡു​ക​ളും പി​ഴ​യും. അ​തു വ​ലി​യ പ്ര​തി​സ​ന്ധിയു​ടെ കാ​ലമായിരുന്നു. പ​ക്ഷെ സ​ത്യ​മു​ള്ള തൊ​ഴി​ലി​ല്‍ വി​ജ​യ​മു​ണ്ടാ​കും എ​ന്ന വി​ശ്വാ​സം ആ​പ്ത​മാ​ക്കി​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്  വി​ജ​യം കൂ​ടെ​നി​ന്നു. കാ​റും കോ​ളും അ​ട​ങ്ങി. വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട് രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന സം​രം​ഭ​ക​ന്‍ പ്ര​യാ​ണം തു​ട​ര്‍ന്നു.

തൃ​ശൂ​രി​ല്‍ ഒ​രേ​ക്ക​റി​ല്‍ വി​പു​ല​മാ​യ ഫാ​ക്റ്റ​റി സ്ഥാ​പി​ച്ചു. ആ​ദ്യ​കാ​ല​ത്തു​ത​ന്നെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കു​ടും​ബ​പെ​ന്‍ഷ​ന്‍ പ​ദ്ധ​തി, പ്രൊവി​ഡ​ന്‍റ് ഫ​ണ്ട് (പിഎ​ഫ്) എ​ന്നി​വ​യും ന​ട​പ്പാ​ക്കി. ര​ണ്ടാം ഫാ​ക്റ്റ​റി ചെ​ന്നൈ​യി​ല്‍ 1993ല്‍ തു​ട​ങ്ങി. ര​ണ്ടു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പു​തു​ച്ചേ​രി​യി​ലും ഫാ​ക്റ്റ​റി സ്ഥാ​പി​ച്ചു. ഉ​ജാ​ല​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ 1995ഓ​ടെ നെ​ബൂ​ല എ​ന്ന പേ​രി​ല്‍ അ​ല​ക്കു​സോ​പ്പ് വി​പ​ണി​യി​ലെ​ത്തി​ച്ചു.  ഉ​ജാ​ല ഇ​തി​നോ​ട​കം ഇ​ന്ത്യ​യൊ​ട്ടാ​കെ വി​പ​ണി പി​ടി​ച്ചി​രു​ന്നു. 1999 ആ​യ​പ്പോ​ഴേ​ക്കും ഉ​ജാ​ല​യി​ല്‍ നി​ന്നു​മാ​ത്രം 100 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടാ​നാ​യി.

വി​ദേ​ശ നി​ക്ഷേ​പം

ആ​ഗോ​ള ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ ഐഎ​ന്‍​ജി ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള നി​ക്ഷേ​പ​ക​സ്ഥാ​പ​ന​മാ​യ ബെ​യ​റി​ങ് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ്സ് ജ്യോ​തി ലാ​ബ്സി​ല്‍ മൂ​ല​ധ​ന​നി​ക്ഷേ​പം ന​ട​ത്തി. പ​ത്തു ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് അ​വ​ര്‍ എ​ടു​ത്ത​ത്. 2002ല്‍ ​അ​ത് വ​ന്‍ലാ​ഭ​ത്തി​ല്‍ അ​വ​ര്‍ സി​ഡി​സി (ആ​ക്റ്റി​സ്), സി​എ​ല്‍​എ​സ്​എ എ​ന്നീ ആ​ഗോ​ള പ്രൈ​വ​റ്റ് ഇ​ക്വി​റ്റി സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മ​റി​ച്ചു​വി​റ്റു. ജ്യോ​തി ലാ​ബ്സി​ന്‍റെ വ​ള​ര്‍ച്ചാ​സാ​ധ്യ​ത​യും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യും തി​രി​ച്ച​റി​ഞ്ഞ നി​ക്ഷേ​പ​ക​സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മൂ​ല​ധ​ന​മി​റ​ക്കി ഓ​ഹ​രി​പ​ങ്കാ​ളി​ത്തം 30 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍ത്തി. പി​ന്നീ​ട് അ​വ​ര്‍ക്ക് ഓ​ഹ​രി വി​റ്റൊ​ഴി​യു​ന്ന​തി​നാ​യി 2007ല്‍ ​പ്ര​ഥ​മ പ​ബ്ലി​ക് ഇ​ഷ്യു (ഐപിഒ) ന​ട​ത്തി. ഇ​തോ​ടെ, ജ്യോ​തി ലാ​ബ്സി​ന്‍റെ ഓ​ഹ​രി​ക​ള്‍ ബോം​ബെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ലും നാ​ഷ​ണ​ല്‍ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ലും വ്യാ​പാ​രം ചെ​യ്യാ​ന്‍ തു​ട​ങ്ങി.

പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍‌

ഉ​ജാ​ല കൂ​ടാ​തെ ആ​ദ്യം പു​റ​ത്തി​റ​ക്കി​യ നെ​ബൂ​ല നി​കു​തി കൂ​ടു​ത​ല്‍ കാ​ര​ണം വി​പ​ണി​യി​ല്‍ നി​ന്ന് പി​ന്‍വ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നാ​ലെ ജ്യോ​തി ല​ബോ​ട്ട​റീ​സ് ഉ​ത്പ​ന്ന​നി​ര ശ​ക്ത​മാ​ക്കി​യി​രു​ന്നു. 2000ല്‍ ​മാ​ക്സോ എ​ന്ന ബ്രാ​ന്‍ഡി​ല്‍ കൊ​തു​കു​നി​വാ​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ച്ചു. വ​ന​മാ​ല അ​ല​ക്കു​സോ​പ്പ്, മാ​യ അ​ഗ​ര്‍ബ​ത്തി, ജീ​വ ആ​യു​ര്‍വേ​ദി​ക് സോ​പ്പ്, എ​ക്സോ ഡി​ഷ്‌വാ​ഷ്, ഉ​ജാ​ല സ്റ്റി​ഫ് ആ​ന്‍ഡ് ഷൈ​ന്‍, ഉ​ജാ​ല ടെ​ക്നോ ബ്രൈ​റ്റ് തു​ട​ങ്ങി ഒ​ട്ടേ​റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലി​റ​ക്കി. ഇ​ന്ന് ഫാ​ബ്രി​ക് വൈ​റ്റ്ന​ര്‍ വി​പ​ണി​യി​ല്‍ ഏ​താ​ണ്ട് 78 ശ​ത​മാ​നം വി​പ​ണി​വി​ഹി​ത​വു​മാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ നേ​തൃ​സ്ഥാ​ന​ത്താ​ണ് ഉ​ജാ​ല. 

ഏ​റ്റെ​ടു​ക്ക​ല്‍

ഓ​ല​ഷെ​ഡി​ല്‍ നി​ന്ന് തു​ട​ങ്ങി ലോ​കം കീ​ഴട​ക്കിയ ബ്രാ​ന്‍ഡാ​യി മാ​റി​യ ഉ​ജാ​ല വ്യ​വ​സാ​യ മേ​ഖല​യെ പി​ന്നീ​ട് ഞെട്ടി​ക്കു​ന്ന​ത് ഒ​ന്‍പ​തു വ​ര്‍ഷം മു​ന്‍പാ​ണ്. ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ഹെ​ങ്കെ​ല്‍ ഇ​ന്ത്യ​യെ 2011ല്‍ ​ജ്യോ​തി ലാ​ബ്സ് ഏ​റ്റെ​ടു​ത്തു. ജ​ര്‍മ​നി ആ​സ്ഥാ​ന​മാ​യു​ള്ള ഹെ​ങ്കെ​ലി​ന്‍റെ ഇ​ന്ത്യ​ന്‍ അ​നു​ബ​ന്ധ​സം​രം​ഭ​മാ​യി​രു​ന്നു അ​ത്. ഏ​റ്റെ​ടു​ത്ത​ശേ​ഷം അ​തി​നെ ജ്യോ​തി ലാ​ബ്സി​ല്‍ ല​യി​പ്പി​ച്ചു. 783 കോ​ടി രൂ​പ​യാ​ണ് ഏ​റ്റെ​ടു​ക്ക​ലി​നാ​യി ജ്യോ​തി ലാ​ബ്സ് ചെ​ല​വ​ഴി​ച്ച​ത്. ഹെ​ന്‍കോ, മി​സ്റ്റ​ര്‍ വൈ​റ്റ്, പ്രി​ല്‍, മാ​ര്‍ഗോ, ഫാ ​തു​ട​ങ്ങി ഹെ​ങ്കെ​ലിന്‍റെ വി​പു​ല​മാ​യ ഉ​ത്പ​ന്ന​നി​ര ഇ​തോ​ടെ ജ്യോ​തി ലാ​ബ്സി​ന് സ്വ​ന്ത​മാ​യി. ജ്യോ​തി ലാ​ബ്സി​ന്‍റെ ശ​ക്ത​മാ​യ ഗ​വേ​ഷ​ണ​വി​ക​സ​ന​വി​ഭാ​ഗം ഹെ​ങ്കെ​ലി​ന്‍റെ ഓ​രോ ഉ​ത്പ​ന്ന​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍ത്തി. ഇ​തോ​ടെ ഈ ​ബ്രാ​ന്‍ഡു​ക​ളു​ടെ വി​ൽപ്പന വ​ന്‍തോ​തി​ല്‍ വ​ള​രാ​ന്‍ തു​ട​ങ്ങി. ഹെ​ങ്കെ​ലി​ന്‍റെ ഏ​റ്റെ​ടു​ക്ക​ലോ​ടെ 2011ല്‍ ​ജ്യോ​തി ലാ​ബ്സ് ഗ്രൂ​പ്പി​ന്‍റെ വാ​ര്‍ഷി​ക​വി​റ്റു​വ​ര​വ് 1,000 കോ​ടി രൂ​പ ക​ട​ന്നു. 

