09
August 2020 - 4:17 pm IST

Download Our Mobile App

Reviews

contagion-movie

കൊ​​വി​​ഡി​​നോ​​ട് സ​​മാ​​നം ഈ ​​ചി​​ത്ര​​ങ്ങ​​ളി​​ലെ സം​​ഭ​​വ​​ങ്ങ​​ൾ..!

Published:04 April 2020

# സുധീര്‍ നാഥ്

അ​​മെ​​രി​​ക്ക​​ന്‍ ജെ​​നി​​റ്റി​​സി​​സ്റ്റ് ക​​ണ്ടു​​പി​​ടി​​ച്ച ഒ​​രു അ​​പ​​ക​​ട​​കാ​​രി​​യാ​​യ എം​​എം88 എ​​ന്ന വൈ​​റ​​സു​​മാ​​യി പോ​​യ ഒ​​രു വി​​മാ​​നം അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​തും അ​​ത് മ​​നു​​ഷ്യ​​വം​​ശ​​ത്തി​​ന് ഇ​​റ്റാ​​ലി​​യ​​ന്‍ ഫ്ലൂ ​​എ​​ന്ന പേ​​രി​​ല്‍ വ​​ലി​​യ ന​​ഷ്ടം വ​​രു​​ത്തു​​ന്ന​​തു​​മാ​​ണ് സി​​നി​​മ​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്

1980ല്‍ ​​ജ​​പ്പാ​​നീ​​സ് സം​​വി​​ധാ​​യ​​ക​​ന്‍ കി​​ഞ്ചി ഫു​​ക്കാ​​സാ​​ക്കു തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി സം​​വി​​ധാ​​നം ചെ​​യ്ത സി​​നി​​മ​​യാ​​ണ് "വൈ​​റ​​സ്'. അ​​മെ​​രി​​ക്ക​​ന്‍ ജെ​​നി​​റ്റി​​സി​​സ്റ്റ് ക​​ണ്ടു​​പി​​ടി​​ച്ച ഒ​​രു അ​​പ​​ക​​ട​​കാ​​രി​​യാ​​യ എം​​എം88 എ​​ന്ന വൈ​​റ​​സു​​മാ​​യി പോ​​യ ഒ​​രു വി​​മാ​​നം അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ടു​​ന്ന​​തും അ​​ത് മ​​നു​​ഷ്യ​​വം​​ശ​​ത്തി​​ന് ഇ​​റ്റാ​​ലി​​യ​​ന്‍ ഫ്ലൂ ​​എ​​ന്ന പേ​​രി​​ല്‍ വ​​ലി​​യ ന​​ഷ്ടം വ​​രു​​ത്തു​​ന്ന​​തു​​മാ​​ണ് സി​​നി​​മ​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 10 ഡി​​ഗ്രി​​യി​​ല്‍ ഈ ​​വൈ​​റ​​സ് നി​​ര്‍വീ​​ര്യ​​മാ​​യി ന​​ശി​​ക്കും. സി​​നി​​മ​​യു​​ടെ ഒ​​ടു​​വി​​ല്‍ വൈ​​റ​​സി​​ന് മ​​റു​​മ​​രു​​ന്ന് ക​​ണ്ടു​​പി​​ടി​​ക്കു​​ന്നു.

1995ല്‍ ​​അ​​മെ​​രി​​ക്ക​​ന്‍ സം​​വി​​ധാ​​യ​​ക​​ന്‍ ടെ​​റ​​ന്‍സി വാ​​ന്‍സി ഗി​​ല്ല്യം സം​​വി​​ധാ​​നം ചെ​​യ്ത 12 മം​​ഗീ​​സ് എ​​ന്ന സി​​നി​​മ​​യി​​ല്‍ വൈ​​റ​​സാ​​ണ് വി​​ഷ​​യം. 1962ല്‍ ​​ഫ്ര​​ഞ്ച് ഭാ​​ഷ​​യി​​ല്‍ ഇ​​റ​​ങ്ങി​​യ ഷോ​​ട്ട് ഫി​​ലി​​മാ​​യ ലാ ​​ജെ​​റ്റി​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ടെ​​റ​​ന്‍സി സി​​നി​​മ നി​​ര്‍മ്മി​​ച്ച​​ത്. 2008ല്‍ ​​ഡോ​​ണ്‍ മെ​​ക്ക​​ല്ല​​ര്‍ തി​​ര​​ക്ക​​ഥ എ​​ഴു​​തി, ഫെ​​ര്‍മാ​​ന്‍ഡോ മെ​​റീ​​ല​​സ് സം​​വി​​ധാ​​നം ചെ​​യ്ത ചി​​ത്ര​​മാ​​ണ് ബ്ലൈ​​ൻ​​ഡ്നെ​​സ്. ഈ ​​പേ​​രി​​ല്‍ 1995ല്‍ ​​പോ​​ര്‍ച്ചു​​ഗീ​​സ് നോ​​വ​​ലി​​സ്റ്റ് ജോ​​സ് സ​​ര​​മാ​​ഗു എ​​ഴു​​തി​​യ നോ​​വ​​ലി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി നി​​ര്‍മി​​ച്ച​​താ​​ണ് സി​​നി​​മ. ഈ ​​സി​​നി​​മ​​യി​​ലും കൊ​​വി​​ഡ് 19ന് ​​സ​​മാ​​ന​​മാ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സാ​​മൂ​​ഹ്യ​​വ്യാ​​പ​​ന​​വും, ക്വാ​​റ​​ന്‍റൈ​​യി​​നും എ​​ല്ലാം ചി​​ത്ര​​ത്തി​​ല്‍ കാ​​ണാം.

