28
May 2020 - 5:09 am IST

Download Our Mobile App

Mollywood

lijo

ടോർച്ച് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം; ലിജോ ജോസ് പെല്ലിശേരി

Published:03 April 2020

മെഴുകുതിരി, ബൾബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി. ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനത്തേക്കുറിച്ചാണിപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി.

 

പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ടെന്നാണ് ലിജോ കുറിച്ചിരിക്കുന്നത്. പുര കത്തുമ്പോ ടോർച്ചടിക്കുന്ന പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം. NB: മെഴുകുതിരി, ബൾബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി. ലിജോ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ‌ ജനത കർഫ്യൂവിന് ആളുകൾ തെരുവിലിറങ്ങിയത് പോലെ ഞായറാഴ്ച പന്തം കൊളുത്തി ജാഥ കാണേണ്ടി വരുമോ എന്നുള്ള കമന്‍റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top