ജ്യോ​തി ലാ​ബ്സി​ന് പു​റ​മേ ജ്യോ​തി ഫാ​ബ്രി​കെ​യ​ര്‍ സ​ര്‍വീ​സ​സ് എ​ന്ന പേ​രി​ല്‍ അ​ല​ക്കു​ക​മ്പ​നി​യും ഗ്രൂ​പ്പി​നു​ണ്ട്. മും​ബൈ​യി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​ബ്രി​ക് സ്പാ ​ശൃം​ഖ​ല​യ്ക്ക് ഡ​ല്‍ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലും യൂ​ണി​റ്റു​ണ്ട്. ഇ​ന്ത്യ​ന്‍ റെ​യ്‌ല്‍വേ​യും ഒ​ട്ടേ​റെ ഹോ​ട്ട​ല്‍ശൃം​ഖ​ല​ക​ളും ജ്യോ​തി ഫാ​ബ്രി​ക് സ്പാ​യു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. 

പു​തി​യ നേ​തൃ​ത്വം പു​തി​യ ല​ക്ഷ്യം

പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി നാ​ലു പ​തി​റ്റാ​ണ്ടി​ല്‍ എത്തു​മ്പോ​ള്‍  ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​പ​ണി​മൂ​ല്യ​മു​ള്ള ക​മ്പ​നി​ക​ളി​​ല്‍ പ്ര​മു​ഖ​രാണ് ജ്യോ​തി ലാ​ബ്സ് ലി​മി​റ്റ​ഡ്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ലേ​റെ ഫാ​ക്റ്ററി​ക​ള്‍ ഗ്രൂ​പ്പി​നു​ണ്ട്. ക​മ്പ​നി​യു​ടെ ന​ട​ത്തി​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന് ക​രു​ത്താ​യി ഈ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ മ​ക​ള്‍ എം.​ആ​ര്‍. ജ്യോ​തി മാ​നെജി​ങ് ഡ​യ​റക്റ്റര്‍ പ​ദ​വി​യി​ലെ​ത്തി. ചെ​യ​ര്‍മാ​ന്‍ എ​മ​രി​റ്റ​സ് പ​ദ​വി​യി​ലേ​ക്ക് മാ​റു​ക​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍. 

