01
June 2020 - 6:57 am IST

Download Our Mobile App

Flash News
Archives

National

kashmir

കശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Published:04 April 2020

കുൽഗാമിലെ ഹാർഡ്മന്ദ് ഗുരി ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു.

ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ ഹാർഡ്മന്ദ് ഗുരി ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. ഗ്രാമവാസികളായ മൂന്ന് പേരെ വധിച്ച ഭീകരരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഫയാസ്, അദിൽ, മുഹദ് ഷാഹിദ് എന്നിവരെയാണ് വധിച്ചത്.


വാർത്തകൾ

Sign up for Newsletter



top