ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:03 April 2020
തിരക്കഥാകൃത്ത് ഹരി പി നായർ രചിച്ച ഗൃഹാതുരത്വം എന്ന കവിത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. ആതുരകാലത്തെ ഗൃഹവാസം ആരോഗ്യപാലനത്തെക്കുറിച്ച് പുതിയ തിരിച്ചറിവുകളേകുന്നു. ലോകം മുഴുവൻ സുഖം ഭവിക്കട്ടേ എന്ന അടിക്കുറിപ്പോടെയാണ് ഹരി കവിത പങ്കുവച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്തെ ചിത്രങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം ദൃശ്യാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിച്ച് വീടുകളിൽ സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ ആവശ്യകതയും വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൻ ജി നാഥാണ് വരികൾക്ക് സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കവിതയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.