ഇ​നി ജ്യോ​തി ന​യി​ക്കും

നി​ര​വ​ധി സ്ട്രാ​റ്റ​ജി​ക​ള്‍ കൈ​ക്കൊ​ണ്ടും വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തി​യു​മെ​ല്ലാം വ​ള​ര്‍ച്ച​യു​ടെ പാ​ത​യി​ല്‍ തു​ട​രു​ന്ന ജെഎ​ല്‍​എ​ല്ലി​ല്‍ പു​തി​യ കാ​ല​ത്തി​ന് വേ​ണ്ടി പു​തി​യ സാ​ര​ഥി​യെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ജ്യോ​തി ല​ബോ​റ​ട്ട​റീ​സ് ചെ​യ​ര്‍മാ​ന്‍ എം.​പി. രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ളും നി​ല​വി​ല്‍ ക​മ്പ​നി​യു​ടെ ചീ​ഫ് മാ​ര്‍ക്ക​റ്റിങ് ഓ​ഫിസ​റും ഡ​യ​റക്റ്റ​റു​മാ​യ എം.​ആ​ര്‍. ജ്യോ​തി​യാ​ണ് പു​തി​യ മാ​നെ​ജി​ങ് ഡ​യ​റക്റ്റര്‍. അ​ച്ഛ​ന്‍ വ​ള​ര്‍ത്തി​യെ​ടു​ത്ത ക​മ്പ​നി​യി​ലേ​യ്ക്ക് ചു​മ്മാ ഇ​റ​ങ്ങി​വ​രു​ക​യ​ല്ല ജ്യോ​തി ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14 വ​ര്‍ഷ​മാ​യി ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​ണ് ഇ​വ​ര്‍. നി​ല​വി​ല്‍ വി​പ​ണി​യി​ലു​ള​ള എ​ക്സോ റൗ​ണ്ട് ഡി​ഷ് വാ​ഷി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​ത് ജ്യോ​തി​യാ​ണ്. എ​ന്നാ​ലും അ​ത് ത​ങ്ങ​ളു​ടെ ടീ​മി​ന്‍റെ വി​ജ​യ​മാ​ണ് എ​ന്നാ​ണ് ജ്യോ​തി പ​റ​യു​ന്ന​ത്. ഹെ​ന്‍കോ, പ്രി​ല്‍, മാ​ര്‍ഗോ തു​ട​ങ്ങി​യ ബ്രാ​ന്‍ഡു​ക​ള്‍ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലും ഹെ​ങ്ക​ല്‍ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷ​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും ജ്യോ​തി പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. ജ്യോ​തി​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യും ക​മ്പ​നി ജ​ന​റ​ല്‍ മാനെജ​രു​മാ​യ (ഫി​നാ​ന്‍സ്) എം.​ആ​ര്‍. ദീ​പ്തി​യെ ഡ​യ​റ​ക്റ്റര്‍ ബോ​ര്‍ഡ് അം​ഗ​മാക്കി. ഡ​യ​റക്റ്റ​ര്‍ ബോ​ര്‍ഡി​ല്‍ 50 ശ​ത​മാ​നം സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി മാ​റു​ക​യാ​ണ് ജ്യോ​തി ലാ​ബ്സ്.

അ​ച്ഛൻ ഗു​രു​നാ​ഥ​ന്‍

മാ​ര്‍ക്ക​റ്റിങ് സ്പെ​ഷ്യ​ലൈ​സേ​ഷ​നോ​ടെ എംബിഎ ബി​രു​ദം നേ​ടി​യ ശേ​ഷം 2008ല്‍ ​ആ​ണ് ജ്യോ​തി ക​മ്പ​നി​യി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്. ജ്യോ​തി എ​ന്ന വ്യ​ക്തി​യെ ഉ​പ​ഭോ​ക്താ​വാ​യി കാ​ണു​ക​യും അ​പ്പോ​ള്‍ ത​നി​ക്ക് എ​ന്താ​ണോ ആ​വ​ശ്യ​മെ​ന്ന് തോ​ന്നു​ന്ന​ത്, അ​താ​യി​രി​ക്ക​ണം ജെഎ​ല്‍​എ​ല്ലിന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ൽകേ​ണ്ട​ത് എ​ന്നാ​ണ് പി​താ​വ് രാ​മ​ച​ന്ദ്ര​ന്‍ ജ്യോ​തി​ക്ക് നൽകി​യി​രി​ക്കു​ന്ന മാ​ര്‍ഗ​നി​ര്‍ദേ​ശം. ഇ​ത് ത​ന്നെ​യാ​ണ് ജ്യോ​തി പി​ന്തു​ട​രു​ന്ന​തും. വി​ജ​യ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ ന​മു​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യ​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ന​മ്മു​ടെ കൂ​ടെ​യു​ള്ള ആ​ളു​ക​ളു​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ജ​യം നേ​ടാ​ന്‍ ക​ഴി​യും. ഇ​ക്കാ​ര്യ​ങ്ങ​ള്‍ മാ​ത്രം ന​ന്നാ​യി അ​റി​ഞ്ഞി​രി​ക്ക​ണം. കൂ​ടെ​യു​ള​ള ഓ​രോ​രു​ത്ത​രു​ടെ ക​ഴി​വു​ക​ള്‍, കൂ​ടാ​തെ അ​വ​രെ ന​ന്നാ​യി ന​യി​ക്കാ​നും ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നും, ഇ​താ​ണ് ജ്യോ​തി അ​ച്ഛ​നി​ല്‍ നി​ന്നും പ​ഠി​ച്ച മ​റ്റൊ​രു പാ​ഠം.  ക​മ്പ​നി​യു​ടെ സം​സ്‌കാ​ര​വും മൂ​ല്യ​ങ്ങ​ളും നി​ല​നി​ര്‍ത്തി തന്‍റെ ക​ഴി​വ് പ​ര​മാ​വ​ധി വി​നി​യോ​ഗി​ച്ച് പി​താ​വ് രാ​മ​ച​ന്ദ്ര​ന്‍ സൃ​ഷ്ടി​ച്ച വി​പ​ണി​യി​ലെ മേ​ല്‍ക്കോ​യ്മ തു​ട​രു​ന്ന​തി​നാ​ണ് ജ്യോ​തി പ്ര​ഥ​മ പ​രി​ഗ​ണ​ന നൽകു​ന്ന​ത്. 