ഈ ​​ചി​​ത്ര​​ത്തി​​ല്‍ ഒ​​രു വൈ​​റ​​സ് വ്യാ​​പ​​നം കാ​​ര​​ണം ജ​​ന​​ങ്ങ​​ൾ​​ക്ക് കാ​​ഴ്ച്ച ന​​ഷ്ട​​പ്പെ​​ടു​​ന്ന​​താ​​ണ് ക​​ഥ. വൈ​​റ​​സ് ബാ​​ധ​​യേ​​റ്റ ജ​​ന​​ങ്ങ​​ളെ എ​​ല്ലാം ക്വാ​​റ​​ന്‍റൈ​​ന്‍ ചെ​​യ്ത് വൈ​​റ​​സ് ബാ​​ധ ഏ​​ല്‍ക്കാ​​ത്ത​​വ​​ര്‍ പ​​ട്ട​​ണം വി​​ടു​​ക​​യാ​​ണ്. ഭ​​ക്ഷ​​ണ​​ത്തി​​നും മ​​റ്റു​​മാ​​യി പ​​ര​​സ്പ​​രം പോ​​രാ​​ടു​​ക​​യാ​​ണ് വൈ​​യ​​റ​​സ് ബാ​​ധ​​യേ​​റ്റ് കാ​​ഴ്ച്ച ന​​ഷ്ട​​പ്പെ​​ട്ട ക്വാ​​റ​​ന്‍റൈ​​ന്‍ ചെ​​യ്യ​​പ്പെ​​ട്ട​​വ​​ര്‍. വൈ​​റ​​സ് ബാ​​ധ ഏ​​റ്റ​​വ​​ര്‍ക്ക് കു​​റ​​ച്ചു​​നാ​​ളി​​നു ശേ​​ഷം ഇ​​വ​​ർ​​ക്കു കാ​​ഴ്ച്ച തി​​രി​​ച്ചു കി​​ട്ടു​​ന്നു. പ​​ക്ഷേ, പ​​ട്ട​​ണം കാ​​ലി​​യാ​​യി​​രി​​ക്കു​​ന്ന കാ​​ഴ്ച്ച​​യാ​​ണ് സി​​നി​​മ​​യി​​ല്‍.

2011ല്‍ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ക​​ണ്‍ടേ​​ജി​​യ​​ന്‍ എ​​ന്ന സി​​നി​​മ ഇ​​പ്പോ​​ള്‍ പൊ​​ട്ടി​​പു​​റ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന കൊ​​റോ​​ണ വൈ​​റ​​സി​​നെ പ്ര​​വ​​ചി​​ക്കു​​ന്ന സ്വ​​ഭാ​​വ​​മു​​ള്ള​​താ​​ണ്. അ​​മേ​​രി​​ക്ക​​ന്‍ സം​​വി​​ധാ​​യ​​ക​​ന്‍ സ്റ്റീ​​വ​​ന്‍ സോ​​ഡ​​ര്‍വ​​ര്‍ഗാ​​ണ് സി​​നി​​മ സം​​വി​​ധാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന് ന​​മ്മ​​ള്‍ ത​​ത്സ​​മ​​യം വാ​​ര്‍ത്താ ചാ​​ന​​ലു​​ക​​ളി​​ല്‍ കാ​​ണു​​ന്ന പ​​ല സം​​ഭ​​വ​​ങ്ങ​​ള്‍ക്കും സ​​മാ​​ന​​മാ​​യ പ​​ല രം​​ഗ​​ങ്ങ​​ളും ഈ ​​സി​​നി​​മ​​യി​​ല്‍ കാ​​ണാം. വൈ​​റ​​സി​​ന്‍റെ പ​​ക​​ര്‍ച്ച ത​​ട​​യു​​ന്ന​​തി​​ന് ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന നി​​ര്‍ദേ​​ശി​​ക്കു​​ന്ന പ​​ല​​തും. തു​​ട​​ര്‍ച്ച​​യാ​​യി ക്കൈ ​​ക​​ഴു​​ക​​ണ​​മെ​​ന്നും, ഷേ​​ക്ക് ഹാ​​ൻ​​ഡ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും, സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ക്ക​​ണ​​മെ​​ന്നു​​മൊ​​ക്കെ​​യു​​ള്ള നി​​ര്‍ദേ​​ശ​​ങ്ങ​​ളും മ​​റ്റും സി​​നി​​മ​​യി​​ല്‍ ചി​​ത്രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​റ്റു സി​​നി​​മ​​ക​​ളി​​ല്‍ നി​​ന്ന് ഈ ​​സി​​നി​​മ​​യ്ക്ക് യാ​​ഥാ​​ര്‍ത്ഥ്യ​​ങ്ങ​​ളോ​​ട് കൂ​​ടു​​ത​​ല്‍ അ​​ടു​​പ്പ​​മു​​ണ്ടെ​​ന്ന​​ത് വേ​​റി​​ട്ടു നി​​ര്‍ത്തു​​ന്നു. 


വാർത്തകൾ

Sign up for Newsletter



top