02
June 2020 - 1:22 pm IST

Download Our Mobile App

National

pm-cares-found

കൊവിഡിനെ നേരിടാൻ രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനും വ്യാജൻ

Published:04 April 2020

സിനിമാ താരങ്ങളും വൻ വ്യവസായികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും ജനങ്ങളും വ്യാപകമായി സംഭാവന നൽകാൻ തുടങ്ങിയതോടെ അതിലേക്കുള്ള ഒഴുക്ക് സ്വന്തം പോക്കറ്റിലേക്കാക്കുക എന്നതാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം. ഇതിനകം ഇത്തരം അര ഡസൻ സൈറ്റുകൾ ശ്രദ്ധയിൽ വന്നിട്ടുണ്ട്.

ന്യൂ ഡൽഹി: കൊവിഡിനെ നേരിടുന്നതിന് രൂപവത്കരിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ തട്ടിയെടുക്കാൻ സൈബർ മാഫിയ. കൃത്രിമമായി യുപിഐ ഐഡികൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾക്കായി രാജ്യവ്യാപകമായി പൊലീസ് വല വീശി. സിനിമാ താരങ്ങളും വൻ വ്യവസായികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും ജനങ്ങളും വ്യാപകമായി സംഭാവന നൽകാൻ തുടങ്ങിയതോടെ അതിലേക്കുള്ള ഒഴുക്ക് സ്വന്തം പോക്കറ്റിലേക്കാക്കുക എന്നതാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം. ഇതിനകം ഇത്തരം അര ഡസൻ സൈറ്റുകൾ ശ്രദ്ധയിൽ വന്നിട്ടുണ്ട്.

പ്രധാനമന്ത്രി ഫണ്ട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അതിലേക്ക് ഉദാര സംഭാവനകൾ നൽകണമെന്ന  അഭ്യർഥന സമൂഹ മാധ്യമങ്ങളിൽ സജീവമായി. [email protected] എന്ന ഐഡിക്കു പകരം [email protected] എന്ന വ്യാജ ഐഡി ട്വിറ്റർ സന്ദേശത്തിലൂടെ പ്രചരിപ്പിച്ചയാൾക്കു വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ട ഡൽഹി സൈബർ ക്രൈം കമ്മിഷണർ അന്യേഷ് റോയ് എസ്ബിഐയെ ഉടൻ തന്നെ വിവരം അറിയിച്ച് വ്യാജനെ ബ്ലോക്ക് ചെയ്തു. 

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പത്തിക തിരിമറികൾക്കായി 4000 ലേറെ വ്യാജ പോർട്ടലുകൾ നിലവിൽ വന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിലെ ദേശീയ സുരക്ഷാ കോർഡിനേറ്റർ ലഫ്.ജനറൽ പാന്ത് പറഞ്ഞു. രാജ്യത്ത് ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ താക്കീത് നൽകുകയും ചെയ്തു. പിഎം കെയറുമായി സാമ്യം തോന്നുന്ന അര ഡസൻ വെബ് സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.

പിഎം കെയേഴ്സ് ഫണ്ട്

രാജ്യത്തെ കൊവിഡ് 19  പകർച്ചവ്യാധിയെ നേരിടുന്നതിനുള്ള പണം സ്വരൂപിക്കുന്നതിന് മാർച്ച് 28 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) നിലവിൽ വന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ട്രസ്റ്റിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരാണ് അംഗങ്ങൾ. ചെറിയ തുക പോലും സംഭാവന ചെയ്യാനാകും. സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ സംഭാവന 10  രൂപ.


വാർത്തകൾ

Sign up for Newsletter



top