പേ​രി​ന് ചെ​റി​യ മാ​റ്റം,  കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍

ന്യൂ ​ജ​ന​റേ​ഷ​ന്‍ ട്രെ​ന്‍ഡി​ന് അ​നു​സൃ​ത​മാ​യി ക​മ്പ​നി​യു​ടെ പേ​ര് ജ്യോ​തി ലാ​ബ്സ് എ​ന്നാ​ക്കി മാ​റ്റി. ഏ​ഴ് കി​ര​ണ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ ലോ​ഗോ. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ മി​ക​വു​റ്റ ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നാ​യി, ഗ​വേ​ഷ​ണം, ന​വീ​ന​വ​ത്ക​ര​ണം എ​ന്നി​വ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ബി​സി​ന​സ് വ​ര്‍ധി​പ്പി​ക്കു​ക​യാ​ണ് ജ്യോ​തി​യു​ടെ പ്രാ​രം​ഭ ല​ക്ഷ്യം.

ജ്യോ​തി​യു​ടെ സ്ഥാ​ന​മേറ്റടുക്ക​ലോ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ക്കാ​ണ് ക​മ്പ​നി​യി​ല്‍ ക​ള​മൊ​രു​ങ്ങു​ന്ന​ത്. ഓ​രോ വ​ര്‍ഷ​വും പു​തി​യ ബ്രാ​ന്‍ഡു​ക​ളോ നി​ല​വി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ ചെ​റി​യ മാ​റ്റം വ​രു​ത്തി ര​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി​യോ ആ​യി​രി​ക്കും ഇ​നി ജെഎ​ല്‍​എ​ല്‍ വി​പ​ണി​യി​ലെ​ത്തി​ക്കു​ക. 

അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ​യാ​യി​രി​ക്കും ക​മ്പ​നി ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​ത്. 24 ഉ​ത്പ​ന്ന പ്ലാന്‍റുക​ള്‍ അതിൽ ഒ​രെ​ണ്ണം ഇ​ന്ത്യ​യി​ലും ബാക്കി ബം​ഗ്ലാ​ദേ​ശി​ലെ ധാ​ക്ക​യി​ലു​മാ​ണ്. ഈ ​പ്ലാ​ന്‍റു​ക​ളി​ല്‍ നി​ന്നും സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ, ജ​പ്പാ​ന്‍, അ​മേ​രി​ക്ക, മി​ഡി​ല്‍ ഈ​സ്റ്റ്, നോ​ര്‍ത്ത് ആ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ല്‍ ബി​സി​ന​സി​ന്‍റെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ മൂ​ന്ന് ശ​ത​മാ​നം ക​യ​റ്റു​മ​തി​യി​ല്‍ നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​ന്‍ രം​ഗ​ത്ത് പ​രി​മി​ത​മാ​യ സാ​ന്നി​ധ്യം മാ​ത്ര​മാ​ണ് ഉള്ള​ത്. ജ്യോ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍ലൈ​നി​ലും കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top